ഇതെന്തൊരു മുടികൊഴിച്ചിലാണെന്നാണോ? ഇതായിരിക്കാം അതിന് കാരണം..വളരാൻ ചെയ്യേണ്ടത്
കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. മുടി വെറുതെ അങ്ങ് വളരെ. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ ശരീരത്തിൽ കൃത്യമായി എത്തിയാൽ മാത്രമേ മുടി വളർച്ച വേഗത്തിലാകൂ. ഇടതൂർന്ന മുടിയാണ് നിങ്ങൾ ആഗ്രഹമെങ്കിൽ ആദ്യം ഉറപ്പിക്കേണ്ടത് ശരീരത്തിൽ കൃത്യമായ അളവിൽ ഇരുമ്പ് എത്തുന്നുണ്ടെന്നാണ്. എന്തുകൊണ്ടെന്നല്ലേ? വിശദമായി പറയാം
രക്തത്തിലെ ഹീമോഗ്ലോബിനിലെ പ്രധാന ഘടകമാണ് ഇരുമ്പ്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ ഇവ സഹായിക്കുന്നു. മുടിയുടെ കാര്യത്തിലാണെങ്കിൽ മുടിയുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് മതിയായ ഓക്സിജൻ ആവശ്യമാണ്. ഇരുമ്പ് കുറഞ്ഞാൽ രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തുന്നത് തടസപ്പെടും. ഇത് മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കും.

മുടി വളരെ സജീവമായ ഘടന ആയതിനാൽ തന്നെ അവയുടെ വളർച്ച വേഗത്തിലാക്കാൻ ഇരുമ്പ് ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ആവശ്യം അന്ത്യാപേക്ഷിതാണ്. ഇവ എത്തിയില്ലെങ്കിൽ രോമകകൂപ കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നിലനിർത്താൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
റെഡ് മീറ്റ്, കോഴി, മത്സ്യം, പയറ്, ചീര എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്. ഇവ ശരീരത്തിൽ ഇരുമ്പ് മതിയായ അളവിൽ എത്താൻ സഹായിക്കുന്നു.അതേസമയം അമിതമായാൽ എന്തും വിഷമാണെന്നാണല്ലോ. സാധാരണഗതിയിൽ അയൺ കുറഞ്ഞാൽ ഡോക്ടർമാർ അയൺ സപ്ലിമെന്റ് ഗുളുകൾ നിർദ്ദേശിക്കാറുണ്ട്. എന്ന് വെച്ച് മെഡിക്കൽ ഷോപ്പിൽ പോയി സ്വയം വാങ്ങിക്കഴിക്കാമെന്ന് വിചാരിച്ചാൽ അത് മണ്ടത്തരമാകും. ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സപ്ലിമെന്റുകൾ കഴിക്കാം.
ഇരുമ്പ് ശരീരത്തിൽ കുറയുന്നത് പോലെ തന്നെ കൂടുന്നതും പ്രശ്നമാണ്. ഹീമോഗ്ലോബിൻ, സെറം ഫെറിറ്റിൻ എന്നിവയുടെ അളവ് കൃത്യമായി പരിശോധിക്കുക. സെറം ഫെറിറ്റിൻ അളവ് ശരീരത്തിൽ സംഭരിച്ചിരിക്കുന്ന ഇരുമ്പിനെ സൂചിപ്പിക്കുന്നതാണ്. രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നതിന് മുമ്പ് അവ കുറയാൻ തുടങ്ങും. അതിനാൽ സെറം ഫെറിറ്റിൻ അളവ് നിരീക്ഷിച്ച് വിദഗ്ധോപദേശം തേടാം.
ഇരുമ്പിനൊപ്പം തന്നെ ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ തീർച്ചയായും സഹായിക്കും.












Click it and Unblock the Notifications