Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടാല്‍ കുഞ്ഞന്‍; എന്നാല്‍ ജാതിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ചെറുതായി കാണരുത്

ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. മധ്യകാലഘട്ടം മുതലാണ് ഇത് സുഗന്ധവ്യഞ്ജനമായി ഉപയോഗിച്ചുവരുന്നത്. ഇറച്ചി വിഭവങ്ങള്‍ക്കും സ്റ്റിയൂ ഉള്‍പ്പെടെയുള്ള കറികള്‍ക്കും രുചിയും മണവും വര്‍ധിപ്പിക്കാന്‍ ജാതിക്ക ഉപയോഗിക്കാറുണ്ട്. ജാതിക്കയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. ദഹനക്കേടിനും ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള ചികിത്സയ്ക്കും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ജാതിക്കയ്ക്ക് കഴിവുണ്ട്. ജാതിക്ക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും, ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

nutmeg

ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ജാതിക്കയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. കോശങ്ങള്‍ നാശിക്കുന്നത് ഹൃദ്രോഗം, അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. ജാതിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

ജാതിക്കയ്ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. എലികളില്‍ 2016-ല്‍ നടത്തിയ പഠനത്തില്‍, ജാതിക്കയുടെ എണ്ണ സന്ധികളില്‍ വീക്കം, വേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ഇതൊക്കെ പറയുന്നുണ്ടെങ്കിലും മനുഷ്യരില്‍ ഈ ഗുണങ്ങള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

രക്തത്തിലെ പഞ്ചസാര കുറയ്ക്കും

മനുഷ്യരില്‍ ജാതിക്ക ഇതേ ഫലങ്ങള്‍ കാണിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏകദേശം 25 സംയുക്തങ്ങള്‍ ജാതിക്കയില്‍ അടങ്ങിയിട്ടുണ്ട്.

ജാതിക്ക സത്ത് ഉപയോഗിച്ച് പ്രമേഹ ബാധിതരായ എലികളില്‍ പഠനം നടത്തിയിരുന്നു. ഇത് എലികളിലെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുകയും പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തു. അതേസമയം, ജാതിക്ക മനുഷ്യരില്‍ രക്തത്തിലെ പഞ്ചസാരയിലും കൊളസ്‌ട്രോളിലും ഇതേ ഫലങ്ങള്‍ ഉണ്ടാക്കുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.

4. കൊളസ്‌ട്രോള്‍ കുറയ്ക്കും

മനുഷ്യരില്‍ നടത്തിയ ഗവേഷണങ്ങള്‍ കുറവാണെങ്കിലും ജാതിക്ക കൊളസ്‌ട്രോളിനെ കുറയ്ക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ജാതിക്ക ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+