താരനുളള തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് മണ്ടത്തരമാണോ? താരൻ കൂടുമോ? ചെയ്യാൻ പാടില്ലാത്തത് ഇക്കാര്യങ്ങൾ

നമ്മളിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് തലയിലെ താരൻ. എന്തൊക്കെ പരീക്ഷണങ്ങൾ താരൻ പോകാനായി തലയിൽ നടത്തിയിട്ടും പലർക്കും അതിനൊരു പരിഹാരമായിട്ടുണ്ടാകില്ല. താരൻ കളയാനെന്ന് പറഞ്ഞുളള ഷാമ്പൂകളും മരുന്നുകളുമൊക്കെ വാങ്ങി പണം പോയതല്ലാതെ.

തലയിൽ താരൻ വന്നാൽ പലരും ചെയ്യുന്ന കാര്യമാണ് തലയിൽ എണ്ണ തേച്ച് പിടിപ്പിച്ച് കുളിക്കുക എന്നത്. എന്നാൽ ഇത് താരൻ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്? അറിയാം.

എണ്ണ തേക്കുന്നത് താരൻ വർദ്ധിപ്പിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം. എണ്ണ തേച്ചത് കൊണ്ട് തലയിൽ താരനുണ്ടാകില്ല. പക്ഷേ നിങ്ങൾ എണ്ണ തേക്കുന്ന രീതി തെറ്റാണെങ്കിൽ തീർച്ചയായും അത് തലയിലെ താരൻ വഷളാക്കും. നമ്മളുടെ തലയോട്ടിയിലെ എണ്ണമയത്തിൽ വളരുന്ന ഒരുതരം ഫംഗസ് ആണ് പലപ്പോഴും താരന് കാരണം. നിങ്ങൾ തലയിൽ കുറേ മണിക്കൂറുകളോളം എണ്ണ തേച്ചിട്ടാണ് കുളിക്കുന്നതെങ്കിൽ അത് ഈ ഫംഗസ് വളരാനുളള അവസരം ഒരുക്കും.

Dandruff

തലയിലെ മൃതകോശങ്ങളും എണ്ണയും ഒട്ടിപ്പിടിച്ച് ഈ ഫംഗസിന് വളരാൻ അനുയോജ്യമായ ഇടമൊരുക്കുകയും ചൊറിച്ചിലും താരനും കൂടുകയും ചെയ്യും. അതുകൊണ്ട് എണ്ണ തേക്കുന്നത് തീർത്തും ഒഴിവാക്കണം എന്നല്ല. മറിച്ച് എണ്ണ തേക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ആഴ്ചയിൽ 1-2 തവണ മാത്രം തലയിൽ എണ്ണ പുരട്ടുക. എണ്ണ തേച്ച് അര മണിക്കൂറിനുള്ളിൽ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. രാത്രി മുഴുവൻ എണ്ണ തലയിൽ വെക്കരുത്. താരനെതിരെ പ്രവർത്തിക്കുന്ന ടീ ട്രീ ഓയിൽ പോലുളള എണ്ണകൾ നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയ്ക്കൊപ്പം കലർത്തി തലയിൽ തേക്കാൻ ശ്രദ്ധിക്കുക.

വിപണിയിൽ നിരവധി ആന്റി ഡാൻഡ്രഫ് ഷാമ്പൂകൾ ലഖ്യമാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇനി ഇതൊന്നും ചെയ്തിട്ടും താരൻ മാത്രം കുറയുന്നില്ല എന്നാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma