Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞപല്ലുകള്‍ ഇനി വെട്ടിത്തിളങ്ങും... ഇതാ വീട്ടില്‍ നിന്ന് ചെയ്യാവുന്ന ചില എളുപ്പവഴികള്‍

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിലെ മഞ്ഞ നിറം. ദിവസവും ബ്രഷ് ചെയ്യുന്നുണ്ടെങ്കിലും പല്ലിലെ മഞ്ഞ നിറം മാറാത്തതാണ് പലരും നേരിടുന്ന പ്രശ്‌നം. ഇത് കാരണം ആത്മവിശ്വാസത്തോടെ പബ്ലിക്കായി ചിരിക്കാന്‍ പോലും മടി കാണിക്കുന്നവരുണ്ട്. പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ പലവിധത്തിലുള്ള പോംവഴികള്‍ നിങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടാകും.

എന്നാല്‍ അതൊന്നും ഫലം കാണാത്തവരാണെങ്കില്‍ ഇനി പറയുന്ന ചില മാര്‍ഗങ്ങള്‍ കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ. തീര്‍ത്തും പ്രകൃതിദത്തമായി എങ്ങനെയാണ് പല്ലിലെ മഞ്ഞ നിറം മാറ്റാനാകുക എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ സൈഡ് എഫക്ടിനെ കുറിച്ച് ആവലാതിപ്പെടുകയും വേണ്ട. പല്ലിലെ മഞ്ഞ നിറം ഒഴിവാക്കാന്‍ എന്തൊക്കെയാണ് വീട്ടില്‍ നിന്ന് തന്നെ ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ എന്ന് നോക്കാം...

TEETH

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഇതില്‍ പ്രധാനം. പല്ലുകളില്‍ കറ പിടിക്കാന്‍ കാരണമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിയന്ത്രിക്കണം. വൈന്‍, ചായ തുടങ്ങിയ ടാനിന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ പല്ലില്‍ കറ ഉണ്ടാക്കുന്നവയാണ്. കാപ്പി, ജ്യൂസുകള്‍ എന്നിവയും പല്ലുകളുടെ സ്വാഭാവിക നിറത്തെ ദോഷകരമായി ബാധിക്കും. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ പല്ലുകള്‍ക്ക് മഞ്ഞനിറം നല്‍കും.

ഭക്ഷണം കഴിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ട് വേണം പല്ല് തേക്കേണ്ടത്. കാരണം ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ദുര്‍ബലപ്പെടുത്തും എന്നതിനാല്‍ പെട്ടെന്ന് ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ദോഷകരമായിരിക്കും. പുകവലിയും പുകയില ഉല്‍പന്നങ്ങളും ഉപേക്ഷിക്കണം.

പല്ലിലെ അഴുക്ക്, ബാക്ടീരിയ, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ എണ്ണ ഉപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്. ഓയില്‍ പുള്ളിംഗ് എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ഇതൊരിക്കലും ബ്രഷ് ചെയ്യുന്നതിനോ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതിനോ പകരമല്ല. എന്നാല്‍ അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ ഓയില്‍ പുള്ളിംഗിനെ പാരമ്പര്യേതര ദന്തചികിത്സയായി കണക്കാക്കുന്നു.

പല്ലുകള്‍ വെളുത്ത നിറം നല്‍കാന്‍ ഇത് സഹായകമാണ് എന്നാണ് പറയപ്പെടുന്നത്. ബ്രഷ് ചെയ്തിന് ശേഷം ഏകദേശം 20 മിനിറ്റ് നേരം എണ്ണ ഉപയോഗിച്ച് വായ കഴുകുക. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, എള്ളെണ്ണ എന്നിവയാണ് ഓയില്‍ പുള്ളിംഗിന് അനുയോജ്യം. ബേക്കിംഗ് സോഡ ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതും പല്ലിലെ മഞ്ഞ നിറം ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം ബേക്കിംഗ് സോഡ വളരെ കടുപ്പമുള്ളതാണെന്നും ഇനാമലിനെ നാശമാകും എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

എന്നാല്‍ 2017 ലെ ഒരു ഗവേഷണത്തില്‍ കറ നീക്കം ചെയ്യുന്നതിനുള്ള ഒരു സുരക്ഷിത മാര്‍ഗമാണ് ഇത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ബേക്കിംഗ് സോഡ ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കും. സമാനമായി ബേക്കിംഗ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് 1-2 മിനിറ്റ് നേരം ആഴ്ചയില്‍ രണ്ട് തവണ ബ്രഷ് ചെയ്യുന്നതും പല്ലിന് മഞ്ഞ നിറം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ഇത് ദീര്‍ഘകാലം സ്ഥിരമായി ചെയ്യുന്നത് സെന്‍സിറ്റീവ് പല്ലുകള്‍ ഉള്ള ആളുകള്‍ക്ക് അനുയോജ്യമല്ല.

പപ്പായയിലും പൈനാപ്പിളിലും കാണപ്പെടുന്ന എന്‍സൈമുകളായ പപ്പെയ്നും ബ്രോമെലിനും പല്ല് വെളുപ്പിക്കാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. ബ്രോമെലിനോ പപ്പെയ്‌നോ അടങ്ങിയ ടൂത്ത് ബ്ലീച്ചിംഗ് ജെല്ലുകള്‍ക്ക് പല്ല് വെളുപ്പിക്കാനാവാശ്യമായ ശേഷിയുണ്ടെന്ന് 2020 ലെ ഒരു ക്ലിനിക്കല്‍ പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പഴങ്ങളുടെ കഷണങ്ങള്‍ ഉപയോഗിച്ച് പല്ല് നേരിട്ട് തടവുന്നത് ഗുണപരമാകില്ല.

നാരുകള്‍ കൂടുതലുള്ള പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ചവയ്ക്കുന്നത് വായിലെ ആസിഡിനെ നിര്‍വീര്യമാക്കാനും പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും സഹായിക്കും. ബീന്‍സ് അല്ലെങ്കില്‍ ചീര പോലുള്ള ഇലക്കറികള്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ വായയെ പ്രേരിപ്പിക്കും. ഇത് ആസിഡില്‍ നിന്ന് വായ വൃത്തിയാക്കാന്‍ സഹായിക്കുന്നു എന്നാണ് ദന്തരോഗ വിദഗ്ധര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+