ആഗ്രഹങ്ങളൊന്നും ചെയ്യാൻ പറ്റാത്ത ഒരു കാലം, ഇന്ന് സ്വപ്നങ്ങൾ ഓരോന്നായി സഫലമാക്കി ഹൃതിക്; പുതിയ 'ദൗത്യം'
പ്രത്യേകിച്ച് ഒരു മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് ഹൃതിക്, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ വാർത്താ അവതാരകൻ. 2019 ൽ ആണ് ഹൃതിക് ഈ നേട്ടം കൈവരിച്ചത്. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച ഹൃതിക്കിന് അതൊരു തുടക്കം മാത്രമായിരുന്നു. ജീവിതത്തിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് ഹൃതിക് എത്രയോ മുൻപ് മനസ്സിൽ ഉറപ്പിച്ച കാര്യമാണ്. ആ ലക്ഷ്യത്തിൽ ഹൃതിക് ഒട്ടും പിന്നോട്ട് പോയില്ല. ഇന്ന് വാർത്താ അവതാരകൻ മാത്രമല്ല, കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഹൃതിക്.
എല്ലാത്തിനും പൂർണ പിന്തുണയുമായി ഹൃതിക്കിന്റെ ഭാര്യ തൃപ്തിയും ഉണ്ട്. ട്രാൻസ് വുമണാണ് തൃപ്തി. കേന്ദ്ര സർക്കാരിൽ നിന്നും ആർടിസൻ സർട്ടിഫിക്കറ്റ് ( കരകൗശല ഉൽപന്നങ്ങൽ നിർമ്മിക്കാൻ പ്രഗത്ഭരായവർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ) ലഭിക്കുന്ന ആദ്യത്തെ ട്രാൻസ് വുമണാണ് തൃപ്തി. മാത്രമല്ല സംസ്ഥാനത്തെ ആദ്യ ട്രാൻസ് വുമൺ സംരഭക കൂടിയാണ്. ഇപ്പോൾ ഈ ദമ്പതികൾ ജീവയാത്രയ്ക്കിടയിൽ പുതിയൊരു ചുവട് കൂടി ഒരുമിച്ച് മുന്നോട്ട് വെയ്ക്കുകയാണ്.

ഹൃതിക്കും തൃപ്തിയും മാർത്തോമ ചർച്ചിന്റെ നവോദയ പ്രൊജക്റ്റിന്റെ കീഴിൽ ഫാം നടത്തുകയാണ്. ഒരേക്കർ ഭൂമിയിൽ തങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന കൃഷിയൊക്കെ ഈ ദമ്പതികൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ജീവിതത്തിലെ പുതിയ കാൽവെയ്പ്പിനെക്കുറിച്ചും അനുഭവങ്ങളുമൊക്കെ വൺഇന്ത്യ മലയാളത്തോട് പങ്കുവെയ്ക്കുകയാണ് ഹൃതിക്.
' ഞങ്ങൾ ഇവിടെ ഒരു ഫാം നടത്തുകയാണ്. മാർത്തോമ സഭയുടെ കീഴിൽ നവോദയ പ്രൊജക്റ്റിന് കീഴിലാണ്. അവർ നമ്മൾ ട്രാൻസിനെ സഹായിക്കാനും കൃഷിയൊക്കെ ചെയ്ത് നല്ല രീതിയിയിൽ മുന്നോട്ട് വരാൻ വേണ്ടിയൊക്കെയാണ് ഈ പിന്തുണ തരുന്നത്. മാർത്തോമ സഭക്കാരാണ് സ്ഥലം തന്നത്, പത്തനംതിട്ട തടിയൂരിലാണ്.
ഞാനും തൃപ്തിയും കൂടിയാണ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു ഒരുപക്ഷേ ഒരു ട്രാൻസ് കപ്പിൾ നടത്തുന്ന ഫാം ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും. വാഴ, ഇഞ്ചി, ചേന, ചേമ്പ്, കപ്പ, പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. കോഴിയുണ്ട്, ഇരുന്നൂറോളം കോഴികളുണ്ട്, ടർക്കി, ഗിനി, മണിത്താറാവ് എന്നിവയൊക്കെയുണ്ട്. അധികം വൈകാതെ ആടുകൾ വരും ഹൃതിക് പറയുന്നു.
ഒരു വർഷമായി കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ജീവൻ ടിവിയിൽ പരിപാടി അവതരിപ്പിക്കാൻ ഇടയ്ക്ക് പോകാറുണ്ടെന്നും ഹൃതിക് പറയുന്നു. നേരത്തെ തന്നെ ഓർണമെന്റൽ ഫിഷ് വളർത്തിയിരുന്ന തനിക്ക് കൃഷിയോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നുവെന്ന് ഹൃതിക് പറയുന്നു.
നമ്മൾ ഈ വാടക വീട്ടിൽ ആയിരുന്നല്ലോ താമസിച്ചുകൊണ്ടിരുന്നത്. നമ്മുടെ ആഗ്രഹങ്ങളൊന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു, ഇങ്ങനെയൊരു അവസരം വന്നപ്പോൾ ഞങ്ങൾ വളരെ താല്പര്യം കാണിച്ചു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയാണല്ലോ അങ്ങനെ ഞങ്ങൾ ഏറ്റെടുത്തു. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് മുന്നോട്ട് വന്നവരാണ്, ഇനി കൃഷിയിലും വരാമെന്ന് വിചാരിച്ചു.
ഹൃതിക്കിന്റെയും തൃപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. പല വേദനപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. നിങ്ങൾ എങ്ങനെ ജീവിക്കും കുട്ടികളുണ്ടാകുമോ എന്നൊക്കെ ചോദ്യങ്ങൾ വന്നിരുന്നു. രണ്ട് വ്യക്തികൾ കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാകാനല്ലല്ലോ, കുട്ടികളില്ലാത്ത എത്രയോ പേർ ഉണ്ട്. എല്ലാം അറിഞ്ഞുവെച്ചിട്ടാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്, ഹൃതിക് പറയുന്നു,
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications