Get Updates
Get notified of breaking news, exclusive insights, and must-see stories!

45 ലും ഫിറ്റായ ശരീരം.. വ്യായാമത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; ജ്യോതികയുടെ ഫിറ്റ്‌നസ് രഹസ്യം!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജ്യോതിക. കാതല്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി മലയാളികളുടെ പ്രിയം പിടിച്ചുപറ്റാനും ജ്യോതികക്ക് സാധിച്ചിരുന്നു. അജയ് ദേവ്ഗണ്‍, മാധവന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ശെയ്ത്താന്‍ ആണ് ജ്യോതികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നടന്‍ സൂര്യയാണ് ജ്യോതികയുടെ ഭര്‍ത്താവ്.

ഇന്ന് 45-ാം പിറന്നാള്‍ ആഘോഷിക്കുന്ന ജ്യോതിക രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. പ്രായം ഇത്രയായിട്ടും ജ്യോതിക ശരീരം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. കൃത്യമായ വ്യായാമവും സമീകൃതാഹാരശീലവും വഴി ഫിറ്റ്‌നസ് പരിപാലിക്കാന്‍ ജ്യോതിക സമയം കണ്ടെത്താറുണ്ട്. ജ്യോതികയുടെ ഫിറ്റ്‌നസ് ശീലങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

Jyothika

സമതുലിതമായ ദിനചര്യയാണ് ജ്യോതിക പിന്തുടരുന്നത്. രാവിലത്തെ ഓട്ടം മുതല്‍ കഠിനമായ ജിം വ്യായാമങ്ങള്‍ വരെ കൃത്യമായി ചെയ്യനും സമീകൃതാഹാരം നിലനിര്‍ത്താനും ജ്യോതിക ഇഷ്ടപ്പെടുന്നു. തന്റെ ശാരീരികക്ഷമതാ ദിനചര്യകളില്‍ നിന്ന് ഇടവേള എടുക്കുന്നതിന് എതിരാണ് താരം. രാവിലെ ജോഗിംഗ് മുടക്കാത്ത ജ്യോതിക ആദ്യ ഭക്ഷണമായി ശരീരത്തില്‍ എത്തിക്കുന്നത് തേങ്ങാ വെള്ളമോ ഗ്രീന്‍ ടീയോ ആണ്.

ഭാരോദ്വഹനത്തില്‍ തുടങ്ങി റോപ്പ് ട്രെയിനിംഗും ഹെഡ്സ്റ്റാന്‍ഡുകളും വരെയുള്ള വ്യായാമങ്ങളുടെ ഒരു മിശ്രിതമാണ് താരത്തിന്റെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ജിം പരിശീലനത്തിന് ശേഷം ജ്യോതിക എപ്പോഴും ഒരു സ്പാ അല്ലെങ്കില്‍ നീന്തല്‍ സെഷനുകള്‍ എടുക്കാന്‍ ഇഷ്ടപ്പെടുന്നു. അത് താരത്തിന്റെ മനസിനും ശരീരത്തിനും സമാധാനവും ശാന്തമായ ആശ്വാസവും നല്‍കുന്നു.

കുറഞ്ഞ കലോറിയുള്ളതും ശരീരത്തിന് ഇന്ധനം നല്‍കുന്നതുമായ ഭക്ഷണമാണ് താരം തിരഞ്ഞെടുക്കുന്നത്. അതില്‍ പ്രധാനമായും വീട്ടില്‍ പാകം ചെയ്ത ദക്ഷിണേന്ത്യന്‍ ഭക്ഷണം മാത്രമുള്ള ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ ജലാംശം കൃത്യമായ അളവില്‍ എത്തിക്കാന്‍ ജ്യോതിക ശ്രദ്ധിക്കാറുണ്ട്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനായി ജ്യൂസുകളും ആരോഗ്യകരമായ ചായകളും കുടിക്കുന്നു.

അതേസമയം വികാസ് ബഹല്‍ സംവിധാനം ചെയ്ത ശെയ്ത്താന്‍ വെറും 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. സിനിമ അഭിനയത്തോടൊപ്പം നിര്‍മാണത്തിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ജ്യോതിക. ദേശീയ അവാര്‍ഡ് ജേതാവ സുധ കൊങ്കാര അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന സര്‍ഫീറയുടെ സഹനിര്‍മാതാവാണ് ജ്യോതിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+