Get Updates
Get notified of breaking news, exclusive insights, and must-see stories!

57ലും 8 പാക്കും ഫിറ്റ്‌നെസും, ജവാന് വേണ്ടി ഷാരൂഖ് ഖാന്റെ വര്‍ക്കൗട്ട് ഇങ്ങനെ, ഡയറ്റില്‍ ഇക്കാര്യം

ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ ഫിറ്റ്‌നെസിനെ കുറിച്ച് നമ്മള്‍ അധികം കേടിട്ടുണ്ടാവില്ല. അദ്ദേഹമൊരു ഫിറ്റ്‌നെസ് ഫ്രീക്കാണെന്നും ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ശരീരം പരിപാലിക്കാറുണ്ട്. സിനിമയ്ക്കായി സിക്‌സ് പാക്ക് മുതല്‍ 8 ബാക്ക് വരെ വര്‍ക്കൗട്ടിലൂടെ കൊണ്ടുവരാനും ഷാരൂഖ് ശ്രമിക്കാറുണ്ട്. സിനിമയ്ക്ക് പുറത്ത് സല്‍മാന്‍ ഖാനെ പോലെയോ ഹൃതിക് റോഷനെ പോലെയോ ശരീര പരിപാലനത്തിന് ഷാരൂഖ് ശ്രമിക്കാറില്ല.

താന്‍ കഴിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് മുമ്പ് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജവാന്‍ തിയേറ്ററില്‍ തകര്‍ത്തോടുമ്പോള്‍ എന്താണ് 57ാം വയസ്സിലും അ്‌ദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് പ്ലാനെന്നും, സൗന്ദര്യം രഹസ്യമെന്നും പരിശോധിക്കാം. ഷാരൂഖ് ഖാന് പേഴ്‌സണല്‍ ട്രെയിനിംഗ് തന്നെ ലഭിക്കുന്നുണ്ട്. പൊതുവേ സിനിമയില്‍ ശരീരം പ്രദര്‍ശിപ്പിക്കാത്തയാളാണ് ഷാരൂഖ്, ഓം ശാന്തി ഓമിന് വേണ്ടിയായിരുന്നു സിക്‌സ് പാക്ക് എല്ലാം താരം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.

shah-rukh-khan-diet

പിന്നീട് ഹാപ്പി ന്യൂഇയര്‍ അടക്കമുള്ള ചിത്രങ്ങളും ഇത് കണ്ടിരുന്നു. അവസാനമായി പഠാനിലും, ഇപ്പോള്‍ ജവാനിലും താരത്തിനായി പ്രത്യേക ഫിറ്റ്‌നെസ് ട്രെയിനിംഗ് തന്നെ ലഭിച്ചിട്ടുണ്ട്. ഷാരൂഖിനെ മുമ്പ് കണ്ടതില്‍ നിന്ന് ഇപ്പോള്‍ വ്യത്യസ്തനാക്കുന്നത് ഈ പരിശീലനമാണ്. വര്‍ക്കൗട്ടുകളാണ് ഷാരൂഖിന്റെ പ്രധാന കാര്യങ്ങളിലൊന്ന്. കാര്‍ഡിയോ വര്‍ക്കൗട്ടുകളാണ് ഇതില്‍ പ്രധാനം.

ഒരു വാം അപ്പിലൂടെ ആദ്യം വ്യായാമം ആരംഭിക്കുക,. കൂടുതലും കാര്‍ഡിയോ വര്‍ക്കൗട്ടുകളിലാണ് ഷാരൂഖ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷാരൂഖിന്റെ വ്യായാമത്തില്‍ സൈക്ലിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനേരം സൈക്ലിംഗ് നടത്തുന്നത് ഷാരൂഖ് ആസ്വദിക്കാറുണ്ട്. ഇത് ഫിറ്റായി നില്‍ക്കാന്‍ ഷാരൂഖിനെ സഹായിക്കും. തിരക്കൊഴിഞ്ഞ സമയത്തെല്ലാം ഷാരൂഖ് സൈക്ലിംഗിന് പോകാറുണ്ട്. മുമ്പ് താന്‍ എന്തെല്ലാം കഴിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്.

മുളപ്പിച്ച ധാന്യങ്ങളും, പച്ചക്കറികളും, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, കുറച്ച് പരിപ്പ് എന്നിവയാണ് ഷാരൂഖിന്റെ ഡയറ്റിലുള്ളത്. സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമ്പോള്‍ പറാത്ത, ബിരിയാണി അടക്കമുള്ള എല്ലാ ഭക്ഷണവും കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കൃത്യമായ ഡയറ്റില്ലെങ്കിലും അത് ശരീരത്തെ അധികം ബാധിക്കാത്ത ശരീരപ്രകൃതമാണ് ഷാരൂഖിന് ഉള്ളതെന്ന് ഇതിലൂടെ വ്യക്തമാണ്.

പഠാന് വേണ്ടി ഷാരൂഖ് വളരെ വ്യത്യസ്തമായ ഡയറ്റാണ് സ്വീകരിച്ചത്. കാരണം അതുവരെ കാണാത്ത തരത്തിലുള്ള ഫിസിക്കല്‍ ഫിറ്റ്‌നസായിരുന്നു ആ ചിത്രത്തിന് വേണ്ടിയിരുന്നത്. സ്‌കിന്‍ലെസ് ചിക്കന്‍, മുട്ടയുടെ വെള്ള, ബീന്‍സ്, എന്നിവയെല്ലാം ഷാരൂഖ് ഖാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്‌കരിച്ച ധാന്യങ്ങളോ അതുകൊണ്ടുണ്ടാക്കിയ ഭക്ഷണമോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈറ്റ് റൈസ്, ബ്രെഡുകള്‍ എന്നിവയെല്ലാം അതില്‍ വരും.

ഗ്രില്‍ഡ് പച്ചക്കറികള്‍, ഇല്ലെങ്കില്‍ അവ പച്ചയായി കഴിക്കുന്നതോ ആയിരുന്നു ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ മധുരങ്ങളും ഒഴിവാക്കി. ഫ്രഷായിട്ടുള്ള പഴങ്ങള്‍ പകരം ഉള്‍പ്പെടുത്തി. വെള്ളം ധാരാളമായി കുടിക്കാനും തുടങ്ങി. തേങ്ങ വെള്ളം, ജ്യൂസുകള്‍ എന്നിവയായിരുന്നു ഇതില്‍ പ്രധാനം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഷാരൂഖ് കഴിച്ചിരുന്നതെന്ന് ഡയറ്റീഷ്യനും വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+