ഇങ്ങനെ ക്ഷീണിച്ചിരുന്നാല്‍ മതിയോ? നാല്പതല്ലേ ആയുള്ളൂ: ഉന്മേഷക്കുറവ് പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ
നാല്പതുകളിെലത്തിയ സ്ത്രീകളില്‍ ക്ഷീണവും മുടികൊഴിച്ചിലും വര്‍ധിക്കുന്നത് സാധാരണമാണ്. ഇതിന് പ്രധാന കാരണം പ്രായമോ മാനസിക സമ്മര്‍ദമോ മാത്രമല്ല, പലപ്പോഴും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കൂടിയാണ്. ഇരുമ്പ് ധാരാളമടങ്ങിയ സസ്യാഹാരങ്ങള്‍ ഏറെയുണ്ടെങ്കിലും, തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും ഈ പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആരും മിനക്കെടാറില്ല.
രക്തത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അളവ് കുറയുമ്പോള്‍, സ്ത്രീകളില്‍ ബലഹീനത, ശ്വാസംമുട്ടല്‍, ചര്‍മ്മത്തിന്റെ തിളക്കം കുറയുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. കാലക്രമേണ മുടി കൊഴിച്ചിലും വര്‍ധിക്കും. രക്തപരിശോധനയിലൂടെ മാത്രമേ ഇരുമ്പിന്റെ കുറവ് സ്ഥിരീകരിക്കാനാകൂ. സ്വയം രോഗനിര്‍ണയം നടത്തുന്നത് അപകടകരമാണ്, അതിനാല്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
സ്ത്രീകളില്‍ എല്ലാ മാസവുമുള്ള രക്തനഷ്ടം കാരണം ഇരുമ്പിന്റെ കുറവ് സാധാരണമാണ്. ഗര്‍ഭകാലം, കഠിനമായ ഭക്ഷണ നിയന്ത്രണങ്ങള്‍, ഭക്ഷണത്തിലെ നീണ്ട ഇടവേളകള്‍ എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകാം. ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയും കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ഇരുമ്പ് ധാരാളമടങ്ങിയ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഹാലിം സീഡ്സ്
അലീവ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഹാലിം സീഡ്സ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇത് ഇരുമ്പ് ധാരാളമടങ്ങിയ ഒന്നാണ്. പല സ്ത്രീകള്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. ഈ ചെറിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തോ പാലിലോ മോരിലോ ചേര്‍ത്ത് കഴിക്കാം. ചില വീടുകളില്‍ ലഡ്ഡു ഉണ്ടാക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്.
കറുത്ത എള്ള്
കറുത്ത എള്ള് ഇരുമ്പിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ സാധാരണയായി ഉള്‍പ്പെടുത്താറില്ല. വറുത്ത എള്ള് സാലഡുകളിലോ ചമ്മന്തികളിലോ ചോറിലോ ചേര്‍ത്തു കഴിക്കാം. ചെറിയ അളവില്‍ എള്ള് മിഠായിയായോ ലഡ്ഡുവായോ കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അമരന്ത് ഇലകള്‍
അമരന്ത് ഇലകള്‍ എന്ന് അറിയപ്പെടുന്ന ചീര സാധാരണ ഇലക്കറികളേക്കാള്‍ കൂടുതല്‍ ഇരുമ്പ് അടങ്ങിയവയാണ്. അമരന്ത് വേഗത്തില്‍ പാകം ചെയ്യാം. പരിപ്പുകറിയിലോ തോരനിലോ ചപ്പാത്തിയിലോ ചേര്‍ത്ത് കഴിക്കാം. ആഴ്ചയില്‍ വിവിധതരം ഇലക്കറികള്‍ ഉപയോഗിക്കുന്നത് പോഷകങ്ങള്‍ ലഭ്യമാക്കാനും ഭക്ഷണം വൈവിധ്യമാക്കാനും സഹായിക്കും.
മുരിങ്ങയില
മുരിങ്ങയില ഉയര്‍ന്ന പോഷകമൂല്യമുള്ളതാണ്. എന്നാല്‍, നഗരങ്ങളിലെ ഭക്ഷണക്രമത്തില്‍ ഇവ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. മുരിങ്ങയില പരിപ്പുകറിയിലോ തോരനായോ ദോശ മാവിലോ ചേര്‍ത്ത് പാകം ചെയ്യാം. ചമ്മന്തിപ്പൊടി ഉണ്ടാക്കാനും ഉപയോഗിക്കാം. ഇത് ശരീരത്തിന് ഇരുമ്പും മറ്റ് അവശ്യ പോഷകങ്ങളും നല്കുന്നു.
ശര്‍ക്കര ചേര്‍ത്ത ചെറുപയര്‍
പണ്ട് സ്കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്ക് വറുത്ത ചെറുപയറും ശര്‍ക്കരയും ലഘുഭക്ഷണമായി നല്‍കിയിരുന്നു. ഈ ലഘുഭക്ഷണം ശരീരത്തിന് പ്രോട്ടീനും ഇരുമ്പും നല്കുന്നു. പാക്കറ്റില്‍ വരുന്ന അപകടകാരിയായ മധുരപലഹാരങ്ങള്‍ക്കും ഉപ്പുള്ള ഭക്ഷണങ്ങള്‍ക്കും ഇത് നല്ലൊരു പകരക്കാരനാണ്. സമീകൃത ആഹാരത്തോടൊപ്പം എല്ലാ ദിവസവും ഇത് ചെറിയ അളവില്‍ കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും.
ഇരുമ്പ് എങ്ങനെ വര്‍ധിപ്പിക്കാം
വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം കൂട്ടാന്‍ സഹായിക്കും. നാരങ്ങ, നെല്ലിക്ക, പേരക്ക, ഓറഞ്ച് എന്നിവ ഇതിന് ഉത്തമമാണ്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ മാത്രം ചായയോ കാപ്പിയോ കുടിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications