Get Updates
Get notified of breaking news, exclusive insights, and must-see stories!

വയർ കുറക്കാൻ ഉത്തമം ഇ‍ഞ്ചി വെള്ളമോ അതോ ഉലുവ വെള്ളമോ?; ഇതാ ഉത്തരം

ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ആയാൽ വയറിലെ കൊഴുപ്പ് കുറക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിരാവിലെ കഴിക്കുന്ന ചില പാനീയങ്ങൾക്ക് നിങ്ങളുടെ ഈ യാത്ര കുറച്ചുകൂടി എളുപ്പമാക്കാൻ സാധിക്കും. മെറ്റബോളിസം കൂട്ടാനും വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കഴിവുള്ള ഇഞ്ചി വെള്ളവും ഉലുവ വെള്ളവും പോലുള്ള പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഇവയിൽ ഏതാണ് ഏറ്റവും ഉത്തമം എന്ന ചോദ്യം നിങ്ങളുടെ മനസിൽ തോന്നിയേക്കാം.അതിന് മുൻപ് ഈ രണ്ട് പാനീയങ്ങളുടേയും ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഇഞ്ചി വെള്ളം

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ലിപിഡ് ആഗിരണം ചെയ്യുകയും അതുവഴി കൊളസ്ട്രോളിനെ കുറക്കുകയും ചെയ്യും. ഹൃദയാരോഗ്യം നിലനിർത്താൻ ഇത് ഏറെ സഹായിക്കും. ഇഞ്ചി വെള്ളത്തിന്റെ തെർമോജെനിക് ഗുണങ്ങൾ ഉപാപചയ പ്രക്രിയ വേഗത്തിലാക്കും. ഇത് ശരീരത്തിന് ഊർജം പകരുകയും കലോറി വളരെ എളുപ്പത്തിൽ കത്തിക്കാൻ സഹായിക്കുകയും ചെയ്യും.

belly-

ദഹനസംബന്ധമായ അസ്വസ്ഥതകൾ,ഓക്കാനും തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇവ ഉത്തമമാണ്. കുടലിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് ആഗിരണം കുറയ്ക്കാനും ഇവ സഹായിക്കും.

ഇഞ്ചി വെള്ളം പൊതുവെ സുരക്ഷിതമാണെങ്കിലും മിതമായി കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ ഇഞ്ചി ചിലരിൽ നെഞ്ചെരിച്ചിലോ വയറുവേദനയോ ഉണ്ടാക്കും.

ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ അറിയാം

ഉലുവ വെള്ളം ദഹനക്കേട് പരിഹരിക്കാൻ ഉത്തമമണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന
ലയിക്കുന്ന ഫൈബറും ആൻ്റിഓക്‌സിഡൻ്റുകളും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ട്രൈഗ്ലിസറൈഡുകൾ കുറച്ച് ലിപിഡ് ആഗിരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ് ഉലുവ. ഈ ഘടകങ്ങൾ ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊഴുപ്പ് കത്തുന്നതിനെ വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ സഹായിക്കും. ഫൈബർ ഉള്ളടക്കം വയറിന് പൂർണത നൽകുകയും ചെയ്യും. ഉലുവ വെള്ളം തയ്യാറാക്കുന്നതിനായി ഒരു ടേബിൾസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെയ്ക്കാം. രാവിലെ ഈ വെള്ളം കുടിക്കാം.

നിഗമനം; ഇഞ്ചിയും ഉലുവയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും നാരുകളാൽ സമ്പുഷ്ടമായ ഉലുവ വയറിലെ കൊഴുപ്പ് കുറക്കാൻ ഏറെ സഹായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+