അമിത വണ്ണം കുറയ്ക്കാൻ ഈ അടിപൊളി പുഡ്ഡിംഗ് ശീലമാക്കാം
ആധുനിക ഭക്ഷണരീതിയിൽ 'സൂപ്പർ ഫുഡ്' എന്ന പദവി നേടിയെടുത്ത ഒന്നാണ് ചിയ സീഡുകൾ അഥവാ ചിയ വിത്തുകൾ. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തിൽ ചിയ സീഡ് ഒരു വമ്പനാണ്. സാൽവിയ ഹിസ്പാനിക്ക' (Salvia hispanica) എന്ന സസ്യത്തിൽ നിന്ന് ലഭിക്കുന്ന വിത്താണ് ഇവ.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ വിത്തുകൾ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു. എന്നാൽ പലപ്പോഴും ചിയ സീഡുകൾ എങ്ങനെ രുചികരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയുണ്ടാകാറില്ല.
വെറുതെ വെള്ളത്തിൽ കലക്കി കുടിക്കുന്നതിന് പകരം വൈവിധ്യമാർന്ന പുഡ്ഡിംഗുകളായി ഇവ തയ്യാറാക്കിയാൽ ആരോഗ്യത്തോടൊപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളും കഴിക്കാം

കോക്കനട്ട് ചിയ സീഡ് പുഡ്ഡിംഗ്
അര കപ്പ് ചിയവിത്ത് തേങ്ങാപ്പാലിൽ കുതിർത്തു വയ്ക്കാം. ഒരു മണിക്കൂറെങ്കിലും ഇങ്ങനെ മാറ്റി വയ്ക്കണം. ശേഷം അതിലേയ്ക്ക് മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാറ്റ് എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം എട്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. രാവിലെ പുറത്തെടുത്ത് മുകളിൽ ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിങ്ങനെ ലഭ്യമായവ ചേർത്തു കഴിക്കാം.
മാംഗോ ചിയ സീഡ് പുഡ്ഡിംഗ്
അര കപ്പ് തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്തു കൂടി ചേർ്കാം. ശേഷം 45 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നന്നായി പഴുത്ത മാമ്പഴം ചെറി കഷ്ണങ്ങളായി മുറിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന തൈരിലേയ്ക്ക് അതുകൂടി ചേർത്ത് വീണ്ടും 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കാം. ശേഷം പുറത്തെടുത്ത് കഴിക്കാം.

വാഴപ്പഴം ചിയ പുഡ്ഡിംഗ്
അര കപ്പ് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ ബദാം പാലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്ത് ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കാം. പാലാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം അത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ലഭ്യമായ നട്സും ചേർത്ത് കഴിക്കാം. ഇതിൽ പുളിയില്ലാത്ത തൈരും, ഓട്സ് കുതിർത്തും ചേർത്ത് കൂടുതൽ രുചികരമാക്കാം.
-
ജീവിതം മാറ്റിമറിക്കാൻ രാവിലെ വെറും 5 മിനിറ്റ് മാത്രം! ഇന്ന് മുതൽ ആരംഭിക്കാം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications