ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ പിന്നണി ഗായിക; അത് ശ്രേയ ഘോഷാലും ആശ ഭോസ്ലെയുമല്ല: വിലപിടിപ്പുള്ള ശബ്ദം?
ഇന്ത്യയിലെ ഏറ്റവും ധനികയായ പിന്നണി ഗായിക ആരെന്നു ചോദിച്ചാല്‍ ആശ ഭോസ്ലെ, ശ്രേയ ഘോഷാല്‍ എന്നിവരുടെ പേരുകള്‍ ആയിരിക്കും ആദ്യം ചിന്തിക്കുക. പതിറ്റാണ്ടുകളായി ഈ രണ്ട് ഗായികമാരുടെ പാട്ടുകളാണ് സംഗീത പ്രേമികളുടെ മനസ് ഭരിക്കുന്നത്. ആരാധകര്‍ എന്നും ഓര്‍മിക്കുന്ന ബോളിവുഡ് ഗാനങ്ങള്‍ അടക്കം പാടിയിട്ടുള്ളതും ഇവരാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ പിന്നണി ഗായികയുടെ പട്ടികയില്‍ ഇവരില്ല എന്നതാണ് ശ്രദ്ധേയം.
തുളസി കുമാര്‍
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ പിന്നണി ഗായിക തുളസി കുമാര്‍ ആണ്. ഏകദേശം 210 കോടിയുടെ ആസ്തിയാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ശബ്ദം എന്ന് തുളസി കുമാറിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. സംഗീത കമ്പനിയും ഫിലിം പ്രൊഡക്ഷന്‍ ഹൗസുമായ ടി സീരീസിന്റെ ഉടമയായ ഗുല്‍ഷന്‍ കുമാറിന്റെ മകളാണ് തുളസി കുമാര്‍. ഈ കമ്പനിയില്‍ തുളസിയും പങ്കാളിയാണ്. അങ്ങനെയാണ് ആസ്തി 200 കോടി കവിഞ്ഞത്. ഹിറ്റ് ഗാനങ്ങളിലൂടെ ലക്ഷങ്ങള്‍ ആണ് 35 കാരിയായ തുളസി സമ്പാദിക്കുന്നത്. പാട്ടിലൂടെ മാത്രമല്ല കുടുംബ ബിസിനസ് ആണ് തുളസി കുമാറിന്റെ പ്രധാന വരുമാന സ്രോതസ്.
തുളസി കുമാറിന് കുടുംബത്തിന്റെ ബിസിനസിലും ടി-സീരീസ് കമ്പനിയിലും ഓഹരികളുണ്ട്. കിഡ് ഹട്ട് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും കൂടിയാണ് അവര്‍.

ശ്രേയ ഘോഷാല്‍
ശ്രുതി മധുരമുള്ള മെലഡികളിലൂടെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന, പുതു തലമുറയിലെ ഗായികയായി മാറിയ ശ്രേയ ഘോഷാല്‍ ആണ് സമ്പന്നരായ ഗായികമാരുടെ പട്ടികയില്‍ രണ്ടാമത്. വരുമാനത്തിലും ആസ്തിയിലും ശ്രേയയും ഒട്ടും പിന്നിലല്ല. ഏകദേശം 185 കോടി രൂപയാണ് ഗായികയുടെ ആസ്തി. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാല്‍. മനോഹരമായ ഗാനങ്ങളിലൂടെ പുതു തലമുറയുടെയും പഴയ തലമുറയുടെയും സ്നേഹം സമ്പാദിക്കാന്‍ ശ്രേയയ്ക്കു കഴിഞ്ഞു.
ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തള്ളത് സുനിധി ചൗഹാന് എന്ന ഗായികയാണ്. അന്താരാഷ്ട്ര സംഗീത പരിപാടികളില്‍ നിന്ന് സുനിധി സമ്പാദിക്കുന്നത് വലിയ തുകയാണ്. 110 കോടി രൂപയുടെ സ്വത്തിന്റെ ഉടമയാണ് ഇവര്‍.
നേഹ കക്കറാണ് പട്ടികയില്‍ അടുത്ത സ്ഥാനത്തുള്ളത്. അതിശയിപ്പിക്കുന്ന ജീവിത വിജയമാണ് നേഹ 37 വയസിനുള്ളില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലെ മറ്റൊരു ഗായകരും നേടിയിട്ടില്ലാത്ത അസൂയാവഹമായ നേട്ടമാണ് നേഹ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നേടിയിട്ടുള്ളത്. സിനിമ പിന്നണി ഗാനങ്ങളില്‍ നിന്നും സംഗീത വീഡിയോകളില്‍ നിന്നും ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും വലിയ വരുമാനമാണ് നേഹ ഓരോ മാസവും നേടുന്നത്. ലോകമെമ്പാടും നിരവധി ആരാധകരാണ് നേഹയ്ക്കുള്ളത്.
2019-ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വനിതാ ആര്‍ട്ടിസ്റ്റുകളുടെ പട്ടികയില്‍ നേഹ ഇടം നേടി. 13.9 ബില്യണ്‍ വ്യൂസ് ആണ് നേഹയുടെ വീഡിയോകള്‍ക്ക് ലഭിച്ചത്. ഇതു കൂടാതെ യൂട്യൂബിന്റെ ഡയമണ്ട് അവാര്‍ഡ് നേടിയ ഇന്ത്യയിലെ ആദ്യ ഗായകരില്‍ ഒരാളുമാണ് നേഹ. 104 കോടിയോളം രൂപയാണ് നേഹയുടെ മൊത്തം ആസ്തി.
സിനിമ മേഖലയിലെ മുന്‍നിര ഗായകരേക്കാള്‍ കൂടുതല്‍ വരുമാനമാണ് നേഹ നേടുന്നത്. പുതുതലമുറയുടെ പ്രിയപ്പെട്ട ഗായികയാണ് നേഹ കക്കര്‍. നിരവധി ആഡംബര കാറുകളുടെയും ആഡംബര ബംഗ്ലാവിന്റെയും ഉടമയായ സ്നേഹ തന്റെ ഓരോ ഗാനത്തിനും ലക്ഷങ്ങളാണ് പ്രതിമാസം വാങ്ങുന്നത്. എന്‍ബിടിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നേഹ കക്കര്‍ പ്രതിമാസം 50 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്.
ബോളിവുഡ് ഗായിക ആശാ ഭോസ്ലെ ഇപ്പോള്‍ സിനിമാ സംഗീത മേഖലയില്‍ അധികം സജീവമല്ലെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ അവര്‍ പിന്നിലല്ല. 100 കോടിയോളം രൂപയാണ് ഈ ഗായികയുടെ മൊത്തം ആസ്തി.
ബോളിവുഡിലെ ഏറ്റവും ധനികനായ സംഗീത കലാകാരന് എ.ആര് റഹ്മാന് ആണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഗാനത്തിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എആര്‍ റഹ്മാന്റെ മൊത്തം ആസ്തി 1728 കോടി രൂപയാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications