ഐശ്വര്യം ഒപ്പമുണ്ടാകും, കൃഷ്ണന് പ്രിയം ഇക്കാര്യങ്ങള്‍, ജന്മാഷ്ടമിക്ക് വാങ്ങി വീട്ടില്‍ വെക്കണം
ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ രാജ്യം മുഴുവന്‍ ഒരുങ്ങി കഴിഞ്ഞു. എല്ലാ വര്‍ഷവും ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 6, 7 തിയതികളിലായിട്ടാണ് ജന്മാഷ്ടമി ആഘോഷിക്കുക. ഈ ദിവസം ശ്രീകൃഷ്ണ ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ്.
ഭഗവാനെ സന്തോഷിപ്പിക്കാന്‍ അന്നേ ദിവസങ്ങളില്‍ പ്രിയപ്പെട്ട കാര്യങ്ങള്‍ വീട്ടില്‍ വാങ്ങി വെക്കുന്നവരുണ്ട്. അത് ഐശ്വര്യവും, സമൃദ്ധിയും സമ്മാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. ജന്മാഷ്ടമി ദിനത്തില്‍ നിങ്ങള്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ വീട്ടിലേക്ക് നിര്‍ബന്ധമായും വാങ്ങാന്‍ ശ്രമിക്കണം.

ഓടക്കുഴല്‍: ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ആത്മബന്ധമുള്ളത് ഓടക്കുഴലിനോടാണ്. ജന്മാഷ്ടമി ദിനത്തില്‍ ഓടക്കുഴല്‍ വാങ്ങുന്നത് ഒരുപാട് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാനിടയാക്കും. വീട്ടില്‍ ഒരു ബുദ്ധിമുട്ടും നിങ്ങള്‍ക്കുണ്ടാവില്ല. സാമ്പത്തിക സ്ഥിതിയും നല്ല രീതിയില്‍ മെച്ചപ്പെടും.
തടി കൊണ്ടുള്ളതോ, അതല്ലെങ്കില്‍ വെള്ളി കൊണ്ടുള്ളതോ ആയ ചെറിയ ഓടക്കുഴല്‍ പൂജാ സ്റ്റോറുകളില്‍ വാങ്ങാന്‍ ലഭിക്കും. ഇത് വാങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പിക്കുക. പണം സൂക്ഷിക്കുന്ന സ്ഥലത്ത് സുരക്ഷിതമായി ഇവ വെക്കുന്നതാണ് നല്ലത്.
മയില്‍പ്പീലി: ഉണ്ണിക്കണ്ണന് മയില്‍പ്പീലി ഏറെ പ്രിയപ്പെട്ടതാണെന്ന് നമുക്കറിയാം. അതുകൊണ്ട് വാങ്ങുന്ന കാര്യത്തില്‍ ഇതും ഉള്‍പ്പെടുത്തുക. പോസിറ്റീവ് എനര്‍ജി ഇതിലൂടെ ലഭിക്കും.
വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കാനും മയില്‍പ്പീലി വീട്ടില്‍ വെക്കുന്നതിലൂടെ സാധിക്കും. കാളസര്‍പ്പ ദോഷത്തില്‍ നിന്നും മോചനം സാധ്യമാകും. അതുപോലെ വീട്ടില്‍ ക്ലേശങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തും.
വെണ്ണ: ഉണ്ണിക്കണ്ണനും, വെണ്ണയും തമ്മില്‍ വേര്‍പിരിക്കാനാവാത്ത ഒരു ബന്ധമുണ്ട്. വെണ്ണയോട് വലിയ അടുപ്പമുണ്ട് കണ്ണന്. വെണ്ണ കട്ട് തിന്നുന്നവന്‍ എന്ന പേര് തന്നെ ഭഗവാനുണ്ട്.
പശുവിനോടും വെണ്ണയോടും അതുകൊണ്ട് കണ്ണന് വലിയ ഇഷ്ടമാണ്. ജന്മാഷ്ടമി നാളില്‍ വെണ്ണ വാങ്ങി ഭഗവാന്‍ കൃഷ്ണന് ഇഷ്ടപ്പെട്ട വസ്തുവായി സമര്‍പ്പിക്കണം.
പശുവും കിടാവും: ജന്മാഷ്ടമി നാളില്‍ പശുവിന്‌റെയും, കിടാവിന്റെയും ഒരു ചെറിയ വിഗ്രഹം വാങ്ങണം. ഇതിനെ വീടിന്റെ പൂജാമുറിയിലോ മുറിയുടെ വടക്ക് കിഴക്ക് മൂലയിലോ വെക്കുക.
ഇതിലൂടെ ഭഗവാന്‍ കൃഷ്ണന്റെ കൃപാകടാക്ഷം ലഭിക്കും. ഇതുവഴി നമ്മുടെ ജീവിതത്തില്‍ ഭാഗ്യം വര്‍ധിക്കുകയും, സന്താന ഭാഗ്യത്തിന് വരെ വഴിയൊരുങ്ങുകയും ചെയ്യും.
വൈജയന്തി ജപമാല: ഈ ജപമാല ജന്മാഷ്ടമി ദിനത്തില്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. വീട്ടില്‍ ഇവ വാങ്ങി കൊണ്ടുവന്നാല്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാവും. വീടിന്റെ സാമ്പത്തിക സ്ഥിതി ശക്തമാക്കും.
വൈജയന്തി മാലയില്‍ ലക്ഷ്മിദേവി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവിയായത് കൊണ്ട് തന്നെ വീടിനും വീട്ടിലുള്ളവര്‍ക്കും അത് ഐശ്വര്യം സമ്മാനിക്കും.












Click it and Unblock the Notifications