Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സോക്‌സ് മാത്രം മതി; വീട്ടില്‍ തന്നെ നീളന്‍ മുടി ചുരുണ്ടതാക്കി മാറ്റാം: ഒരു രൂപ ചെലവില്ലാതെ

ഒരു കാലഘട്ടത്തില്‍ നീളന്‍ മുടിക്കാണ് ആരാധകരെങ്കില്‍ കാലം മാറിയതോടു കൂടി അത് ചുരുളന്‍ മുടിയിലേക്കു വഴിമാറി. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ചുരുളന്‍ മുടിയുടെ ആരാധകരായി മാറി. തപ്‌സി പന്നു, നിത്യ മേനോന്‍, അനുപമ പരമേശ്വരന്‍, പേര്‍ളി മാണി ഉള്‍പ്പെടെയുള്ളവര്‍ ചുരുണ്ട മുടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറി. വിവാഹദിനത്തില്‍ നീളന്‍ മുടിയുള്ള വധു പോലും ബ്യൂട്ടിപാര്‍ലറില്‍ എത്തി മുടി ചുരുട്ടുന്നത് പതിവായി കഴിഞ്ഞു.

നീളമുള്ള മുടികള്‍ ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ പോലെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ചുരുട്ടുന്നത്. എന്നാല്‍ ഈ ഉപകരണങ്ങളിലെ ചൂട് പതിവായി തലയില്‍ കൊള്ളുന്നത് മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കും. ബ്യൂട്ടിപാര്‍ലറില്‍ പോയി വലിയ തുക മുടക്കാതെയും ചൂട് ഏല്‍ക്കാതെയും മുടി ചുരുട്ടാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങളുണ്ട്. സെലിബ്രിറ്റികളെപ്പോലെ മുടി ചുരുട്ടാന്‍ പറ്റിയ മൂന്നു വഴികളാണ് ഇവിടെ പറയുന്നത്.

hair

സോക്‌സ് ടെക്‌നിക്: ഏറ്റവും ലളിതമായ വഴി സോക്‌സ് ഉപയോഗിച്ച് മുടി ചുരുട്ടുന്നതാണ്. അതിനായി മുടി അല്‍പം നനച്ച ശേഷം പല ഭാഗങ്ങളായി വിഭജിക്കുക. മൂന്ന്, നാല് നീളന്‍ സോക്‌സ് എടുത്ത് തലയില്‍ പിന്നു കുത്തി വയ്ക്കുക. വിഭജിച്ച് വച്ചിരിക്കുന്ന മുടിയുടെ ഓരോ ഭാഗങ്ങള്‍ എടുത്ത് സോക്‌സിനൊപ്പം ചേര്‍ത്ത് പിന്നുക.

ശേഷം സോക്‌സ് ചുരുട്ടി തലയുടെ മുകള്‍ ഭാഗത്തേക്ക് എത്തിച്ച് പിന്‍ കുത്തി വയ്ക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ സൂക്ഷിക്കണം. രാവിലെ എഴുന്നേറ്റ് ഈ സോക്‌സ് അഴിക്കുമ്പോള്‍ മുടി നല്ല രീതിയില്‍ ചുരുണ്ടതായി കാണാം.

ഹെയര്‍ ബാന്‍ഡ് ടെക്‌നിക്: ഒരു ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ മുടി ചുരുണ്ടതാക്കി മാറ്റാം. അതിനായി മുടി ഒരു ഹെയര്‍ ക്രീം ഉപയോഗിച്ച് നനവുള്ളതാക്കി മാറ്റുക. തുടര്‍ന്ന് തലയില്‍ ഹെയര്‍ ബാന്‍ഡ് വയ്ക്കുക. മുടി പലതായി തിരിച്ച് കൈകൊണ്ട് ചുരുട്ടിയ ശേഷം ഈ ഹെയര്‍ ബാന്‍ഡിനുള്ളിലേക്ക് മുടി കോര്‍ത്തു വയ്ക്കുക. രാത്രി മുഴുവന്‍ മുടി ഇങ്ങനെ നിലനിര്‍ത്തുക. രാവിലെ ഹെയര്‍ ബാന്‍ഡില്‍ നിന്ന് മുടി അഴിച്ചെടുക്കുമ്പോള്‍ നന്നായി ചുരുണ്ടതായി കാണാം

പിന്‍ ടെക്‌നിക്: മുടിക്ക് നല്ല ചുരുളുകള്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള രീതിയാണിത്. ആദ്യം മുടിയില്‍ ഒരു ഹെയര്‍ ക്രീം പുരട്ടുക. മുടിയുടെ ഒരു ചെറിയ ഭാഗം എടുത്ത് വിരലില്‍ കോര്‍ത്ത് ചുരുട്ടുക. മുടി ചുരുട്ടി ചുരുട്ടി തലയോട്ടി വരെ എത്തിച്ച് ഉച്ചിയില്‍ ബോബി പിന്‍ കൊണ്ട് ഉറപ്പിക്കുക. ഇങ്ങനെ മുഴുവന്‍ മുടിയും ചെറിയ ഭാഗങ്ങളായി എടുത്ത് ചുരുട്ടി ബോബി പിന്നുകള്‍ ഉപയോഗിച്ച് തലയില്‍ ഉറപ്പിക്കുക. മുടി ഒരു സ്‌കാര്‍ഫ് കൊണ്ട് പൊതിഞ്ഞ് രാത്രി മുഴുവന്‍ അങ്ങനെ വയ്ക്കുക. അടുത്ത ദിവസം പിന്നുകള്‍ അഴിക്കുമ്പോള്‍ മനോഹരമായ ചുരുളുകള്‍ കാണാന്‍ കഴിയും. വിരലുകള്‍ ഉപയോഗിച്ച് പതുക്കെ ചുരുളുകള്‍ വേര്‍തിരിക്കുക.

ഇങ്ങനെ ചുരുണ്ട മുടി ചീകാന്‍ പല്ലകന്ന ചീപ്പുകള്‍ മാത്രം ഉപയോഗിക്കുക. ശക്തി പ്രയോഗിച്ച് ചീകിയാല്‍ മുടിയുടെ ചുരുളിച്ച പോകും. ഏതെങ്കിലും നല്ല ഹെയര്‍ ക്രീം ഉപയോഗിച്ച് മുടി വിരലുകള്‍ ഉപയോഗിച്ച് സെറ്റ് ചെയ്യുകയും കൂടി ചെയ്താല്‍ പൂര്‍ത്തിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+