ഇങ്ങനെ തല കുളിച്ചാൽ മുടിയെല്ലാം ഊരിപ്പോരും, കുളിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന പ്രധാന തെറ്റ്

നമ്മുടെ വീടുകളിൽ തലമുടി കഴുകുമ്പോൾ കാലങ്ങളായി ചെയ്യുന്ന ചില രീതികളുണ്ട്. ആദ്യം മുടിയിൽ എണ്ണ തേയ്ക്കും, അതിനുശേഷം തലയോട്ടി മുതൽ മുടിയുടെ തുമ്പുവരെ നിറയെ ഷാംപൂ തേച്ചുരയ്ക്കും, വെള്ളമൊഴിച്ച് കഴുകി കണ്ടീഷണർ ഇടും. എന്നാൽ നമ്മുടെ തലയോട്ടിക്കും മുടിയിഴകൾക്കും രണ്ടിനും രണ്ട് തരത്തിലുള്ള സംരക്ഷണമാണ് ആവശ്യമെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല.

തലയോട്ടി എന്നത് നമ്മുടെ ചർമ്മത്തിന്റെ ഭാഗമാണ്, എന്നാൽ മുടിയിഴകൾ അതിൽ നിന്ന് വളർന്നുവന്ന ഭാഗവുമാണ്. തലയോട്ടിയിൽ എപ്പോഴും സ്വാഭാവികമായ എണ്ണമയം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ മുടിയുടെ അറ്റം വളരെ പഴയതാണ്. ചീകൽ, വെയിൽ, ചൂട്, മലിനീകരണം എന്നിവയൊക്കെ ഏറ്റവും കൂടുതൽ ഏൽക്കുന്നത് മുടിയുടെ തുമ്പിലാണ്.

Hair Care

പലരും ഷാംപൂ ചെയ്യുമ്പോൾ തലയോട്ടി ഒഴിവാക്കി മുടിയിഴകളിൽ മാത്രം തേച്ചുരയ്ക്കുന്നു. ഇത് തലമുടി കഴുകിയ ശേഷവും തലയോട്ടിയിൽ എണ്ണമയം നിലനിൽക്കാൻ കാരണമാകുന്നു.അതുകൊണ്ട് ഷാംപൂ എപ്പോഴും തലയോട്ടിയിൽ മാത്രം ശ്രദ്ധിച്ച് തേയ്ക്കുക.മുടി കഴുകുമ്പോൾ ഷാംപൂ പത താഴ്ഭാഗത്തേക്ക് ഒഴുകി മുടിയുടെ അറ്റവും താനേ വൃത്തിയായിക്കൊള്ളും.

എല്ലാവരും ദിവസവും മുടി കഴുകണം എന്ന് നിർബന്ധമില്ല. മുടി എത്ര പെട്ടെന്നാണ് അഴുക്കാകുന്നതെന്നും എണ്ണമയമുള്ളതാകുന്നതെന്നും നോക്കി വേണം മുടി കഴുകേണ്ടത്. നനഞ്ഞിരിക്കുന്ന മുടിയോട് വളരെ കരുതലോടെ പെരുമാറണം. പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ച് വേണം മുടിയിലെ കെട്ടുകൾ അഴിക്കാൻ.

മാത്രമല്ല തോർത്തുപയോഗിച്ച് മുടി ശക്തമായി തിരുമ്മി ഉണക്കരുത്. നനഞ്ഞ മുടി വളരെ എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഒരു മൃദുവായ തോർത്തോ കോട്ടൺ ടീഷർട്ടോ ഉപയോഗിച്ച് മുടിയിലെ വെള്ളം പതുക്കെ ഒപ്പിയെടുക്കുക. കഴിയുന്നത്ര ഹെയർ ഡ്രയർ പോലുള്ള ചൂടുള്ള ഉപകരണങ്ങൾ ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma