കഴിക്കാന്‍ മാത്രമല്ല, ചര്‍മസംരക്ഷണത്തിലും കേമന്‍: ശര്‍ക്കര കൊണ്ടുള്ള ഫേസ് മാസ്‌ക്കുകള്‍
കേരളത്തിലെ എല്ലാ വീടുകളിലെയും അടുക്കളയില്‍ കാണപ്പെടുന്ന ഒന്നാണ് ശര്‍ക്കര. വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് ശര്‍ക്കര. കരിമ്പില്‍ നിന്ന് എടുക്കുന്ന ശര്‍ക്കര പ്രകൃതിദത്തമായ സ്വീറ്റ്‌നര്‍ കൂടിയാണ്. ശര്‍ക്കരയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ദഹനം മെച്ചപ്പെടുത്താന്‍ ശര്‍ക്കര വളരെ നല്ലതാണ്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിന്‍ സി തുടങ്ങി ആരോഗ്യത്തിന് വേണ്ട നിരവധി ഘടകങ്ങള്‍ ശര്‍ക്കരയിലുണ്ട്
എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും ശര്‍ക്കര മികച്ച ഒരു മാര്‍ഗമാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചര്‍മത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് നീക്കം ചെയ്ത് വൃത്തിയാക്കാനും ഏറ്റവും നല്ല പ്രകൃതിദത്തമായ മാര്‍ഗമാണ് ശര്‍ക്കര. ഫേസ് സ്‌ക്രബുകളിലും മാസ്‌കുകളിലും ശര്‍ക്കര ഒരു പ്രധാന ചേരുവയാണ്.

മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖക്കുരു നീക്കം ചെയ്യാനും ശര്‍ക്കരയ്ക്കു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ശര്‍ക്കര സഹായിക്കുന്നു. കൊളാജന്‍ ഉത്പാദനം കുറയുന്നതാണ് ചര്‍മത്തിന്റെ യുവത്വം നഷ്ടപ്പെടാനുള്ള കാരണം. കൊളാജന്‍ ഉത്പാദനം വര്‍ധിക്കുന്നതോടെ വാര്‍ധക്യം ചര്‍മത്തെ ബാധിക്കുന്നത് തടയുകയും ചെയ്യും.
വിറ്റമിന്‍ ഇയും ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ചര്‍മ്മത്തിന്റെ മൃദുലതയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശര്‍ക്കര ഫേസ് മാസ്‌കായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും. രക്തചംക്രമണം മെച്ചപ്പെടുത്താനും ശര്‍ക്കര കൊണ്ടുള്ള ഫേസ് മാസ്‌കിനു കഴിയും. പ്രകൃതിദത്തമായ ഒരു ക്ലെന്‍സിംഗ് ഏജന്റായി പ്രവര്‍ത്തിക്കാനുള്ള കഴിവും ശര്‍ക്കരയ്ക്കുണ്ട്.
ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കാന്‍ ശര്‍ക്കര എങ്ങനെ ഉപയോഗിക്കാം
എന്ന് നോക്കാം
ശര്‍ക്കരയും തേനും ചേര്‍ത്ത ഫേസ്മാസ്‌ക്
ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കരപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവയെടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് 15 മിനിറ്റ് പുരട്ടുക. തുടര്‍ന്ന് മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ഈ മാസ്‌ക് മുഖത്തിന്റെ ജലാംശം വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ മൃദുലത നിലനിര്‍ത്തുകയും ചെയ്യുന്നു. തേനും തൈരും അടങ്ങിയതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ലഭിക്കും.
ശര്‍ക്കര-കടലമാവ് സ്‌ക്രബ്
ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കരപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. കുറച്ച് മിനിറ്റ് മുഖത്ത് പുരട്ടുക. ഈ ഫേസ് മാസ്‌ക് ചര്‍മത്തിലെ മൃദുകോശങ്ങള്‍ നീക്കാനും ഫ്രഷ്‌നസ് നിലനിര്‍ത്താനും സഹായിക്കും.
ശര്‍ക്കര-കറ്റാര്‍ വാഴ മാസ്‌ക്
ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കരപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം മുഖം കഴുകുക. ഈ ഫേസ് മാസ്‌ക് ചൂടില്‍ നിന്ന് മുഖത്തിന് ആശ്വാസം നല്‍കുന്നു.
4. തേന്‍-മഞ്ഞള്‍-ശര്‍ക്കര ഫേസ് മാസ്‌ക്
ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കര (അരച്ചത്), ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ കസ്തൂരി മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. കണ്ണിന്റെ ഭാഗം ഒഴിവാക്കി മുഖത്ത് മാസ്‌ക്കിട്ട പോലെ തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റ് നേരം മുഖത്ത് നിലനിര്‍ത്തിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. അതിനു ശേഷം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മോയ്സ്ചറൈസര്‍ പുരട്ടുക.
എണ്ണമയമുള്ളതും മുഖക്കുരുവുമുള്ള ചര്‍മ്മത്തിന് ഈ ഫേസ് മാസ്‌ക് മികച്ച ഫലം നല്‍കും. ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിലൂടെ മുഖത്തിന് ഫ്രഷ്‌നസ് ലഭിക്കുകയും വരളുന്നതു തടയുകയും ചെയ്യുന്നു.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം












Click it and Unblock the Notifications