Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഒളിക്യാമറകളുണ്ടെങ്കിലോ? എങ്ങനെ കണ്ടുപിടിക്കാം?

യാത്രകൾക്കിടയിലും മറ്റും പലപ്പോഴും നമുക്ക് ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കേണ്ടി വരാറുണ്ട്. ഹോട്ടൽ മുറികളിൽ നമ്മുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്? പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമായി താമസിക്കുമ്പോൾ?

ഹോട്ടൽ മുറികളിലും കുളിമുറികളിലുമൊക്കെയായി ഒളിക്യാമറകൾ കണ്ടെത്തിയതായുളള വാർത്തകൾ എത്രയോ തവണ നമ്മൾ കേട്ടിട്ടുളളതാണ്. ഇത്തരം അപകടങ്ങൾ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടൽ മുറികളിലില്ല എന്ന് എങ്ങനെ ഉറപ്പ് വരുത്താനാകും? ചില ലളിതമായ പരിശോധനകളിലൂടെ ഈ ഭീഷണി ഒഴിവാക്കാനും സമാധാനത്തോടെ യാത്ര ചെയ്യാനും സാധിക്കും.

കടംകൊടുത്ത പണം തിരിച്ചു ലഭിക്കും, ആഗ്രഹിച്ച ജോലിക്ക് സാധ്യത, കുടുംബസ്വത്ത് ലഭിക്കും, നാൾഫലം
കടംകൊടുത്ത പണം തിരിച്ചു ലഭിക്കും, ആഗ്രഹിച്ച ജോലിക്ക് സാധ്യത, കുടുംബസ്വത്ത് ലഭിക്കും, നാൾഫലം

ഇക്കാലത്ത് ചെറിയ ക്യാമറകൾ വാങ്ങുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. വിലക്കുറവുള്ള ഇത്തരം ക്യാമറകൾ ഓൺലൈനിൽ സുലഭമായി ലഭിക്കും. ഇവ നിത്യോപയോഗ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിക്കാൻ കഴിയുന്നത്ര ചെറുതുമാണ്.

ബെഡ്, ബാത്റൂം, വസ്ത്രം മാറുന്ന സ്ഥലം എന്നിവയ്ക്ക് നേരെ അഭിമുഖമായി വരുന്ന വസ്തുക്കളിലാണ് ഇവ സാധാരണയായി കാണാറുള്ളത്. യാത്രക്കാർ പ്രധാനമായും പരിശോധിക്കേണ്ട ചില സ്ഥലങ്ങൾ സ്മോക്ക് ഡിറ്റക്ടറുകൾ, അലാറം ക്ലോക്കുകൾ, ചുവരിലെ ക്ലോക്കുകൾ, യുഎസ്ബി ചാർജിംഗ് അഡാപ്റ്ററുകൾ, ടിവി യൂണിറ്റുകൾ, ഡിജിറ്റൽ സെറ്റ്-ടോപ്പ് ബോക്സുകൾ, ഫോട്ടോ ഫ്രെയിമുകൾ, എയർ ഫ്രെഷ്‌നറുകൾ, ലാമ്പുകൾ, ബാത്റൂമിലെ വെന്റിലേറ്ററുകൾ, ചുവരുകളിലെ ചെറിയ വിള്ളലുകൾ എന്നിവയാണ്.

Traveler checking hotel room for hidden spy cameras

മുറിയിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം അസ്വാഭാവികമായ സ്ഥാനത്തോ കേടുപാടുകൾ സംഭവിച്ച രീതിയിലോ കണ്ടാൽ അത് നന്നായി പരിശോധിക്കുക. അതല്ലെങ്കിൽ മുറിയിലെ ലൈറ്റുകൾ അണച്ച ശേഷം സംശയമുള്ള വസ്തുക്കളിലേക്ക് നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് അടിച്ചു നോക്കുക. ക്യാമറ ലെൻസുകൾ പ്രകാശം പ്രതിഫലിപ്പിക്കുന്നതിനാൽ ഇത് വഴി ഒളിക്യാമറകൾ കണ്ടെത്താൻ സാധിക്കും.

രാത്രിയിലും ദൃശ്യങ്ങൾ പകർത്തുന്ന പല ക്യാമറകളിലും ഇൻഫ്രാറെഡ് ലൈറ്റുകളുണ്ട്. മുറിയിലെ ലൈറ്റുകൾ അണച്ച്, ഫോൺ ക്യാമറ തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നേരെ പിടിക്കുക. ഫോൺ സ്ക്രീനിലൂടെ നോക്കുമ്പോൾ ചെറിയ വെളുത്തതോ പർപ്പിൾ നിറത്തിലോ ഉള്ള കുത്തുകൾ കണ്ടാൽ അവിടെ ക്യാമറ ഉണ്ടാകാൻ സാധ്യതയുണ്ട്.

മുറ്റമില്ലെങ്കിലും ചട്ടികളിൽ നല്ല ഫ്രഷ് പച്ചക്കറി വളർത്താം; തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ ഇതാ
മുറ്റമില്ലെങ്കിലും ചട്ടികളിൽ നല്ല ഫ്രഷ് പച്ചക്കറി വളർത്താം; തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ ഇതാ

മുറിയിലെ കണ്ണാടിക്ക് അസ്വാഭാവികമായ കട്ടിയോ അല്ലെങ്കിൽ വിചിത്രമായ സ്ഥാനത്തോ ആണ് ഇരിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക. ലൈറ്റുകൾ അണച്ച ശേഷം കണ്ണാടിയിലേക്ക് ഫ്ലാഷ്‌ലൈറ്റ് അടിച്ചു നോക്കിയാൽ അത് 'ടു-വേ മിറർ' ആണോ എന്ന് തിരിച്ചറിയാം.

നിങ്ങൾ കൊണ്ടുവന്നതല്ലാത്ത മറ്റേതെങ്കിലും പ്ലഗ്-ഇൻ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുക. യഥാർത്ഥ സ്മോക്ക് ഡിറ്റക്ടറുകൾ താഴേക്ക് അഭിമുഖമായിട്ടായിരിക്കും ഇരിക്കുക. അതിൽ അസ്വാഭാവികമായി ചെറിയ ലെൻസ് പോലുള്ള ദ്വാരങ്ങൾ ബെഡിന് നേരെ തിരിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യുക.

നിങ്ങൾക്ക് എന്തെങ്കിലും സംശയാസ്പദമായി തോന്നുകയോ ഒളിക്യാമറ കണ്ടെത്തുകയോ ചെയ്താൽ അത് സ്വയം മാറ്റാൻ ശ്രമിക്കരുത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുക. ആവശ്യമെങ്കിൽ മുറിയിൽ നിന്ന് പുറത്തുപോയി പ്രാദേശിക പോലീസിനെയോ ഹോട്ടൽ അധികൃതരെയോ വിവരമറിയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+