Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ വീടിന് സമീപത്ത് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ? പാമ്പിന്റെ പൊത്ത് എങ്ങനെ തിരിച്ചറിയാം? 7 ലക്ഷണങ്ങൾ

നിങ്ങളുടെ പറമ്പിലെ ആ കുഴി ഒഴിഞ്ഞ് കിടക്കുന്നതാകണമെന്നില്ല! തോട്ടത്തിൽ പണി ചെയ്യുമ്പോഴോ മറ്റോ മണ്ണിൽ വൃത്തിയുള്ള, ഉരുണ്ട ഒരു കുഴി നിങ്ങൾ കണ്ടേക്കാം. അതിനു ചുറ്റും മണ്ണുകൂട്ടിയിട്ടുണ്ടാകില്ല, വ്യക്തമായ കാൽപാടുകളും കാണില്ല. പാമ്പുകൾക്ക് സ്വന്തമായി കുഴിയുണ്ടാക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എലി, പെരുച്ചാഴി തുടങ്ങിയ മറ്റ് ജീവികൾ ഉണ്ടാക്കിയ കുഴികളാണ് പാമ്പുകൾ കൈയടക്കുന്നത്. അതുകൊണ്ട് ചോദ്യം ആരാണ് ഇത് കുഴിച്ചത് എന്നതല്ല, മറിച്ച് ഇതിനുള്ളിൽ ഇപ്പോൾ ഒരു പാമ്പുണ്ടോ എന്നതാണ്.

'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ
'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ

ഒരു പാമ്പിന്റെ പൊത്ത് കാണാൻ എങ്ങനെയിരിക്കും?

സാധാരണയായി പാമ്പിൻ പൊത്തുകൾക്ക് ഒരു ചെറിയ നാണയത്തിന്റെ വലിപ്പം മുതൽ രണ്ട് ഇഞ്ച് വരെ വ്യാസമുണ്ടാകും. എലികളുടെ കുഴികളെ അപേക്ഷിച്ച് പാമ്പിൻ പൊത്തുകളുടെ അരികുകൾ കൂടുതൽ മിനുസമുള്ളതായിരിക്കും. കാരണം പാമ്പ് അകത്തേക്കും പുറത്തേക്കും ഇഴയുമ്പോൾ അതിന്റെ ശരീരം തട്ടി അരികുകൾ മിനുസപ്പെടുന്നു. എലിക്കുഴികളാണെങ്കിൽ വശങ്ങൾ ഒരേപോലെയല്ലാതെ, ചുറ്റും മണ്ണും അവശിഷ്ടങ്ങളും ചിതറിക്കിടക്കും. മണ്ണിലെ കുഴികളിൽ മാത്രമല്ല, പാറക്കെട്ടുകൾക്കിടയിലെ വിടവുകൾ, സിമന്റ് പടവുകൾക്കിടയിലെ ഫ്രെയിമുകൾ, വീടിന്റെ അടിത്തറയിലെ വിള്ളലുകൾ എന്നിവടങ്ങളിലും പാമ്പുകൾ താമസിക്കാറുണ്ട്.

snake

പാമ്പ് ഇപ്പോഴും ആ പൊത്തിൽ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള 7 ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

ലക്ഷണം 1: പൊത്തിന് സമീപം കാണുന്ന പാമ്പിന്റെ പടം

ഇതാണ് ഏറ്റവും വിശ്വസനീയമായ ലക്ഷണം. പാമ്പുകൾ വളരുന്നതിനനുസരിച്ച് വർഷത്തിൽ പലതവണ പടം പൊഴിക്കാറുണ്ട്. കുഴിയുടെ പരിസരത്തോ അതിനുള്ളിലോ പാമ്പിന്റെ പടം കാണുകയാണെങ്കിൽ, അവിടെ പാമ്പിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാം.

പാമ്പിന്റെ കാഷ്ഠം എങ്ങനെയിരിക്കും? പറമ്പിൽ ഇത് എങ്ങനെ തിരിച്ചറിയാം, അടുത്തതായി എന്ത് ചെയ്യണം?
പാമ്പിന്റെ കാഷ്ഠം എങ്ങനെയിരിക്കും? പറമ്പിൽ ഇത് എങ്ങനെ തിരിച്ചറിയാം, അടുത്തതായി എന്ത് ചെയ്യണം?

ലക്ഷണം 2: മണ്ണിലെ മിനുസമാർന്ന വളഞ്ഞുപുളഞ്ഞ വരകൾ

പാമ്പുകൾക്ക് കാലുകളില്ലെങ്കിലും അവ മണ്ണിൽ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. മഴയ്ക്ക് ശേഷമോ, അല്ലെങ്കിൽ പൊടിമണ്ണിലോ കുഴിയിലേക്ക് പോകുന്ന തരത്തിൽ 'S' ആകൃതിയിലുള്ള വളഞ്ഞുപുളഞ്ഞ വരകൾ കാണുകയാണെങ്കിൽ അതിനർത്ഥം പാമ്പ് ആ കുഴി ഉപയോഗിക്കുന്നുണ്ടെന്നാണ്.

