Get Updates
Get notified of breaking news, exclusive insights, and must-see stories!

38ാം വയസിലും നയൻസിന് 20ന്റെ ചെറുപ്പം'; ഇതാണ് ആ ഫിറ്റ്നസ് സീക്രട്ട്, പക്ഷേ നടി പറഞ്ഞത്

ഒരുകാലത്ത് സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മേയ്ക്കവറുകളിൽ ഒന്നായിരുന്നു നടി നയൻതാരയുടേതാണ്. നാടൻ പെൺകുട്ടിയുടെ ലുക്കിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം തമിഴ് സിനിമയിലേക്ക് ചേക്കേറിയതോടെ അമ്പരപ്പിക്കുന്ന മെയ്ക്കോവറായിരുന്നു നടത്തിയത്. ഇപ്പോൾ തന്റെ 38ാം വയസിലും ഇരുപതുകളുടെ ചെറുപ്പവും പ്രസരിപ്പും ആകാരഭംഗിയുമാണ് നയൻതാര കാത്ത് സൂക്ഷ്ക്കുന്നത്.

എങ്ങനെയാണ് നയൻസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, കൃത്യമായ വർക്ക് ഔട്ടും ജീവിത രീതിയും. നയൻസിന്റെ ഫിറ്റ്നെസ് സീക്രട്ടറിനെ കുറിച്ച് വിശദമായി അറിയാം

nayan-

മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നവരാണ് നമ്മുടെ നടിമാരിൽ പലരും. എന്നാൽ രമായി ജിമ്മിൽ പോകുന്നയാളല്ല നയൻതാര. യോഗയാണ് നടിയുടെ ഫിറ്റ്നെസിന്റെ രഹസ്യങ്ങളിലൊന്ന്. എല്ലാ ദിവസവും താരം യോഗ പരിശീലിക്കാറുണ്ട്. ശരീരത്തിനെ മാത്രമല്ല മനസിനേയും ഫിറ്റ് ആയി നിലനിർത്താൻ യോഗയാണ് ഉത്തമമെന്നാണ് നടിയുടെ നിലപാട്. യോഗയ്ക്കായി പ്രത്യേക ട്രെയിനർ തന്നെ നയൻതാരയ്ക്കുണ്ട്. ഉറക്കത്തിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും താരം വരുത്താറില്ല. കുറഞ്ഞത് 8 മണിക്കൂർ എല്ലാ ദിവസവും ഉറങ്ങാറുണ്ടെന്ന് താരം ഉറപ്പാക്കാറുണ്ട്.

നടിമാരിൽ പലരും കൃത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരുന്നവരാണ്. പലരും തങ്ങളുടെ ഡയറ്റിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെയോ അഭിമുഖങ്ങളിലൂടെയോ ഒക്കെ പങ്കുവെയ്ക്കാറുണ്ട്. ഇഷ്ട വിഭവങ്ങളുടെ റെസിപ്പിയും പങ്കിടാറുണ്ട്. എന്നാൽ നയൻസ് ഇതുവതെ തന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. 'എന്റെ സൗന്ദര്യം ദൈവം തന്ന വരദാനമാണെന്ന് ഞാൻ കരുതുന്നു', എന്നായിരുന്നു ശരീര സൗന്ദര്യത്തെ കുറിച്ച് ചോദ്യത്തിന് നയൻതാര ഒരിക്കൽ പറഞ്ഞത്.

'ഞാൻ പ്രത്യേക ഭക്ഷണക്രമമോ വ്യായാമമോ ഒന്നും പിന്തുടരുന്നില്ല. ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി ഏതെങ്കിലും ഭക്ഷണം ഒഴിവാക്കാറില്ല. ഷൂട്ടിങ്ങിനിടയിലും മറ്റ് യൂണിറ്റംഗങ്ങൾക്ക് നൽകുന്നതെന്തും ഞാനും കഴിക്കാറുണ്ട്', എന്നായിരുന്നു നയൻതാര വ്യക്തമാക്കിയത്. അതേസമയം കൃത്യമായ ഡയറ്റില്ലെങ്കിലും പച്ചക്കറിയും ഇറച്ചിയും മുട്ടയും തന്റെ ഭക്ഷണക്രമത്തിൽ നയൻതാര ഉൾപ്പെടുത്താറുണ്ടെന്നാണ് റിപ്പോർട്ട്.
എല്ലാ ദിവസവും തേങ്ങാ വെള്ളവും നടി കുടിക്കാറുണ്ടത്രേ.

ശരീര സൗന്ദര്യത്തിന്

നയൻതാരയ്ക്ക് സുന്ദരമായ തിളങ്ങുന്ന ചർമ്മമാണ് ഉള്ളത്. ഇതിന് പിന്നിൽ കൃത്യമായ ചർമ്മ പരിപാലനവും ഉണ്ട്. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് താരം ഉറപ്പാക്കാറുണ്ട്. ശരീരത്തിന് ജലാംശം നിലനിർത്താൻ പഴങ്ങളുടെ ജ്യൂസുകൾ താരം കഴിക്കാറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+