Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മണങ്ങൾ കിട്ടിയാൽ നിങ്ങളുടെ വീട്ടിലേക്ക് പാമ്പുകൾ വരാം, ഏതൊക്കെയാണ് ആ മണങ്ങൾ?

മഴക്കാലത്ത് മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്ക് വരാനുളള സാധ്യത വളരെ കൂടുതലാണ്. മണ്ണിലെ മാളങ്ങളില്‍ മഴവെള്ളം വന്ന് നിറയുമ്പോള്‍ പാമ്പുകള്‍ മറ്റ് സുരക്ഷിത താവളങ്ങള്‍ തേടുന്നു. അങ്ങനെയാണ് അവ നമ്മുടെ അടുക്കളകളിലും ബെഡിന് താഴെയും ബൈക്കിനുളളിലുമൊക്കെ എത്തുന്നത്.

പാമ്പുകളെ അകറ്റി നിര്‍ത്താന്‍ ചില ഗന്ധങ്ങള്‍ക്ക് സാധിക്കും എന്നത് പോലെ തന്നെ പാമ്പുകളെ നിങ്ങളുടെ വീട്ടിലേക്ക് ആകര്‍ഷിക്കാനും ചില മണങ്ങള്‍ക്ക് സാധിക്കും എന്നത് അറിയാമോ. ഏതൊക്കെയാണ് ആ മണങ്ങളെന്ന് നോക്കാം..

പാമ്പുകൾക്ക് തീരെ പിടിക്കാത്ത 7 മണങ്ങൾ, വീട്ടിലേക്ക് പാമ്പ് വരുന്നത് തടയാനുളള സൂത്രപ്പണികളിതാ
പാമ്പുകൾക്ക് തീരെ പിടിക്കാത്ത 7 മണങ്ങൾ, വീട്ടിലേക്ക് പാമ്പ് വരുന്നത് തടയാനുളള സൂത്രപ്പണികളിതാ

പാമ്പുകളുടെ പ്രധാന ഇരകളാണ് എലികൾ. മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുമ്പോൾ എലികളും പുറത്തിറങ്ങി നമ്മുടെ പറമ്പുകളിലും വീടുകളിലും അഭയം തേടാറുണ്ട്. എലികളുടെ മൂത്രത്തിന്റെയും കാഷ്ഠത്തിന്റെയും മണം വളരെ ദൂരെ നിന്ന് തന്നെ പാമ്പുകൾക്ക് തിരിച്ചറിയാൻ കഴിയുമത്രേ. ഇത് പാമ്പുകളെ നമ്മുടെ വീട്ടുപരിസരത്തേക്ക് എത്തിച്ചേക്കാം.

Snakes

അതുപോലെ തന്നെയാണ് പക്ഷികളുടെ കാഷ്ഠവും. പക്ഷികളേയും മുട്ടകളും തിന്നുന്ന പാമ്പുകളുണ്ട്. നമ്മുടെ വീടിന് സമീപത്തുളള മരങ്ങളിലോ ചെടികളിലോ വീടിന്റെ ഏതെങ്കിലും ഭാഗത്തോ പക്ഷികള്‍ കൂട് കൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ മണവും പാമ്പുകളെ ആകര്‍ഷിക്കാം.

തവളകളുടേയും മീനുകളുടേയും മണവും പാമ്പുകളെ നിങ്ങളുടെ വീടുകളിലേക്ക് വരുത്താനുളള ഒരു കാരണമായേക്കാം. നിങ്ങളുടെ വീടിന് സമീപത്ത് തവളകളോ മീനുകളോ ഉളള വെള്ളക്കെട്ടുകളോ കുളങ്ങളോ അടഞ്ഞ് പോയ ഓടകളോ മറ്റോ ഉണ്ടെങ്കിലും പാമ്പുകള്‍ വരാം. തവളകളും ചെറിയ മീനുകളും പാമ്പുകളുടെ ഇഷ്ടഭക്ഷണങ്ങളില്‍പ്പെടുന്നവയാണ്.

എലിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയത് കരിമൂർഖൻ! നിങ്ങളുടെ വീട്ടിൽ ശ്രദ്ധിക്കേണ്ടത്..
എലിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയത് കരിമൂർഖൻ! നിങ്ങളുടെ വീട്ടിൽ ശ്രദ്ധിക്കേണ്ടത്..

മറ്റൊന്ന് പാമ്പുകളുടെ തന്നെ ശരീരത്തില്‍ നിന്നുളള പ്രത്യേകതരം മണമാണ്. ഫെറോമോണുകള്‍ പാമ്പുകള്‍ ഇണയെ ആകര്‍ഷിക്കാനും മറ്റ് പാമ്പുകളുടെ സാന്നിധ്യം മനസ്സിലാക്കാനും പുറപ്പെടുവിക്കുന്ന മണമാണ്. മഴക്കാലം പാമ്പുകളുടെ ഇണചേരലുകള്‍ കൂടുതലായി നടക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടുപരിസരത്ത് പാമ്പുണ്ടെങ്കില്‍ മറ്റ് പാമ്പുകള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+