Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ പങ്കാളി ടോക്സിക്കാണോ? ഇതൊക്കെയാണ് സ്വഭാവമെങ്കിൽ അതെ, വേഗം രക്ഷപ്പെട്ടോളൂ

നിങ്ങൾ നിങ്ങളുടെ പ്രണയ ബന്ധത്തിൽ സന്തുഷ്ടരാണോ? അതോ ഒരു ടോക്സിക് ബന്ധത്തിൽ കിടന്ന് കഷ്ടപ്പെടുകയാണോ? അതിന് ആദ്യം ഏത് തരം ബന്ധത്തിലാണ് നിങ്ങൾ എന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ട്, ആത്മവിശ്വാസവും സന്തോഷവും ഇല്ലാതായി , മാനസികാരോഗ്യത്തെ തന്നെ കുരുതികൊടുത്ത് ജീവിക്കുന്ന ബന്ധങ്ങൾ ടോക്സിക് റിലേഷൻ തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. അങ്ങനെയുള്ള ബന്ധങ്ങൾ എങ്ങനെ മനസിലാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ബഹുമാനം ഇല്ലായ്മ

പരസ്പരമുള്ള ബഹുമാനക്കുറവാണ് ലക്ഷണങ്ങളിൽ ഒന്ന്. ബഹുമാനക്കുറവ് എന്ന് പറയുമ്പോൾ നിങ്ങൾ കൊടുക്കുന്ന അതേ ബഹുമാനം തിരിച്ച് കിട്ടുന്നുണ്ടോയെന്നതാണ്. പരസ്പരം ബഹുമാനം നിലനിർത്തിയാൽ മാത്രമേ ഒരു ശക്തമായ ബന്ധം കെട്ടിപടുക്കാൻ സാധിക്കുകയുള്ളൂ. നിങ്ങളെ പരിഹസിക്കുകയും കുത്തിനോവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന, നിങ്ങളുടെ കഴിവുകളെ ഇകഴ്ത്തുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന ബന്ധങ്ങളോട് ഇപ്പോൾ തന്നെ നോ പറയാം.

oxic-174

തുടർച്ചയായുള്ള വിമർശനങ്ങൾ

എപ്പോഴും പങ്കാളി നിങ്ങളെ വിമർശിക്കാറുണ്ടോ? എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്താറുണ്ടോ? എന്നാൽ തീർച്ചയായും അതൊരു ടോക്സിക് ബന്ധമാണ്. നിങ്ങളുടെ സാന്നിധ്യത്തെ വിലമതിക്കാതെ ചെയ്യുന്ന എല്ലാത്തിലും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നയാൾക്ക് ഒരിക്കലും നിങ്ങളുടെ നല്ല പങ്കാളി ആകാൻ സാധിക്കല്ല

മാനിപ്പുലേഷൻ

പങ്കാളി നിങ്ങളെ എപ്പോഴും മാനിപ്പുലേറ്റ് ചെയ്യാറുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് നോക്കൂ. നിങ്ങളുടെ പ്രവൃത്തികളെയോ വികാരങ്ങളെയോ നിയന്ത്രിക്കാൻ അവർ സാഹചര്യങ്ങളെ വളച്ചൊടിക്കുന്നുണ്ടെങ്കിൽ ആ ബന്ധത്തിൽ നിങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരും. സാഹചര്യം മനസിലാക്കുകയും നിങ്ങളുടെ തെറ്റുകളേയും വീഴ്ചകളേയും വൈരാഗ്യ ബുദ്ധിയോടെയല്ലാതെ സമീപിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു നല്ല ബന്ധം നിലനിൽക്കുകയുള്ളൂ.

ശാരീരിക അതിക്രമം

ശാരീരിക അതിക്രമം കാണിക്കുന്നവരാണോ നിങ്ങളുടെ പങ്കാളികൾ. എന്നാൽ ഇപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോയിക്കോളൂ. നിങ്ങളെ സ്നേഹിക്കുന്നവെങ്കിൽ ഒരു ഘട്ടത്തിൽ പോലും ശരീരികമായി നിങ്ങളെ വേദനിപ്പിക്കാൻ മുതിരില്ല. അതിനാൽ അതിക്രമങ്ങൾ തുടരുന്ന ബന്ധമാണെങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് അത്തരം ബന്ധങ്ങളിൽ അവർ ആഗ്രഹിക്കുന്നത് അവർക്ക് തുല്യമായൊരു പങ്കാളിയെ അല്ല മറിച്ച് ഒരു അടിമയെ ആണ്.

ടോക്സിക് ബന്ധങ്ങളിൽ ഏർപ്പെടുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും. അതിനാൽ ഈ ലക്ഷണങ്ങൾ മനസ്സിലാക്കുന്നത് നിങ്ങളുടെ മാനസിക ക്ഷേമം സംരക്ഷിക്കാൻ സഹായിക്കും. വിദഗ്ധ ഉപദേശവും തേടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+