Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രെഡിറ്റ് കാർഡിന്റെ ഉപയോ​ഗം എന്താണ്? എടുക്കാൻ ഉദ്ദേശ്യമുണ്ടോ? അറിയണം ഇക്കാര്യം

ക്രെഡിറ്റ് കാർഡ് എടുക്കണോ എന്ന ആശങ്കയിലാണോ നിങ്ങൾ? എന്നാൽ നിങ്ങൾ തീർച്ചയായും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധാരാളം കാർഡുകൾ ഉണ്ട്.

അതിനാൽ നിങ്ങൾക്ക് ആവശ്യമായ ശരിയായ കാർഡ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. എങ്ങനെയാണ് നിങ്ങൾ‌ക്ക് ഏത് കാർഡ് ആണ് ആവശ്യം എന്ന് മനസ്സിലാവുക. നിങ്ങളുടെ വ്യക്തി​ഗത ചെലവിന്റെ പാറ്റേണുകളും റിവാർഡുകളോടുള്ള നിങ്ങളുടെ സമീപനവും ആശ്രയിച്ചിരിക്കും.

credit

​യാത്ര, ഷോപ്പിംഗ്, ലൈഫ്‌സ്‌റ്റൈൽ...

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനുള്ള സാധ്യത എങ്ങനെയാണ്? നിങ്ങളുടെ ചെലവ് ശീലങ്ങൾ പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങൾ ധാരാളം യാത്ര ചെയ്യുന്ന ആളാണ്? ഫ്ലൈറ്റ് യാത്രകൾ ധാരാളം ഉള്ള ആളാണ് നിങ്ങളെങ്കിൽ ഒരു എയർലൈൻ ക്രെഡിറ്റ് കാർഡ് എടുക്കുന്നതാകും ഏറ്റവും നല്ലത്.

ഷോപ്പിംഗിനാണ് നിങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ധാരാളം ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഇടയ്ക്കിടെ ക്യാഷ്ബാക്ക് നൽകുന്ന ഒരു കാർഡ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. നിങ്ങൾ പതിവായി ഭക്ഷണം കഴിക്കുന്ന ആളാണോ എന്നാൽ നല്ല ഭക്ഷണ ഓഫർ ലഭിക്കാൻ സഹായിക്കുന്ന കാർഡുകൾ ഉണ്ട്. കൂടുതൽ ഷോപ്പിം​ഗിനാണെങ്കിൽ ക്യാഷ് ബാക്ക് റിവാർഡ് നിരക്കുകൾ എന്നിവയ്ക്ക് മുൻഗണനയുള്ള കാർഡുകൾ പരിഗണിക്കണം

​ഏത് ബാങ്കാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?

മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ നാ​ഗ്ദാനം ചെയ്യുന്നു, എന്നാലും നിങ്ങൾക്ക് സേവിം​ഗ്സ് അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ബാങ്ക് നിങ്ങൾക്ക് ഒരു പ്രീഅപ്രൂവ്ഡ് ഓഫർ സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം ഓഫറുകൾ പ്രോസസ്സിംഗ് സമയവും പേപ്പർവർക്കുകളും കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ബാങ്കിന്റെ പോർട്ടൽ അല്ലെങ്കിൽ ആപ്പ് വഴി നിങ്ങൾക്ക് സാധാരണയായി ഈ ഓഫറുകൾക്കായി അപേക്ഷിക്കാം. ക്രെഡിറ്റ് കാർഡ് എടുക്കാൻ സഹായിക്കുന്ന ബാങ്ക് എക്സിക്യൂട്ടീവുകളെയും നിങ്ങൾക്ക് സമീപിക്കാവുന്നതാണ്

​ചാർജുകൾ മനസ്സിലാക്കുക

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ചാർജുകൾ മനസ്സിലാക്കി വെക്കണം. റിവാർഡുകളും ആനുകൂല്യങ്ങൾക്കും പുറമേ ഒരു കാർഡ് എടുക്കുന്നതിന് വരുന്ന നിരക്കക്കുകൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഇഷ്യൂവൻസ് ചാർജുകൾ, പലിശ നിരക്ക് ചാർജുകൾ, വാർഷിക പുതുക്കൽഡ ഫീസ് എന്നിവ നിങ്ങളെ ചെലവുകളും ഓഫറുകളും വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.സ്റ്റാർട്ടർ കാർഡുകളിൽ, ഇഷ്യൂവൻസ് ഫീസ് സാധാരണയായി ഉണ്ടാവാറില്ല. എന്നാലും ഇക്കാര്യങ്ങൾ മനസിൽ വയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+