Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിനുളളിൽ ഒളിച്ചിരിക്കുന്നത് നൂറുകണക്കിന് പാറ്റമുട്ടകൾ, എങ്ങനെ കണ്ടെത്തി നശിപ്പിക്കാം?

വീടുകളിൽ പാറ്റകൾ വന്ന് താമസം ഉറപ്പിച്ചു കഴിഞ്ഞാവും പലപ്പോഴും നമ്മൾ അവയെ ശ്രദ്ധിക്കാറുള്ളത്. അടുക്കളയിൽ അങ്ങുമിങ്ങും ഓടുന്ന ഒന്നോ രണ്ടോ പാറ്റകളെയാകും ആദ്യം കാണുക. എന്നാൽ അവയുടെ യഥാർത്ഥ താവളങ്ങൾ അലമാരകൾക്ക് പിന്നിലോ, ഗൃഹോപകരണങ്ങളുടെ അടിയിലോ, ആരും ശ്രദ്ധിക്കാത്ത സ്റ്റോറേജ് മുറികളിലോ ഒക്കെ ഒളിച്ചിരിപ്പുണ്ടാകും.

പാറ്റകളുടെ മുട്ടകൾ കണ്ടെത്തുക അത്ര എളുപ്പമല്ല. വീടിന്റെ ഇരുണ്ട കോണുകളിൽ ഇവ പെട്ടെന്ന് കണ്ണിൽ പെടില്ല. പലരും ഇവയെ ഉണങ്ങിയ ഭക്ഷണ അവശിഷ്ടങ്ങളോ, ചെറിയ വിത്തുകളോ, പൊടിയോ ഒക്കെയായി തെറ്റിദ്ധരിക്കാറുണ്ട്.

വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ
വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ

ഒരു ചെറിയ മുട്ടക്കൂട്ടിൽ നിന്ന് പോലും നിരവധി പാറ്റക്കുട്ടികൾ വിരിഞ്ഞിറങ്ങാം എന്നതിനാൽ ഇവയെ തുടക്കത്തിലേ കണ്ടെത്തി നശിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പാറ്റയുടെ മുട്ടകളെ എങ്ങനെ തിരിച്ചറിയാം?

Cockroach

1. ചെറിയ കാപ്സ്യൂൾ ആകൃതിയിലുള്ള മുട്ടക്കൂടുകൾ

പാറ്റയുടെ മുട്ടകൾ 'ഊത്തിക്ക' എന്ന് വിളിക്കുന്ന ഒരു സുരക്ഷിത കവചത്തിനുള്ളിലാണ് ഉണ്ടാകുക. ഇവ സാധാരണയായി ഓവൽ ആകൃതിയിലായിരിക്കും. ഇവയുടെ പ്രായത്തിനും പാറ്റയുടെ ഇനത്തിനും അനുസരിച്ച് ഇളം തവിട്ട്, ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറങ്ങളിൽ ഇവ കാണപ്പെടുന്നു. പുതിയ മുട്ടക്കൂടുകൾ മൃദുവും ഇളം നിറവുമുള്ളവ ആയിരിക്കും, എന്നാൽ പഴയവ ഇരുണ്ടതും പെട്ടെന്ന് പൊട്ടുന്നതുമായി മാറും.

വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ
വീട്ടിനുളളിൽ പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? പാറ്റ ശല്യം മാറ്റാൻ ഇതാ അഞ്ച് എളുപ്പവഴികൾ

2. കുരുമുളക് പൊടി പോലെയുള്ള കാഷ്ഠം

വീടിന്റെ ഒളിഞ്ഞിരിക്കുന്ന കോണുകളിൽ കുരുമുളക് പൊടി വിതറിയതുപോലെ കാണപ്പെടുന്ന കറുത്ത ചെറിയ തരികൾ പാറ്റകളുടെ സാന്നിധ്യത്തിന്റെ പ്രധാന ലക്ഷണമാണ്. മേശവലിപ്പുകളുടെ അരികുകൾ, അലമാരയുടെ കോണുകൾ, ചുവരിലെ വിള്ളലുകൾ എന്നിവടങ്ങളിൽ ഇവ കാണാം. ആദ്യകാഴ്ചയിൽ ഇത് സാധാരണ പൊടിയാണെന്ന് തോന്നിപ്പിക്കാം.

