Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ശുദ്ധമാണോ വ്യാജമാണോ എന്ന് എങ്ങനെ അറിയാം? ചില ടിപ്‌സ് ഇതാ

ഇന്ന് എല്ലാ വീടുകളിലും പാചകത്തിന് ഉപയോഗിക്കുന്ന അഭിവാജ്യ ഘടകമാണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്. കാരണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉണ്ടെങ്കില്‍ പെട്ടെന്ന് വിഭവങ്ങള്‍ തയാറാക്കാന്‍ സാധിക്കും. ഒട്ടുമിക്ക കറികളിലും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കാറുണ്ട്. ജോലിക്ക് പോകുന്ന വീട്ടമ്മമാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. വീട്ടില്‍ തയാറാക്കാന്‍ സമയം കിട്ടാത്തതിനാല്‍ മിക്കവരും ഇത് പുറത്തു നിന്ന് വാങ്ങാറാണ് പതിവ്.

എന്നാല്‍ സമീപ കാലത്ത് കടകളില്‍ നിന്ന് വാങ്ങുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പലയിടങ്ങളിലും മായം കലര്‍ന്ന പേസ്റ്റ് പിടികൂടുകയും ചെയ്തു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ച ടൈറ്റാനിയം ഡൈ ഓക്‌സൈഡ്, മോണോ സിട്രേറ്റ് തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളാണ് അതില്‍ അടങ്ങിയിരുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ശുദ്ധമാണോ അല്ലയോ എന്ന് വീട്ടില്‍ വച്ചുതന്നെ പരിശോധിക്കാന്‍ കഴിയും.

ginger-garlic paste

ഗന്ധത്തിലൂടെ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നന്നായി മണത്തു നോക്കുക. ശുദ്ധമായ പേസ്റ്റിന് പ്രകൃതിദത്തമായ ഗന്ധമുണ്ടാകും. അമിതമായി രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ പുളിച്ച, അസ്വാഭാവികമായ മണമായിരിക്കും. അതിനു കാരണം അവയില്‍ പ്രിസര്‍വേറ്റീവുകളും മറ്റു രാസചേരുവകളും അടങ്ങിയിട്ടുണ്ടാകാം.

ഘടനയും രൂപവും

ഒരു സ്പൂണില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ചെറിയ അളവ് എടുത്ത് പരിശോധിക്കുക. ഇഞ്ചിയിലും വെളുത്തുള്ളിയിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൂര്‍ണമായും പേസ്റ്റ് രൂപത്തില്‍ ആയിരിക്കില്ല. മൃദുവായ ക്രീം പോലെയോ ജെല്ലി പോലെയോ ഇരുന്നാല്‍ അത് യഥാര്‍ത്ഥ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അല്ലെന്നു തിരിച്ചറിയുക.

വെളളം കൊണ്ടുള്ള പരിശോധന

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 10-15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. പേസ്റ്റ് വേഗത്തില്‍ വെള്ളത്തില്‍ അലിയുകയോ നിറം പടരുകയോ ചെയ്താല്‍ അതില്‍ രാസവസ്തുക്കള്‍ ഉണ്ടെന്ന് അനുമാനിക്കാം.

സ്റ്റാര്‍ച്ച് ടെസ്റ്റ് (അയോഡിന്‍ ടെസ്റ്റ്)

ഒരു ചെറിയ അളവ് പേസ്റ്റില്‍ കുറച്ച് തുള്ളി അയോഡിന്‍ ലായനി ചേര്‍ക്കുക. പേസ്റ്റ് ശുദ്ധമാണെങ്കില്‍ നിറവ്യത്യാസം ഉണ്ടാകില്ല. മറിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് നീല-കറുപ്പ് നിറമായി മാറും. ഇത് സ്റ്റാര്‍ച്ചിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിന്റെ അളവ് വര്‍ധിപ്പിക്കാണാണ് സാധാരണയായി സ്റ്റാര്‍ച്ച് ഉപയോഗിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+