Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടാത്ത പ്ലാസ്റ്റിക് കുപ്പികൾ നിങ്ങൾ എറിഞ്ഞ് കളയുകയാണോ? ഇങ്ങനെ ചെയ്താൽ പണം ലാഭിക്കാം

പ്ലാസ്റ്റിക് നമുക്ക് ചുറ്റുമുളള മലിനീകരണത്തെ ഓരോ ദിവസവും ഇരട്ടിയാക്കുകയാണ്. പല രൂപത്തിലും ഭാവത്തിലും പ്ലാസ്റ്റിക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഉപയോഗം കഴിഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പികൾ പലരും എറിഞ്ഞ് കളയുകയാണ് ചെയ്യാറുളളത്.

എന്നാൽ ഇത്തരത്തിൽ പരിസരം മലിനമാക്കുന്നതിന് പകരം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് പുനരുപയോഗം ചെയ്യാവുന്നതാണ്. ഇത് പണം ലാഭിക്കാൻ മാത്രമല്ല, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നു. അതിനുളള 8 ലളിതമായ വഴികൾ ഇതാ.

സാമ്പത്തിക വാരഫലം: പുതിയ കച്ചവടത്തിലൂടെ നേട്ടങ്ങള്‍, സാമ്പത്തിക പുരോഗതി ഉണ്ടാകും, പുതിയ ജോലി
സാമ്പത്തിക വാരഫലം: പുതിയ കച്ചവടത്തിലൂടെ നേട്ടങ്ങള്‍, സാമ്പത്തിക പുരോഗതി ഉണ്ടാകും, പുതിയ ജോലി

1. ഉപകാരപ്രദമായ ചെടിച്ചട്ടികളാക്കി മാറ്റാം

പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവയെ ചെടിച്ചട്ടികളാക്കുക എന്നതാണ്. കുപ്പി പകുതിയായി മുറിച്ച്, അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയ സുഷിരങ്ങൾ ഇട്ട് നല്ല മണ്ണ് നിറയ്ക്കുക. പുതിന, മല്ലിയില തുടങ്ങിയ ഇലക്കറികളും ചെറിയ പൂച്ചെടികളും ഇതിൽ വളർത്താം.

2. തുള്ളിനന സംവിധാനം ഒരുക്കാം

വേനൽക്കാലത്തോ അല്ലെങ്കിൽ യാത്ര പോകുമ്പോഴോ ചെടികൾക്ക് കൃത്യമായി വെള്ളം കൊടുക്കുക പ്രയാസമാണ്. ഇതിനൊരു പരിഹാരമായി പ്ലാസ്റ്റിക് കുപ്പിയെ ഒരു തുള്ളിനന സംവിധാനമാക്കാം. കുപ്പിയിൽ വെള്ളം നിറച്ച്, അതിന്റെ അടപ്പിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുക. ശേഷം ഇത് ചെടിയുടെ ചുവട്ടിൽ മണ്ണിലേക്ക് തലകീഴായി താഴ്ത്തി വെയ്ക്കുക.

Plastic bottles repurposed into self-watering plant containers

3. വിത്തുകൾ എളുപ്പത്തിൽ മുളപ്പിക്കാം

വിത്തുകൾ പാകി മുളപ്പിക്കാൻ പ്ലാസ്റ്റിക് കുപ്പികൾ മികച്ചതാണ്. കുപ്പികൾ ചെറിയ പാത്രങ്ങളായി മുറിച്ച് മണ്ണ് നിറച്ച് വിത്തുകൾ പാകുക. കുപ്പിയുടെ മുകൾഭാഗത്തെ സുതാര്യമായ ഭാഗം ഇതിന് മുകളിലായി മൂടി വെച്ചാൽ അതൊരു ചെറിയ ഗ്രീൻഹൗസ് പോലെ പ്രവർത്തിക്കും.

4. സ്വയം നനയ്ക്കുന്ന ചട്ടികൾ

തിരക്കുള്ളവർക്ക് ചെടികൾ ദിവസവും നനയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതിനായി കുപ്പി രണ്ട് ഭാഗങ്ങളായി മുറിക്കുക. മുകൾഭാഗം തലകീഴായി അടിയിലെ ഭാഗത്തേക്ക് ഇറക്കി വെയ്ക്കുക. കുപ്പിയുടെ അടപ്പിലൂടെ ഒരു കോട്ടൺ തുണിയോ നൂലോ കടത്തിവിടുക. അടിയിലെ ഭാഗത്ത് വെള്ളം നിറച്ചു വെച്ചാൽ, ഈ നൂൽ വഴി ചെടിക്ക് ആവശ്യമുള്ളപ്പോൾ മണ്ണിലേക്ക് ഈർപ്പം എത്തിക്കൊള്ളും.

5. ചെറിയ ചെടികൾക്ക് സംരക്ഷണം നൽകാം

വലിയ പ്ലാസ്റ്റിക് കുപ്പികളുടെ അടിഭാഗം മുറിച്ചുമാറ്റി, പുതുതായി നട്ട ചെറിയ തൈകൾക്ക് മുകളിലായി വെച്ചുകൊടുക്കാം. ഇത് കനത്ത മഴ, ശക്തമായ കാറ്റ്, പ്രാണികൾ, രാത്രിയിലെ തണുപ്പ് എന്നിവയിൽ നിന്ന് കുഞ്ഞുതൈകളെ സംരക്ഷിക്കും, അതേസമയം സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും.

6. പക്ഷികൾക്ക് തീറ്റപ്പാത്രം ഒരുക്കാം

പ്ലാസ്റ്റിക് കുപ്പിയുടെ വശങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഇട്ട്, പക്ഷികൾക്ക് വന്നിരിക്കാൻ ചെറിയ മരക്കഷ്ണങ്ങളോ സ്പൂണോ വെച്ചുകൊടുത്താൽ അതൊരു തീറ്റപ്പാത്രമായി മാറും.

7. ചെടികളുടെ പേരെഴുതാനുള്ള ലേബലുകൾ

കടകളിൽ നിന്ന് പ്ലാസ്റ്റിക് മാർക്കറുകൾ വാങ്ങുന്നതിന് പകരം, പഴയ പ്ലാസ്റ്റിക് കുപ്പികൾ നീളത്തിൽ ചെറിയ സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. ഇതിൽ പെർമനന്റ് മാർക്കർ ഉപയോഗിച്ച് ചെടികളുടെ പേര് എഴുതി മണ്ണിൽ കുത്തി വെയ്ക്കാം. ഇത് വെള്ളം നനഞ്ഞാലും ചീത്തയാവില്ല.

8. തോട്ടപ്പണി ആയുധങ്ങൾ ഉണ്ടാക്കാം

വലിയ പ്ലാസ്റ്റിക് കുപ്പികൾ നല്ല കൈപ്പിടിയുള്ള ചെറിയ മണ്ണ് കോരികളാക്കി മാറ്റാം. കുപ്പിയുടെ മുകൾഭാഗം വളം അല്ലെങ്കിൽ മണ്ണ് ചട്ടികളിലേക്ക് മാറ്റാൻ ഒരു ഫണൽ ആയും ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+