വിഷു കഴിഞ്ഞ് ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ കയറ്റിയോ? ഇതൊക്കെ ചൂടാക്കി കഴിച്ചാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി
സമയക്കുറവും മടിയുമൊക്കെ കാരണം പാകം ചെയ്ത ഭക്ഷണങ്ങളിൽ പലതും ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് നമ്മളിവ്‍ പലരും. എന്നാൽ എല്ലാ ഭക്ഷണവും ഇത്തരത്തിൽ വീണ്ടും ചൂടാക്കി കഴിക്കാമോ? പാടില്ലെന്ന് പറയുകയാണ് വിദഗ്ധർ. ചില ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് അത്യന്തം ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
മുട്ട വീണ്ടും ചൂടാക്കി കഴിക്കരുതെന്ന് പറയുകയാണ് ഓസ്ട്രേലിയൻ ഡയറ്റീഷ്യനായ കിം ലിൻഡ്സെ. കാരണം മുട്ട ചൂടാക്കുന്നത് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിലൊന്നായ സാൽമൊണല്ല ബാക്ടീരിയയുടെ ഉൽപാദിപ്പിക്കാൻ കാരണമാകും. ഈ ബാക്ടീരിയയ്ക്ക് 20 മുതൽ 73 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ അതിവേഗം പെരുകാൻ കഴിയുമെന്നും അവർ പറയുന്നു. ചൂടാക്കി കഴിക്കാൻ പറ്റാത്ത മറ്റൊരു ഭക്ഷണം ചോറാണോ. ഒന്ന് അത്ഭുതം തോന്നാമെങ്കിൽ ഇത് അപകടകരമാണെന്ന് പറയുകയാണ് ലിൻഡ്സെ.

ചോറ് ചൂടാക്കുമ്പോൾ മണ്ണിലും പച്ചക്കറികളിലും സാധാരണയായി കാണപ്പെടുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകും. ഈ ബാക്ടീരിയയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വീണ്ടും ചൂടാക്കുമ്പോൾ അതിവേഗം ഇത് പെരുകിയേക്കാം. ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കും.
ചീര തോരനൊക്കെ എത്ര വേണമെങ്കിലും കഴിക്കാൻ നമ്മുക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ കുറച്ച് അധികം പാകം ചെയ്താലും ഫ്രിഡ്ജിൽ വെച്ച് ഇവ കഴിക്കും നമ്മൾ. എന്നാൽ ചീര വീണ്ടും ചൂടാക്കുന്നത് ക്യാൻസർ പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുമെന്നാണ്
ലിൻഡ്സെ പറയുന്നത്. ചീരയിലും മറ്റ് പച്ച ഇലക്കറികളിലും നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇവ വീണ്ടും ചൂടാക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളായി വിഘടിച്ചേക്കാം. സാധാരണഗതിയിൽ നൈട്രേറ്റുകൾ ശരീരത്തിന് ദോഷകരമല്ല. എന്നാൽ വായിലെ ബാക്ടീരിയകളുമായും ശരീരത്തിലെ എൻസൈമുകളുമായും ചേരുമ്പോൾ ഇവ പ്രശ്നക്കാരാകും. ക്യാൻസറിനുള്ള പ്രാഥമിക കാരണമായ നൈട്രോസാമൈനുകളായി ഇവ മാറിയേക്കും.
സാധാരണ ഊഷ്മാവിൽ തന്നെ 2 മണിക്കൂറിലധികം ഉരുളക്കിഴങ്ങുകൾ വെയ്ക്കുന്നത് ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകും.ശരീരത്തിൻ്റെ ഞരമ്പുകളെ വരെ നേരിട്ട് ബാധിക്കുന്നതാണ് ഈ ബാക്ടീരിയ. ഇവ ശ്വാസ ബുദ്ധിമുട്ട്, ഛർദ്ദി, ഓക്കാനം, വയറുവേദന എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.












Click it and Unblock the Notifications