ലക്ഷണം 3: പാമ്പിന്റെ കാഷ്ഠം

പാമ്പിന്റെ കാഷ്ഠം സാധാരണയായി കട്ടിയുള്ളതും, ഇരുണ്ട തവിട്ടുനിറത്തിലുള്ളതുമായിരിക്കും. അതിന്റെ ഒരറ്റത്ത് വെള്ള നിറത്തിലുള്ള ചോക്ക് പോലെയുള്ള ഒരു ഭാഗവും കാണാം. പാമ്പ് തിന്ന ജീവികളുടെ ചെറിയ അസ്ഥികളോ രോമങ്ങളോ ഇതിൽ ഉണ്ടായേക്കാം. കുഴിക്ക് സമീപം ഇത് കാണുന്നത് പാമ്പിന്റെ സ്ഥിരമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

ലക്ഷണം 4: കുഴിയുടെ വായ ഭാഗത്ത് ചിലന്തിവലകളോ മറ്റ് തടസ്സങ്ങളോ ഇല്ലാതിരിക്കുക

ഇത് വളരെ ലളിതവും എന്നാൽ ഉപയോഗപ്രദവുമായ ഒരു ലക്ഷണമാണ്. ഒരു കുഴിയുടെ വായ്ഭാഗം ചിലന്തിവലയോ ഉണങ്ങിയ ഇലകളോ കൊണ്ട് മൂടിക്കിടക്കുകയാണെങ്കിൽ അത് ഒഴിഞ്ഞുകിടക്കുന്ന കുഴിയായിരിക്കാനാണ് സാധ്യത. എന്നാൽ കുഴിയുടെ വായ വളരെ വൃത്തിയായി, തടസ്സങ്ങളൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ അതിലൂടെ ജീവികൾ സ്ഥിരമായി വന്നുപോകുന്നുണ്ടെന്ന് മനസ്സിലാക്കാം.

ലക്ഷണം 5: എലികളുടെ ശല്യം പെട്ടെന്ന് കുറയുന്നത്

നിങ്ങളുടെ പറമ്പിൽ എലികളോ തവളകളോ കൂടുതലാണെങ്കിൽ അവിടെ പാമ്പുകൾ വരാൻ സാധ്യതയേറെയാണ്. തോട്ടത്തിൽ മുൻപുണ്ടായിരുന്ന എലികളുടെ ശല്യം, അവയുടെ കാഷ്ഠം എന്നിവ പെട്ടെന്ന് ഒട്ടും കാണാതാവുകയാണെങ്കിൽ, അവിടെ അവയെ വേട്ടയാടാൻ ഒരു പാമ്പ് എത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം.

ലക്ഷണം 6: അതിരാവിലെയോ വൈകുന്നേരങ്ങളിലോ ഉള്ള ചലനങ്ങൾ

പാമ്പുകൾ സാധാരണയായി അതിരാവിലെയോ വൈകുന്നേരങ്ങളിലോ വെയിൽ കായുവാനായി കുഴിക്ക് പുറത്തേക്ക് വരാറുണ്ട്. ഈ സമയങ്ങളിൽ ശ്രദ്ധിച്ചാൽ പാമ്പിനെ കാണാൻ സാധിച്ചേക്കും. സാധ്യമെങ്കിൽ ഒരു ക്യാമറ ദൂരെനിന്ന് കുഴിക്ക് നേരെ വെച്ചാൽ, അപകടമില്ലാതെ തന്നെ അതിൽ പാമ്പുണ്ടോ എന്നും അത് ഏത് ഇനത്തിൽപ്പെട്ടതാണെന്നും തിരിച്ചറിയാം.

ലക്ഷണം 7: ദിവസങ്ങളോളം കുഴി ഒരു മാറ്റവുമില്ലാതെ വൃത്തിയായിരിക്കുക

മഴ പെയ്താലും കാറ്റടിച്ചാലും കുഴിയുടെ വായഭാഗം അടഞ്ഞുപോകാതെ, ദിവസങ്ങളോളം വൃത്തിയായി തുടരുകയാണെങ്കിൽ അതിനർത്ഥം പാമ്പ് സ്ഥിരമായി വന്നുപോവുന്നത് കൊണ്ട് അത് തനിയെ വൃത്തിയാകുന്നു എന്നാണ്. ഉപയോഗിക്കാത്ത കുഴിയാണെങ്കിൽ മണ്ണു വീണോ ചെടികൾ വളർന്നോ പെട്ടെന്ന് അടഞ്ഞുപോകും.

ഇനി നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

ഒരിക്കലും കൈ ഉള്ളിലേക്ക് ഇടരുത്: കുഴി എത്ര ചെറുതാണെങ്കിലും പറമ്പിലെ ഒരു കുഴിയിലേക്കും ഒരിക്കലും കൈയിടരുത്.

വിദഗ്ദ്ധരുടെ സഹായം തേടുക: മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കാണുകയും നിങ്ങൾക്ക് ഭയമുണ്ടാവുകയും ചെയ്താൽ, പാമ്പിനെ പിടിക്കുന്ന ഉദ്യോഗസ്ഥരെയോ പെസ്റ്റ് കൺട്രോൾ വിദഗ്ദ്ധരെയോ വിവരമറിയിക്കുക.

കുഴികൾ അടയ്ക്കുക: കുഴി പൂർണ്ണമായും ഒഴിഞ്ഞതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അത് മണ്ണും കല്ലും ഇട്ട് മൂടുക. അതിനുള്ളിൽ ജീവിയുണ്ടെങ്കിൽ ഒരിക്കലും അടയ്ക്കരുത്.

പരിസരം വൃത്തിയായി സൂക്ഷിക്കുക: പാമ്പുകളെ ആകർഷിക്കുന്ന നീളമുള്ള പുല്ലുകൾ, വിറകുകൂനകൾ, കെട്ടിക്കിടക്കുന്ന വെള്ളം, എലികളുടെ ശല്യം എന്നിവ ഒഴിവാക്കുക. പറമ്പ് വൃത്തിയായി സൂക്ഷിച്ചാൽ പാമ്പുകൾ വരുന്നത് തടയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+