Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്ത് പാമ്പുകൾ നനവില്ലാത്ത ഇടം തേടി നിങ്ങളുടെ വീട്ടിലേക്കും വരാം, പാമ്പ് കയറാതിരിക്കാൻ 5 വഴികൾ

മഴ തകർത്തു പെയ്യുമ്പോൾ ചൂടുചായയും കുടിച്ച് ജനാലയ്ക്കൽ ഇരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇതേ മഴ തന്നെയാണ് മാളങ്ങളിൽ സുഖമായി ഉറങ്ങുന്ന പാമ്പുകളെ പുറത്തേക്കിറക്കുന്നതും. വെള്ളവും തണുപ്പും കാരണം സ്വന്തം വീട് നഷ്ടപ്പെട്ട് ഇവ നനവില്ലാത്തതും സുരക്ഷിതവുമായ ഇടങ്ങൾ തേടി നേരെ വച്ചുപിടിക്കുന്നത് നമ്മുടെ വീടുകളിലേക്കായിരിക്കും.

അതുകൊണ്ട് ഈ മഴക്കാലത്ത് ജനലഴികൾക്കിടയിലൂടെയോ വാതിലിന്റെ വിടവിലൂടെയോ പാമ്പ് അകത്തുകയറാതിരിക്കാൻ നമ്മൾ അല്പം സ്മാർട്ട് ആകേണ്ടതുണ്ട്. നിങ്ങളുടെ വീടും പരിസരവും പാമ്പുകൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരിടമാക്കി മാറ്റാൻ സഹായിക്കുന്ന വളരെ ലളിതമായ 5 വഴികൾ ഇതാ.

19 കോടിയുടെ സ്വർണം പുറത്തേക്ക് തുപ്പുന്ന അഗ്നിപർവ്വതം! രഹസ്യത്തിന്റെ ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ
19 കോടിയുടെ സ്വർണം പുറത്തേക്ക് തുപ്പുന്ന അഗ്നിപർവ്വതം! രഹസ്യത്തിന്റെ ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ

1. വീടിന് ചുറ്റുമുള്ള വിള്ളലുകളും ദ്വാരങ്ങളും അടയ്ക്കുക

പാമ്പുകൾക്ക് വളരെ ചെറിയ ദ്വാരങ്ങളിലൂടെയോ വിള്ളലുകളിലൂടെയോ പോലും അകത്തേക്ക് അരിച്ചുകയറാൻ കഴിയും. അതിനാൽ വാതിലുകൾ, ജനലുകൾ, ഡ്രെയിനേജ് പൈപ്പുകൾ, വീടിന്റെ അടിത്തറ എന്നിവയ്ക്ക് ചുറ്റുമുള്ള ചെറിയ വിള്ളലുകൾ പോലും പരിശോധിക്കുക. മഴക്കാലത്ത് പാമ്പുകൾ അഭയം തേടി നടക്കുമെന്നതിനാൽ ഈ ഭാഗങ്ങൾ കൃത്യമായി അടച്ചുറപ്പുള്ളതാക്കുന്നത് അവയുടെ പ്രവേശനം തടയും.

Snake-proofing measures for homes during the monsoon season

2. മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിക്കുക

അനിയന്ത്രിതമായി വളർന്നു നിൽക്കുന്ന പുല്ലുകൾ, കരിയിലക്കൂട്ടങ്ങൾ, വെട്ടിവെച്ചിരിക്കുന്ന മരത്തടികൾ, ഇടതൂർന്ന കാടുകൾ എന്നിവ പാമ്പുകളുടെ പ്രധാന ഒളിവിടങ്ങളാണ്. മഴക്കാലത്ത് ചെടികൾ വേഗത്തിൽ വളരുന്നതിനാൽ ഇവ കൃത്യമായി വെട്ടിമാറ്റി പരിസരം വൃത്തിയായി സൂക്ഷിക്കുക. ഇത് പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും അവ പെട്ടെന്ന് കണ്ണിൽപ്പെടാൻ സഹായിക്കുകയും ചെയ്യും.

3. എലികളെയും മറ്റ് ഇരകളെയും അകറ്റി നിർത്തുക

പാമ്പുകൾ വെറുതെ ഒരു അഭയകേന്ദ്രം തേടി മാത്രമല്ല, ഭക്ഷണത്തിനായും വീടുകളിലേക്ക് വരാറുണ്ട്. മഴക്കാലത്ത് എലികൾ, തവളകൾ, പ്രാണികൾ എന്നിവ കൂടുതൽ സജീവമാകും. ഇവയാണ് പാമ്പുകളുടെ പ്രധാന ഭക്ഷണം. അതിനാൽ വീട്ടിലെ ഭക്ഷണസാധനങ്ങൾ കൃത്യമായി അടച്ചുസൂക്ഷിക്കുക, ചരക്കുകളും മാലിന്യങ്ങളും കൃത്യമായി സംസ്കരിക്കുക. എലികളുടെ ശല്യം കുറയുന്നതോടെ പാമ്പുകൾ വരാനുള്ള സാധ്യതയും പകുതിയായി കുറയും.

ഈ മാസം സ്വർണവിലയുടെ പോക്ക് എങ്ങോട്ട്? എല്ലാം അമേരിക്കയുടെ കയ്യിൽ, സാമ്പത്തിക വിദഗ്ധ പറയുന്നു
ഈ മാസം സ്വർണവിലയുടെ പോക്ക് എങ്ങോട്ട്? എല്ലാം അമേരിക്കയുടെ കയ്യിൽ, സാമ്പത്തിക വിദഗ്ധ പറയുന്നു

4. വെള്ളക്കെട്ടുകളും ഡ്രെയിനേജ് സംവിധാനങ്ങളും ശ്രദ്ധിക്കുക

മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും തുറന്ന ഡ്രെയിനേജ് പൈപ്പുകളും പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കുളിമുറിയിലെയും അടുക്കളയിലെയും ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളിൽ ശക്തമായ മെഷ് സ്ഥാപിക്കുന്നത് വഴി പൈപ്പുകളിലൂടെ പാമ്പുകൾ കയറുന്നത് തടയാൻ സാധിക്കും.

5. പ്രകൃതിദത്ത പ്രതിരോധ മാർഗ്ഗങ്ങൾ

പാമ്പുകൾക്ക് തീവ്രമായ ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി കൂടുതലാണ്. വെളുത്തുള്ളി, ഉള്ളി, ഗ്രാമ്പൂ എണ്ണ, അല്ലെങ്കിൽ നാഫ്തലിൻ ഗുളികകൾ (അമൃതാഞ്ജൻ ഗുളികകൾ) എന്നിവയുടെ രൂക്ഷഗന്ധം പാമ്പുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ പാമ്പുകൾ കയറാൻ സാധ്യതയുള്ള മൂലകളിലോ വാതിലിന്റെ പടികളിലോ ഉപയോഗിക്കുന്നത് അവയെ അകറ്റി നിർത്താൻ സഹായിക്കും. എങ്കിലും കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ളയിടങ്ങളിൽ ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

വീട്ടിൽ എവിടെയെങ്കിലും പാമ്പിനെ കാണാനിടയായാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായ അകലം പാലിക്കുക. സ്വയം പിടിക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ വനംവകുപ്പിന്റെയോ അല്ലെങ്കിൽ അംഗീകൃത പാമ്പ് പിടുത്തക്കാരുടെയോ സഹായം തേടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+