വജ്രങ്ങള്‍ പതിപ്പിച്ച സാരി, 40 ലക്ഷം വില, ഇത്തരമൊരു സാരി നിത അംബാനി സാരി ശേഖരത്തിലുണ്ടോ?
മുകേഷ് അംബാനിയുടെ ഭാര്യ എന്നതില്‍ ഉപരി തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്തവരാണ് നിത അംബാനി. അതിപ്പോള്‍ ബിസിനസായാലും, സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമങ്ങളായാലും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഒളിംപിക്‌സിലേക്ക് ക്രിക്കറ്റിനെ കൊണ്ടുവരുന്നതിനുള്ള അവരുടെ ശ്രമങ്ങളെല്ലാം നേരത്തെ ചര്‍ച്ചയായതാണ്.
മുംബൈ ഇന്ത്യന്‍സിനെ മുന്നില്‍ നിന്ന് നയിക്കുന്ന നിതയ്ക്ക് അതമൊരു വലിയ കാര്യമല്ല. അതേസമയം ആഡംബരമായ കാര്യങ്ങള്‍ നിരവധി അവരുടെ ജീവിതത്തിലുണ്ട്. ലൈഫ് സ്റ്റൈലില്‍ നിതയുടെ ജീവിതം വളരെ മുന്നില്‍ നില്‍ക്കുന്നതാണ്. എന്തൊക്കെയാണ് അവരുടെ കൈവശമുള്ള വിലയേറിയ വസ്തുക്കള്‍ എന്ന് നോക്കാം.

നിത അംബാനി പരമ്പരാഗത വസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരാണ്. സാരികളാണ് നിത കൂടുതലായി ധരിക്കാറുള്ളത്. അതില്‍ തന്നെ വിവിധ ട്രെന്‍ഡുകളും നിത അംബാനി പിന്തുടരാറുണ്ട്. വജ്രങ്ങള്‍ പതിപ്പിച്ച സാരി നിതയുടെ കൈവശമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കില്‍ സത്യമാണത്. ലോകത്തിലെ തന്നെ വിലയേറിയ സാരികളില്‍ ഒന്നാണിത്.
നാല്‍പ്പത് ലക്ഷം രൂപയാണ് ഈ സാരിയുടെ വില. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പോയപ്പോള്‍ നിത ധരിച്ചിരുന്നതാണ് വജ്രങ്ങള്‍ പതിപ്പിച്ച ഈ സാരി. അന്ന് തന്നെ ഈ സാരി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ നിതയുടെ ആഡംബരം വേറെ പല കാര്യങ്ങളിലുമുണ്ട്.
പ്രൈവറ്റ് ജെറ്റ് തന്നെ നിതയ്ക്ക് സ്വന്തമായിട്ടുണ്ട്. നിത അംബാനിയുടെ 54ാം പിറന്നാള്‍ സമയത്ത് ഭര്‍ത്താവായ മുകേഷ് അംബാനി ഒരു പ്രൈവറ്റ് ജെറ്റാണ് സമ്മാനമായി നല്‍കിയത്. ഇതിന്റെ വില 240 കോടിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതുപോലെ ആഡംബര-സ്‌പോര്‍ട്‌സ് കാറുകളുടെ കടുത്ത ആരാധികയാണ് നിത. വലിയൊരു ശേഖരം തന്നെ അവരുടെ കൈവശമുണ്ട്. ഓഡിയുടെ എ9 ചാമിലിയോണ്‍ വാങ്ങി അവര്‍ നേരത്തെ രാജ്യത്തെ മൊത്തത്തില്‍ ഞെട്ടിച്ചിരുന്നു. ഇതൊരു ലിമിറ്റഡ് എഡിഷന്‍ കണ്‍സെപ്റ്റ് കാറാണ്. 90 കോടിയാണ് ഈ ഓഡി കാറിന്റെ വില.
ആഭരണങ്ങളുടെ കാര്യത്തിലും നിതയ്ക്ക് വലിയ ചോയ്‌സുകളുണ്ട്. പ്രീസ്റ്റീന്‍ ഡയമണ്ട് നെക്ലേസുകള്‍, പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍, അപൂര്‍വ വജ്ര മോതിരങ്ങള്‍, എന്നിവ നിത അംബാനിയുടെ ശേഖരത്തിലുണ്ട്. നൂറ് കോടി രൂപയ്ക്ക് അടുത്ത് വരും ഇതിന്റെ മൊത്തം മൂല്യം. ആഡംബര ഹാന്‍ഡ്ബാഗ് കളക്ഷനും നിതയ്ക്കുണ്ട്.
കൈയ്യില്‍ എപ്പോഴും ഒരുബാഗ് നിത കരുതാറുണ്ട്. ജിമ്മി ചൂ, ഹെര്‍മസ്, മള്‍ബെറി, ഫെന്‍ഡി, പ്രാഡ പോലുള്ള കമ്പനികളുടെ ആഡംബ ബാഗുകളാണ് അധികവും നിത ഉപയോഗിക്കാറുള്ളത്. 2.6 കോടി വില ഇതിന് മാത്രമായി വരും. 40 ലക്ഷത്തിന്റെ ലിപ്സ്റ്റിക് ശേഖരവും നിതയ്ക്കുണ്ട്.












Click it and Unblock the Notifications