ഇന്ന് ഫാഷന്റേയും ഫിറ്റ്‌നസിന്റേയും പര്യായം, പക്ഷെ അന്നത്തെ രൂപം കണ്ടോ? ഇഷ തടി കുറച്ചതെങ്ങനെ?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനി കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അവരുടെ ഫാഷനും ലൈഫ് സ്റ്റൈലും തന്നെയാണ് ഇതിന് ആധാരം. ഇന്ന് സെലിബ്രിറ്റി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബിസിനസ് വുമണ്‍ എന്ന് പേര് ഇഷ അംബാനിക്ക് സ്വന്തമാണ്. റിലയന്‍സിന്റെ ഫാഷന്‍ മുഖമായിട്ടാണ് ഇഷ അറിയപ്പെടുന്നത് തന്നെ.
ഇഷ അംബാനിയുടെ ഫാഷന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം തന്നെ അവരുടെ ഡയറ്റ് പ്ലാനുകള്‍ അറിയാനും പലര്‍ക്കും താല്‍പര്യമാണ്. അവരുടെ ഫിറ്റ്‌നസ് തന്നെയാണ് അതിന് പ്രധാന കാരണം. ഇഷ അംബാനിയുടെ ഭാരം ഗണ്യമായി വര്‍ധിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ മോഡിലാണ് ഇഷ അംബാനിയുടെ ജീവിതം.

എങ്ങനെയാണ് ഇഷ ഇത്ര തടി കുറച്ചത് എന്നാണ് പലരുടേയും ആകാംക്ഷ. എന്നാല്‍ തങ്ങളുടെ സ്വകാര്യജീവിതം ഒരു പരിധിക്കപ്പുറം പരസ്യമാക്കാത്താവരാണ് അംബാനി കുടുംബം. അതിനാല്‍ തന്നെ പലര്‍ക്കും ഇവരുടെ ഡയറ്റ് പ്ലാനും കൃത്യമായി അറിയില്ല. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനും ശരീരഭാരം കുറക്കാനും ഇഷ അംബാനിയും തന്റെ സഹോദരനെ പോലെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
ജിമ്മില്‍ കൃത്യമായി പോകാറുള്ള ഇഷ പരിശീലകന്റെ നിര്‍ദേശപ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത്. സസ്യാഹാരം ഇഷ അംബാനിയെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുജറാത്തി രീതിയിലുള്ള സസ്യാഹാരശൈലിയാണ് ഇഷ അംബാനി പിന്തുരുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഇഷ അംബാനി ഭാരോദ്വഹനം, യോഗ എന്നിവയും ഭക്ഷണക്രമത്തോടൊപ്പം ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. കഴിഞ്ഞ വര്‍ഷമാണ് തന്റെ കമ്പനികളില്‍ മുകേഷ് അംബാനി തലമുറമാറ്റം പ്രഖ്യാപിച്ചത്. ഇത് പ്രകാരം റിലയന്‍സിന്റെ റീട്ടെയില്‍ ബിസിനസിന്റെ മേധാവിയാണ് ഇഷ അംബാനി. ബിസിനസുകാരനായ ആനന്ദ് പിരാമല്‍ ആണ് ഇഷയുടെ ഭര്‍ത്താവ്. 2022 ല്‍ ഇഷ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.
2018 ഡിസംബര്‍ 12നായിരുന്നു ഇഷ-ആനന്ദ് വിവാഹം. അത്യാംഡംബരപൂര്‍ണ്ണമായിരിക്കും വിവാഹം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏകദേശം 700 കോടിയോളം രൂപയാണ് വിവാഹത്തിന് ചെലവായത് എന്നാണ് വിവരം. ഇഷ അംബാനിക്ക് വര്‍ളിയില്‍ കോടികളുടെ മൂല്യമുള്ള ഒരു വീടുണ്ട്. 450 കോടി വില വരുന്നതാണ് ഈ ആഢംബര കൊട്ടാരം എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications