മുടി വളരുന്നേ ഇല്ലെന്നാണോ? പേടിക്കേണ്ട, മുരിങ്ങാ പൊടി മാത്രം മതി; വേറേയും ആരോഗ്യഗുണങ്ങൾ ഉണ്ട്
ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്ന പലരും ഉണ്ടാകും. ചിലർ ചെറുനാരങ്ങയും തേനും ചേർത്ത്, അല്ലെങ്കിൽ ചിയ വിത്തുകൾ ചേർത്ത് ഒക്കെ അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ട്. ഇനി മുതൽ അൽപം മുരിങ്ങ പൊടി ചേർത്ത് വെള്ളം കുടിച്ച് നോക്കിയാലോ? വെള്ളം കുടിക്കണമെന്നില്ല, ഡയറ്റിൽ മുരിങ്ങയും ഉൾപ്പെടുത്തിയാൽ തന്നെ ധാരാളം. എന്തുകൊണ്ടെന്നല്ലേ? വിശദമായി അറിയാം
മുരിങ്ങ ഒരു അത്ഭുത ഔഷധമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയില്ല. കാരണം ഇവയിൽ പോഷകങ്ങൾ , വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിക്കും ചർമ്മത്തിനും മുരിങ്ങ ഏറ്റവും മികച്ച ഫലങ്ങൾ നൽകുന്നു. ഇവയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിനും സഹായിക്കുന്നു. മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം

പ്രതിരോധ ശേഷി വർധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു
മുരിങ്ങയിൽ വിറ്റാമിൻ എ, സി, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും വിളർച്ച തടയുകയും ചെയ്യുന്നു.ദിവസം മുഴുവനും ഊർജ്ജ്വസലമായി നിലനിൽക്കാൻ ഇവ സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
ചർമ്മത്തിന്റെ വീക്കം ചെറുക്കുന്നതിനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മുരിങ്ങയിലെ പോഷകങ്ങൾ സഹായിക്കും. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മെലാനിൻ ഉത്പാദനം തടഞ്ഞ് ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും ചർമ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
മുരിങ്ങയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും കോശജ്വലന രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്.
മുടിയുടെ പ്രശ്നങ്ങൾക്കും പരിഹാരം
മുടിക്ക് ഏറ്റവും ആവശ്യമായ എ, ഇ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പന്നമാണ് മുരിങ്ങ. തലയോട്ടിയെ പോഷിപ്പിക്കാനും രോമകൂപങ്ങളെ ശക്തിപ്പെടുത്താനും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും മുരിങ്ങ പൊടി സഹായിക്കും. മുടി കട്ടിയോടെ വളരാനും ഇത് ഉത്തമമാണ്.
ഹൃദയാരോഗ്യം നിലനിർത്തുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും മുരിങ്ങയ്ക്ക് സാധിക്കും. പഞ്ചസാരയെ എളുപ്പം ആഗിരണം ചെയ്യുന്നതിലൂടെ ഇവ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിലനിർത്തുന്നു. മുരിങ്ങ പൊടി സ്മൂത്തിയായോ അല്ലെങ്കിൽ തൈരിലോ സൂപ്പിലോ ഒക്കെ ചേർത്ത് കഴിക്കാം.












Click it and Unblock the Notifications