നിങ്ങൾ കഴിക്കുന്ന ബ്രൗൺ ഗോതമ്പ് ബ്രെഡ് ശരിക്കും ആരോഗ്യകരമാണോ, അതോ നിറം ചേർത്തതോ? ഇക്കാര്യം ഒന്നുകേൾക്കൂ
രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒന്നും നേരമുണ്ടാവില്ല, നേരെ ഒരു ബ്രെഡ് എടുക്കും ജാം തേക്കും കഴിക്കും. ഒന്നോ രണ്ടോ പീസ് ബ്രെഡ് മതി വയറുനിറയാൻ, എന്നാൽ ബ്രെഡ് അത്ര ആരോഗ്യകരമായ ഭക്ഷണമാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.. വൈറ്റ് ബ്രെഡ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കാനില്ല എന്നാണ് പലരും പറയുന്നത്.
ബ്രൗൺ ബ്രെഡാണ് നല്ലത് എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ ഈ ബ്രൗൺ ബ്രെഡും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് രേവന്ദ് ഹിമന്ത്‌സിങ്ക പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് ഇദ്ദേഹം. ഇദ്ദേഹം നേരത്തെ ബോൺവിറ്റയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

ബോൺവിറ്റയിലെ പഞ്ചാസാരയുടെ ഉയർന്ന അളവിനെക്കുറിച്ചാണ് ഹിമന്ത് ചൂണ്ടിക്കാണിച്ചത്, ഇദ്ദേഹത്തിനെതിരെ കാഡ്ബറി ലീഗൽ നോട്ടീസ് അയച്ചിട്ടുമുണ്ട്. ഹിമന്ത് വൈറ്റ് ബ്രെഡിനെക്കുറിച്ചും ബ്രൗൺ ബ്രെഡിനെക്കുറിച്ചും എന്താണ് പറഞ്ഞതെന്ന് നോക്കാം.
ഇന്ത്യയിൽ ബ്രെഡ് എന്ന് പറയുന്നത് തന്നെ വലതിയ തമാശയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ രണ്ട് തരം ബ്രെഡുകൾ ഉണ്ട്. ഒന്ന് അനാരോഗ്യകരമാണെന്ന് പരസ്യമായിത്തന്നെ അറിയാവുന്നതാണ്.( വൈറ്റ് ബ്രെഡ്) രണ്ടാമത്തേത്( ബ്രൗൺ മൾട്ടി ഗ്രെയിൻ ഹോൾവീറ്റ്) ആരോഗ്യകരമാണെന്നാണ് വെപ്പ്, എന്നാൽ അങ്ങനെയല്ല!'' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബ്രഡിന്റെ ഉപഭോഗം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും ഇത് ബ്രെഡ് കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വഷളാക്കുകയാണെന്നും അദ്ദേഹം പറയുന്നു. കുറച്ച് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല, എന്നാൽ ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് സാൻഡ് വിച്ചുകൾക്കും, സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ടിഫിനുകളിലും ലഘുഭക്ഷണമായുമൊക്കെ ബ്രെഡ് ഉപയോഗിക്കുന്നു, ഫുഡ് ഫാർമ എന്നറിയപ്പെടുന്ന ഹിമന്ത് ട്വീറ്റ് ചെയ്തു,
'' നിങ്ങൾ ഒരു ദിവസം 2 കഷണം ബ്രെഡ് കഴിക്കുന്നുണ്ടെങ്കിൽ ഒരു വർഷം നിങ്ങൾ 700 കഷണങ്ങൾ കഴിക്കുന്നു. നിങ്ങൾ ശരിയായത് തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക, ഹിമന്ത് പറയുന്നു. ''വൈറ്റ് ബ്രെഡ് ഉണ്ടാക്കുന്നത് മൈദ കൊണ്ടോ റിഫൈനിഡ് മാവ് കൊണ്ടോ ആണ്, അതിൽ വളരെ കുറച്ച് പോഷക മൂല്യം മാത്രമാണ് ഉള്ളത്. മൈദ ഉണ്ടാക്കുമ്പോൾ ഗോതമ്പിന്റെ നാരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ ബ്രൗൺ ബ്രെഡും ആരോഗ്യകരമല്ല, ഗോതമ്പ് ബ്രെഡിന് തവിട്ട് നിറം ലഭിക്കുന്നത് ഗോതമ്പ് മാവ് ഉപയോഗിക്കുന്നത് കൊണ്ടല്ല നിറം ചേർക്കുന്നതിലൂടെയാണെന്നാണ് ഇദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെ പറയുന്നത്. '' 150 കാരമൽ നിറം കാരണം ആണ് അ വ തവിട്ടുനിറമാകുന്നത്, ഈ നിറം കൊക്ക കോളയിലേയു ബോൺവിറ്റയിലേയും നിറത്തിന് സമാനമാണ്, അദ്ദേഹം പറഞ്ഞു.
ഹിമന്തിന്റെ അഭിപ്രായത്തിൽ മർട്ടി ഗ്രെയിൻ ബ്രെഡും പൂർണമായും ഗോതമ്പ് കൊണ്ട് നിർമ്മിച്ചതല്ലെന്നാണ് പറയുന്നത്. 'FSSAI അനുസരിച്ച്, ചേരുവകൾ ഭാരത്തിന്റെ ക്രമത്തിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിക്ക ഗോതമ്പ് ബ്രെഡുകളിലും മൈദയാണ് ആദ്യ ചേരുവയായത്, മാത്രമല്ല ഗോതമ്പ് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.'












Click it and Unblock the Notifications