നിങ്ങളുടെ കാർ നല്ല ചൂടായിട്ടിരിക്കുകയാണോ? ഈ 5 വസ്തുക്കൾ ഒരിക്കലും കാറിൽ വെച്ചിട്ട് പോകരുത്!
പലപ്പോഴും കാറുമായി പുറത്തിറങ്ങുമ്പോൾ പാർക്ക് ചെയ്യാൻ തണലുളള ഇടങ്ങൾ തന്നെ കിട്ടണം എന്നില്ല. ചൂടുള്ള സമയത്ത് നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ താപനില വേഗത്തിൽ ഉയരും.
തണലിൽ ഇട്ടാലോ ജനലുകൾ ചെറുതായി തുറന്നു വെച്ചാലോ കാറിനുള്ളിലെ ചൂട് കുറയണമെന്നില്ല. ലോക്ക് ചെയ്ത കാറിനുള്ളിൽ ഒരിക്കലും ചില സാധനങ്ങൾ വെച്ച് പോകരുത്. അങ്ങന വെച്ച് പോകരുതാത്ത 5 പ്രധാന സാധനങ്ങൾ ഇവയാണ്.
1. മരുന്നുകളും വൈറ്റമിനുകളും
കടുത്ത ചൂട് മരുന്നുകളുടെ ഗുണനിലവാരത്തെയും കാര്യക്ഷമതയെയും ബാധിക്കും. ഇൻസുലിൻ, ചില ആന്റിബയോട്ടിക് മരുന്നുകൾ എന്നിവ ചൂടിൽ പെട്ടെന്ന് കേടാകും. വൈറ്റമിൻ ഗുളികകളും ഇതുപോലെ നശിച്ചുപോകാം.
2. ഫോൺ, ലാപ്‌ടോപ്പ്, പവർ ബാങ്കുകൾ
ഡാഷ്‌ബോർഡിൽ ഫോൺ വെച്ചാൽ നേരിട്ടുള്ള വെയിലിൽ അത് അപകടകരമായ രീതിയിൽ ചൂടാകും. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഇയർബഡുകൾ, പവർ ബാങ്കുകൾ എന്നിവയും ചൂടേറ്റാൽ കേടാകാൻ സാധ്യതയുണ്ട്. ലിഥിയം അയൺ ബാറ്ററികൾ വീർത്തു വരുകയോ തീപിടിക്കുകയോ ചെയ്യാം.

3. പെർഫ്യൂം, ഹെയർ സ്പ്രേ, ലൈറ്ററുകൾ
സ്പ്രേ ബോട്ടിലുകൾ, ലൈറ്ററുകൾ, പോക്കറ്റിൽ വെക്കുന്ന ഡിയോഡറന്റ്, ഹെയർ സ്പ്രേ, ഗ്യാസ് ലൈറ്ററുകൾ എന്നിവ ചൂടിൽ വലിയ അപകടമുണ്ടാക്കാം. സമ്മർദ്ദത്തിലാണ് ഈ ബോട്ടിലുകളിൽ വാതകം അടങ്ങിയിരിക്കുന്നത് . ചൂട് കൂടുമ്പോൾ ഉള്ളിലെ സമ്മർദ്ദം വർധിച്ച് ഇവ പൊട്ടിത്തെറിക്കാനോ ചോരാനോ സാധ്യതയുണ്ട്.
4. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ
ചൂടത്ത് പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം വെച്ചാൽ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ വെള്ളത്തിലേക്ക് കലരാനും വെള്ളത്തിന്റെ രുചി മാറാനും സാധ്യതയുണ്ട്. ദീർഘനേരം ചൂടിൽ കിടക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
5. ചോക്ലേറ്റ്, സൗന്ദര്യവർദ്ധക വസ്തുക്കൾ
ചൂടിൽ ചോക്ലേറ്റ് ഉരുകുന്നത് കൂടാതെ, ലിപ്സ്റ്റിക്, ക്രീമുകൾ, സൺസ്ക്രീൻ തുടങ്ങിയ സ്കിൻകെയർ സാധനങ്ങളും കേടാകും. ഇവ ഉരുകിപ്പോകാനും ഉപയോഗശൂന്യമാകാനും സാധ്യതയുണ്ട്. നിറമോ മണമോ വ്യത്യാസപ്പെട്ട ഇത്തരം ഉൽപ്പന്നങ്ങൾ പിന്നീട് ഉപയോഗിക്കരുത്.


Click it and Unblock the Notifications
