Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തില്‍ തീര്‍ത്ത ഐഫോണ്‍, വില 400 കോടി, നിത അംബാനിക്ക് ഇങ്ങനൊരു ഫോണുണ്ടോ?

മുംബൈ: മുകേഷ് അംബാനിയുടെ ഭാര്യ എന്ന ലേബലില്‍ നിന്ന് പുറത്തുകടന്ന് സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയിട്ടുണ്ട് നിത അംബാനി. അവരുടെ ബിസിനസ് സാമ്രാജ്യവും വലുതാണ്. മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് നോക്കാനും, നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കാനുമെല്ലാം അവര്‍ മുന്നിലുണ്ട്. അതുകൊണ്ട്് തന്നെ ലൈഫ് സ്റ്റൈലിന്റെ പേരിലാണ് അവര്‍ അറിയപ്പെടാറുള്ളത്.

ലോകത്തെ ഏറ്റവും ധനികരായ ദമ്പതികളെന്നും, ഇന്ത്യയിലെ ഏറ്റവും വിലയേറിയ വീട്ടില്‍ താമസിക്കുന്നു എന്നുമുള്ള പ്രത്യേകതകള്‍ നിത-മുകേഷ് അംബാനി ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത് നിതി അംബാനിയുടെ ഒരു ഫോണിനെ കുറിച്ചാണ്. ഒരു ഐഫോണാണിത്. ഇത് അവര്‍ക്കുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. ചില മാധ്യമങ്ങളിലും അത്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

nita-ambani

ഇത്തരമൊരു ഫോണ്‍ നിതയുടെ കൈവശം ഉണ്ടോ എന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ. മറ്റൊന്നും അല്ല. ഇങ്ങനൊരു ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് നിത അംബാനിയുടെ കൈവശമുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആപ്പിളിന്റെ ഐഫോണ്‍ വിഭാഗത്തില്‍ വരുന്ന ഫോണാണിത്.

സ്വര്‍ണത്തിന്റെ പ്ലേറ്റിനാല്‍ നിര്‍മിച്ച ഐഫോണ്‍ ആണിത്. ഇതില്‍ രത്‌നങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഇത് സാധാരണ കോടീശ്വരന് പോലും ചിന്തിക്കാന്‍ പറ്റുന്നതിന് അപ്പുറമാണ് വിലയുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫാല്‍ക്കന്‍ സൂപ്പര്‍ നോവ ഐഫോണ്‍ സിക്‌സ് പിങ്ക് ഡയമണ്ടാണ് നിത അംബാനി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ അത്യാഡംബര ഐഫോണിന് 48.5 മില്യണ്‍ യുഎസ് ഡോളറാണ് വിലയെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 403 കോടി രൂപ ഏകദേശം വരുമിത്. ഇത്രയും വിലയുള്ള ഐഫോണ്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ല. ലോകത്തെ ഏറ്റവും വിലയേറിയ ഈ ഫോണ്‍ ആരൊക്കെ വാങ്ങിയിട്ടുണ്ടെന്ന വിവരങ്ങളും ലഭ്യമല്ല.

ആപ്പിള്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഫോണാണ് ഫാല്‍ക്കന്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട്. കസ്റ്റംസ് മെയ്ഡ് ആപ്പിള്‍ ഫാല്‍ക്കണ്‍ സൂപ്പര്‍ നോവ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ഫോണിനുള്ളത് പ്ലാറ്റിനം ബോഡിയല്ല. അതുകൊണ്ട് തന്നെ വിലയും അധികം വരും. ഒരുപാട് പ്രത്യേകതകള്‍ ഈ ഫോണിനുണ്ട്.

എന്തുകൊണ്ടാണ് ഈ ഫോണ്‍ ഇത്ര വില വരാന്‍ കാരണമെന്ന് ചിന്തിച്ചിട്ടുണ്ട്. ഇതിന്റെ ബോഡി 24 ക്യാരറ്റില്‍ നിര്‍മിച്ചതാണ്. തനി തങ്കത്തില്‍ തീര്‍ത്ത ഐഫോണ്‍ എന്ന് വിശേഷിപ്പിക്കാം. അതിന് പുറമേ നല്ല കട്ടിയേറിയ പ്ലാറ്റിനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വമ്പനൊരു പിങ്ക് ഡയമണ്ടാണ് ഇതിന്റെ പിന്‍ഭാഗത്തായി പതിപ്പിച്ചിരിക്കുന്നത്. ഇതെല്ലാമാണ് ഇവയുടെ വില 403 കോടിയായി ഉയര്‍ത്തുന്നത്.

അതേസമയം നിത അംബാനി ഉപയോഗിക്കുന്നത് ഫാല്‍ക്കണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ പിങ്ക് ഡയമണ്ടല്ലെന്ന് റിലയന്‍സ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിത ഉപയോഗിക്കുന്നത് ഏത് ഫോണാണെന്ന് ഉറപ്പില്ല. ഐഫോണിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ തന്നെയായിരിക്കും അവര്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+