Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്ത്രത്തിലും പാത്രത്തിലുളള മഞ്ഞൾക്കറ കഴുകിയിട്ടും പോകുന്നില്ലേ? കറ കളയാൻ എളുപ്പവഴികളിതാ

നമ്മുടെ ഭക്ഷണത്തിൽ പ്രത്യേകിച്ച് കറികളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖവും ശരീരവും തിളങ്ങാനും മഞ്ഞൾ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഭക്ഷണത്തിന് നിറവും രുചിയും നൽകുന്ന മഞ്ഞൾ വസ്ത്രത്തിലും പാത്രങ്ങളിലും കൈകളിലും ഉണ്ടാക്കുന്ന കറകൾ മാറ്റാൻ അത്ര എളുപ്പമല്ല.

സോപ്പ് ഉപയോഗിച്ച് വെറുതെ കഴുകിയാൽ ഈ കറ സാധാരണയായി പോകണമെന്നില്ല. എന്നാൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മഞ്ഞളിന്റെ കറ എളുപ്പത്തിൽ മാ്ചച് കളയാം.

പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം
പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം

ബേക്കിംഗ് സോഡയും സോപ്പും

ബേക്കിംഗ് സോഡയും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് അല്ലെങ്കിൽ സോപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മഞ്ഞളിന്റെ കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് കുറച്ചു സമയം വെച്ചതിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. കറ പോയിക്കിട്ടും.

turmeric

വൈറ്റ് വിനാഗിരി

പ്ലാസ്റ്റിക് പാത്രത്തിലാണ് മഞ്ഞൾ കറയെങ്കിൽ വിനാഗിരി ഉപയോഗിക്കാം. ചെറിയ ചൂടുവെള്ളത്തിൽ വിനാഗിരി ഒരേ അളവിൽ ചേർത്ത് കറയുളള പാത്രത്തിൽ ഒഴിച്ച് വെക്കുക. 20 മിനുറ്റിന് ശേഷം കഴുകിയാൽ കറ പോകും.

നാരങ്ങാനീര്

നാരങ്ങാനീരും മഞ്ഞളിന്റെ കറ കളയാൻ ഉപയോഗിക്കാവുന്നതാണ. നാരങ്ങ പകുതിയായി മുറിച്ച് കറയുള്ള ഭാഗത്ത് ഉരക്കുകയോ നാരങ്ങാനീര് ഒരു തുണിയിൽ മുക്കി തേക്കുകയോ ചെയ്യാം. കൈകളിലെയും പാത്രങ്ങളിലെയും കറയ്ക്ക് ഇത് ഉപയോഗിക്കാം.

വെളിച്ചെണ്ണ

കൈകളിൽ മഞ്ഞൾക്കറ പറ്റിയാൽ അല്പം വെളിച്ചെണ്ണയോ മറ്റേതെങ്കിലും പാചക എണ്ണയോ ആ ഭാഗത്ത് പുരട്ടി തിരുമ്മുക. കറ ഇളകിത്തുടങ്ങുമ്പോൾ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കൈ കഴുകിയാൽ മതി.

ടൂത്ത്പേസ്റ്റ്

വെള്ള നിറത്തിലുളള ടൂത്ത് പേസ്റ്റും മഞ്ഞൾക്കറ നീക്കാൻ സഹായിക്കും. കറയുള്ള ഭാഗത്ത് കുറച്ച് പേസ്റ്റ് തേച്ച് ഒരു മിനിറ്റ് പതുക്കെ തിരുമ്മിയ ശേഷം കഴുകിക്കളയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+