നാരങ്ങയും ഒരുപിടി പൂക്കളും മാത്രം മതി; ബാത്‌റൂം സുഗന്ധപൂരിതമാക്കാന്‍ ഈ എളുപ്പ വഴികള്‍ പരീക്ഷിക്കൂ
ഒരു വീട്ടില്‍ അടുക്കള കഴിഞ്ഞാല്‍ ഏറ്റവും ശുചിത്വം വേണ്ട സ്ഥലമാണ് ബാത്‌റൂം. രോഗാണുക്കള്‍ വേഗത്തില്‍ വളരാന്‍ ഇടയുള്ള സ്ഥലമാണ് ശുചിമുറി. വൃത്തിയാക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ അത് ആ വീട്ടിലുള്ളവരുടെ ആരോഗ്യം തകരാറിലാക്കും. ബാത്‌റൂം വൃത്തിയാക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ദുര്‍ഗന്ധം ഒഴിവാക്കുന്നത്. ചിലപ്പോള്‍ എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം അവിടെത്തന്നെ തങ്ങിനില്‍ക്കും. അതിന് കാരണം ബാത്‌റൂമിന് ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തതാണ്.
ചിലപ്പോള്‍ ക്ലോസറ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകളും ദുര്‍ഗന്ധം തങ്ങിനില്‍ക്കുന്നതിന് കാരണമാകാം. ശുചിമുറിയില്‍ എങ്ങനെ സുഗന്ധം നിലനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള ലളിതവും പ്രായോഗികവുമായ ചില വഴികള്‍ ഇതാ:
ദുര്‍ഗന്ധം അകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് നാരങ്ങ. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡിന് ബാത്‌റൂമിലെ കറകളും ദുര്‍ഗന്ധവും അകറ്റാനുള്ള ശേഷിയുണ്ട്. ഇതുകൂടാതെ ഉന്മേഷദായകമായ സുഗന്ധം നല്‍കുകയും ചെയ്യുന്നു. നാരങ്ങ പകുതി മുറിച്ച് അല്‍പം വെള്ളവുമായി ചേര്‍ത്ത് ടാപ്പുകളും ഫ്‌ളഷുമൊക്കെ തുടയ്ക്കുക. ഷവര്‍ വൃത്തിയാക്കാന്‍ കുറച്ച് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ നാരങ്ങാനീര് കലര്‍ത്തിയ സ്പ്രേ ഉപയോഗിക്കുക. നാരങ്ങ കഷ്ണങ്ങള്‍ മുറിച്ച് ഭംഗിയുള്ള ജാറുകളില്‍ വെക്കുന്നതും കുളിമുറിയില്‍ സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

മെറ്റാലിക് ഫിനിഷുകളില്‍ നാരങ്ങാനീര് നേരിട്ട് പുരട്ടുന്നത് കേടുപാടുകള്‍ക്ക് കാരണമായേക്കാം, അതിനാല്‍ ശ്രദ്ധയോടെ ഉപയോഗിക്കുക.
സുഗന്ധമുള്ളതും കുറഞ്ഞ വെളിച്ചത്തില്‍ വളരുന്നതുമായ സസ്യങ്ങള്‍ കുളിമുറിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും പ്രകൃതിദത്തമായ സുഗന്ധം നല്‍കുകയും ചെയ്യും. പീസ് ലില്ലി, ലെമണ്‍ ബട്ടണ്‍ ഫേണ്‍, ഓര്‍ക്കിഡുകള്‍ എന്നീ സസ്യങ്ങള്‍ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ വളരാന്‍ ഇഷ്ടപ്പെടുന്നവയാണ്. ഇതുകൂടാതെ ഇവയുടെ സുഗന്ധം കിടക്കമുറിക്ക് സമാനമായ നല്ലൊരു അനുഭവം ശുചിമുറിക്ക് നല്‍കുന്നു.
സസ്യങ്ങള്‍ നന്നായി ശ്വസിക്കുന്നതിനും വായുസഞ്ചാരത്തിനും വേണ്ടി ജനലുകളും വാതിലുകളും തുറക്കുകയോ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്.
ഉണങ്ങിയ പൂക്കളുടെ ഇതളുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് വീട്ടില്‍ തന്നെ പോട്ട്പൂരി ഉണ്ടാക്കുന്നത് സ്വാഭാവികമായ മണം നല്‍കും. ഒരു അലങ്കാര പാത്രത്തില്‍ ഉണങ്ങിയ പൂക്കളുടെ ഇതളുകള്‍, ഇലകള്‍, ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലികള്‍ അല്ലെങ്കില്‍ കറുവപ്പട്ടയുടെ കഷ്ണങ്ങള്‍ എന്നിവ ഇടുക. ഇതിലേക്ക് ഇഷ്ടമുള്ള എസന്‍ഷ്യല്‍ ഓയിലിന്റെ ഏതാനും തുള്ളികള്‍ ചേര്‍ക്കുക. കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ കൂടുതല്‍ എണ്ണ ചേര്‍ത്ത് സുഗന്ധം നിലനിര്‍ത്തുക. പോട്ട്പൂരി ഒരു അലങ്കാര വസ്തുവായി മറ്റു മുറികളിലും ഉപയോഗിക്കാം.












Click it and Unblock the Notifications