മുടി കൊഴിഞ്ഞ് തീരാറായോ? കറിവേപ്പിലയില്ലേ വീട്ടിൽ, അൽപം വെളിച്ചെണ്ണയും എടുക്കൂ;ഈ എണ്ണ മാത്രം മതി പരിഹാരം
മുടി കൊഴിച്ചിൽ കൊണ്ട് പൊറുതി മുട്ടിയാൽ നമ്മളിൽ പലരും ആദ്യം ഓടുക ഏതെങ്കിലും ഹെയർ പ്രൊഡക്ട് കടകളിൽ ആയിരിക്കും. അവിടെ നിന്ന് വിലകൂടിയ മരുന്നുകളും എണ്ണയുമെല്ലാം വാങ്ങി നന്നായി തലയിൽ തേച്ച് വെക്കും. ഫലമോ? മുടി കൊഴിച്ചിൽ മാറില്ലെന്ന് മാത്രമല്ല, അതിലും വലിയ ബുദ്ധിമുട്ടികൾ നേരിടേണ്ടിയും വന്നേക്കാം.
മുടി കൊഴിച്ചിലിന് വീട്ടിൽ തന്നെ പരിഹാരം കാണാൻ സാധിക്കുമെങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടതുണ്ടോ? എങ്ങനെയെന്നല്ലേ? പറഞ്ഞുതരാം. അൽപം കറിവേപ്പില ഉണ്ടോ വീട്ടിൽ, കുറച്ച് വെളിച്ചെണ്ണയും വേണം. എങ്ങനെയാണ് എണ്ണയുണ്ടാക്കുന്നതെന്ന് പറഞ്ഞുതരാം. അതിനൊപ്പം കറിവേപ്പിലയുടെ ഗുണങ്ങളും.

ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇത് മുടികൊഴിച്ചിൽ തടയാൻ നിങ്ങളെ സഹായിക്കും. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തലയോട്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുടിയിൽ എണ്ണ ഇറങ്ങുന്നതിനും അതുവഴി മുടിക്ക് ആരോഗ്യവും പോഷകവും ലഭിക്കുന്നതിനും സഹായിക്കും. കറിവേപ്പിലയ്ക്ക് തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കാൻ സാധിക്കും. ഇതുവഴി പോഷകങ്ങൾ രോമകൂപങ്ങളിലേക്ക് എത്തുകയും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പി്കുകയും ചെയ്യുന്നു. കറിവേപ്പില ഉപയോഗിക്കുന്നതിൻ്റെ മറ്റൊരു ഗുണം ഇവ അകാലനരയെ ചെറുക്കാൻ സഹായിക്കും. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും കൂടുതൽ നര തടഞ്ഞ് മുടിക്ക് സ്വാഭാവിക നിറം നൽകുകയും ചെയ്യുന്നു.
എണ്ണ തയ്യാറാക്കാനായി ആദ്യം ആവശ്യം ഒരു കപ്പ് വെളിച്ചെണ്ണയും ഒരു കൈപ്പിടി കറിവേപ്പിലയുമാണ്. ഒരു പാനോ മറ്റെന്തെങ്കിലും പാത്രമോ എടുത്ത് അതിൽ അൽപം വെള്ളം ഒഴിച്ച് നന്നായി ചൂടാക്കാം. ഇതിന് മുകളിലേക്ക് വെളിച്ചെണ്ണ എടുത്ത പാത്രം വെക്കാം. ഈ സമയം തീ കുറക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
ഇനി ഈ എണ്ണയിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കാം. നന്നായി ഇത് ചൂടാക്കാം. കറിവേപ്പിലയിലെ എല്ലാ സത്തുകളും ഊർന്നിറങ്ങി എണ്ണ കറുത്ത നിറത്തിലാകുന്നതുവരെ ചൂടാക്കണം. ഇതിന് ശേഷം എണ്ണ ഓഫ് ചെയ്ത് തണുപ്പിക്കാൻ വെയ്ക്കാം. ഇനി കറിവേപ്പില അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ എണ്ണ തേക്കുന്നത് മികച്ച ഫലം ലഭിക്കാൻ സഹായിക്കും.












Click it and Unblock the Notifications