ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനം; രുചിയിൽ മാത്രമല്ല മുമ്പൻ; അറിയാം ആ രാജകീയ ചരിത്രം
ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവുമോ? കുറവായിരിക്കും.. മലയാളിക്ക് മാത്രമല്ല, ഇന്ത്യയില്‍ തന്നെ ബിരിയാണിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ബിരിയാണി എന്ന് മുഴുവന്‍ കേള്‍ക്കും മുന്നേ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നവരും ഉണ്ട്.
ചിക്കന്‍, ബിഫ്, മട്ടണ്‍, ഫിഷ് ഏതുമായിക്കോട്ടെ ബരിയാണിയുടെ രുചി ഒന്ന് വേറെതന്നെയാണ്. ദേശം മാറുമ്പോള്‍ ബിരിയാണിയുടെ പേരും രുചിയുമൊക്കെ മാറും. സഗന്ധം പരത്തുന്ന ലഖ്‌നോവി ബിരിയാണി, എരിവുള്ള ഹൈദരബാദി ബിരിയാണി,

പാകത്തിന് എരിവുള്ള മലബാറിലെ ബിരിയാണി. രുചിയേറും കൊല്‍ക്കത്ത ബിരിയാണി, കേരളത്തില്‍ തന്നെ പലവിധ ബിരിയാണി ഉണ്ട്. പേര് കേട്ട തലശ്ശേരി ബിരിയാണി, പാലക്കാട്ടെ റാവൂത്തര്‍ ബിരിയാണി അങ്ങനെയങ്ങനെ പോകുന്നു.
തുര്‍ക്കികളും പേഷ്യക്കാരും അറബികളുമൊക്കെ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആണ് ബിരിയാണിയും എത്തിയതെന്ന് ചിലര്‍ പറയുന്നു. മുഗളര്‍ ഭരിച്ചിരുന്ന സമയത്ത് അവരുടെ പാചകരീതിയില്‍ നിന്നാണ് ബിരിയാണി ഉണ്ടായതെന്ന് പറയുന്ന ചിലരും ഉണ്ട്.
15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത രീതിയാണ് 'മുഗളൈ' പാചകരീതി. 'ബിരിയാണി', 'പിലാഫ്', 'കബാബു'കള്‍ തുടങ്ങി നിരവധി വ്യത്യസ്ത വിഭവങ്ങള്‍ മുഗളന്മാര്‍ കൊണ്ടുവന്നു എന്നാണ് പറയുന്നത്. പേര്‍ഷ്യന്‍ വിഭവമായ പുലാവില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് മുഗളന്മാര്‍ ബിരിയാണി ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
തൈമൂറിന്റെ കടന്നുകയറ്റത്തോടെയാണ് ബരിയാണി ഇന്ത്യയില്‍ എത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഹൈദരാബാദില്‍ നൈസാമിന്റെ രാജകീയ അടുക്കളയിലാണ് ബിരിയാണി പിറന്നതെന്നും പറയുന്നു.
മുഗളന്മാര്‍ക്ക് മുമ്പ് തന്നെ ബിരിയാണിയ്ക്ക് സമാനമായ വിഭവം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. അങ്ങനെ ബിരിയാണിയില്‍ ഉള്ള അതേ വൈവിധ്യം ബിരിയാണി എത്തിയ ചരിത്രത്തിനുമുണ്ട്. അതേസമയം, ബരിയാണി എന്ന് പേര് വന്നത് 'ബെറ്യാന്‍' എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് എന്നാണ് പറയുന്നത്.
ചരിത്രം പലതാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ബിരിയാണി എന്നുപറഞ്ഞാല്‍ വല്ലാത്തൊരു ഇഷ്ടമാണ്. സ്വിഗി പുറത്തവിട്ട കണക്കുകകള്‍ അക്കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 76 ദശലക്ഷത്തിലധികം ബിരിയാണി ഓര്‍ഡറുകള്‍ ( 7.6 കോടി ഓര്‍ഡറുകള്‍) ആണ് ഇന്ത്യക്കാര്‍ നല്‍കിയതെന്നാണ് സ്വിഗി പറയുന്നത്.
കഴിഞ്ഞ അഞ്ചര മാസത്തിനുള്ളില്‍ ബിരിയാണി ഓര്‍ഡറുകളില്‍ 8.26 ശതമാനം വളര്‍ച്ചയുണ്ടായതായും കമ്പനി വ്യക്തമാക്കി. പുതുവര്‍ഷ തലേന്ന് സ്വിഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറുകളായിരുന്നു












Click it and Unblock the Notifications