3. പാറ്റകളുടെ പൊഴിഞ്ഞ തൊലി

പാറ്റകൾ വളരുന്നതിനനുസരിച്ച് അവയുടെ പുറംതൊലി പലതവണ പൊഴിക്കാറുണ്ട്. ഇവ വളരെ നേർത്തതും, പെട്ടെന്ന് പൊട്ടുന്നതുമായ ഇളം തവിട്ട് നിറത്തിലുള്ള തൊലികളാണ്. കാഷ്ഠത്തോടും മുട്ടക്കൂടുകളോടും ഒപ്പം ഇത്തരം തൊലികളും കാണുന്നുണ്ടെങ്കിൽ പാറ്റകൾ അവിടെ സജീവമായി വംശവർദ്ധനവ് നടത്തുന്നുണ്ടെന്ന് മനസ്സിലാക്കാം.

4. വിരിഞ്ഞിറങ്ങിയ ശേഷമുള്ള ഒഴിഞ്ഞ മുട്ടത്തോടുകൾ

കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയ ശേഷമുള്ള മുട്ടക്കൂടുകൾക്ക് നിറം കുറവായിരിക്കും, കൂടാതെ അതിന്റെ ഒരരികിൽ ചെറിയ കീറൽ (പിളർപ്പ്) കാണാം. വീട്ടിൽ ഒരൊറ്റ ഒഴിഞ്ഞ മുട്ടത്തോട് കണ്ടാൽ പോലും അവിടെ പാറ്റകൾ മുട്ടയിട്ട് പെരുകുന്നുണ്ടെന്നതിന്റെ തെളിവാണ്.

പാറ്റകൾ സാധാരണയായി മുട്ടയിടുന്ന 3 പ്രധാന സ്ഥലങ്ങൾ

റഫ്രിജറേറ്ററുകൾക്കും അടുക്കള ഉപകരണങ്ങൾക്കും പിന്നിൽ

ചൂട്, എണ്ണമയം, ഈർപ്പം എന്നിവയുള്ള സ്ഥലങ്ങളാണ് പാറ്റകൾക്ക് ഏറ്റവും പ്രിയം. അതിനാൽ ഫ്രിഡ്ജ്, മിക്സി, ഓവൻ, ഡിഷ്വാഷർ എന്നിവയ്ക്ക് പിന്നിലെ ആരും ശല്യപ്പെടുത്താത്ത ഇടങ്ങളിൽ പാറ്റകൾ മുട്ടക്കൂടുകൾ നിക്ഷേപിക്കാറുണ്ട്. ഇവിടെ ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും വെള്ളവും അവയ്ക്ക് കൂടുതൽ കാലം അവിടെ തുടരാൻ സഹായകരമാകുന്നു.

സിങ്കുകളുടെ അടിയിലും ഈർപ്പമുള്ള പൈപ്പുകളുടെ വിടവുകളിലും

ഇരുട്ടും കൃത്യമായ ഈർപ്പവുമുള്ള സ്ഥലങ്ങൾ പാറ്റകൾക്ക് ഇഷ്ടമാണ്. അടുക്കളയിലെയും ബാത്റൂമിലെയും സിങ്കുകൾക്ക് അടിയിൽ, പൈപ്പുകളുടെ ചോർച്ചയുള്ള ഭാഗങ്ങളിൽ, ചുവരിലെ നനവുള്ള വിള്ളലുകളിൽ ഒക്കെ പാറ്റകൾ മുട്ടകൾ ഒളിപ്പിച്ചു വെക്കാറുണ്ട്. ചിലയിനം പാറ്റകൾ ഈ മുട്ടക്കൂടുകൾ അവിടുത്തെ പ്രതലങ്ങളിൽ ഒട്ടിച്ചു വെക്കുകയും ചെയ്യും.

കാർഡ്ബോർഡ് പെട്ടികൾക്കും പഴയ പേപ്പറുകൾക്കും ഇടയിൽ

കാർഡ്ബോർഡ് പെട്ടികൾ, പഴയ പത്രങ്ങൾ, അടുക്കിവെച്ചിരിക്കുന്ന പാക്കിംഗ് സാധനങ്ങൾ എന്നിവ പാറ്റകൾക്ക് പെരുകാൻ പറ്റിയ സുരക്ഷിതമായ ചൂടുള്ള അന്തരീക്ഷം ഒരുക്കുന്നു. പെട്ടികളുടെ മടക്കുകളിലോ പേപ്പറുകൾക്കിടയിലോ ഇവ മുട്ടകൾ ഇടാറുണ്ട്. ദീർഘകാലമായി നമ്മൾ തുറന്നു നോക്കാത്ത സ്റ്റോറേജ് ബോക്സുകൾ പരിശോധിച്ചാൽ ഇവയെ എളുപ്പത്തിൽ കണ്ടെത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+