എഴുന്നേറ്റ ഉടന്‍ ബ്ലാക്ക് കോഫി, ഇതാണ് രാധിക ആപ്തെയുടെ സൗന്ദര്യ രഹസ്യം, ഡയറ്റില്‍ ഇക്കാര്യങ്ങളും
നടി രാധിക ആപ്തെയെ അറിയാത്തവരാരും ഉണ്ടാവില്ല. തെന്നിന്ത്യയില്‍ രജനീകാന്തിന്റെ നായികയായതോടെ അവര്‍ സുപരിചിതയാണ്. ഒടിടിയിലെ രാജ്ഞിയെന്നാണ് അവര്‍ അറിയപ്പെടുന്നത്. നിരവധി റോളുകളാണ് അവരെ തേടിയെത്തുന്നത്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അങ്ങനെ മികച്ച നടിയെന്ന പേര് നടി സ്വന്തമാക്കിയതാണ്.
എന്നാല്‍ രാധിക മികച്ചൊരു ഫിറ്റ്നസ് ഫ്രീക്കാണെന്ന് എത്ര പേര്‍ക്ക് അറിയാം. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും നിയന്ത്രണങ്ങള്‍ നടി കൊണ്ടുവരാറുണ്ട്. ഇത്രയും സൗന്ദര്യം നടി നിലനിര്‍ത്തുന്നതിന്റെ കാരണം തന്നെ ഇത്തരം കാര്യങ്ങളാണ്. രാധിക ആപ്തെ ബ്ലാക് കോഫി ഇഷ്ടപ്പെടുന്നയാളാണ്. അതും അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ ബ്ലാക്ക് കോഫി കഴിക്കാം. ധാരാളം കഫീന്‍ അടങ്ങിയത് കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ സമ്മാനിക്കാന്‍ ബ്ലാക്ക് കോഫിക്ക് സാധിക്കും.

രാധികയുടെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ബ്ലാക്ക് കോഫി കഴിച്ചാണ്. എന്നാല്‍ ബ്ലാക് കോഫിയില്‍ അസിഡിറ്റിയുണ്ട്. ഇത് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഏലയ്ക്ക ബ്ലാക്ക് കോഫിയില്‍ ഉപയോഗിക്കുക. ഇത് അസിഡിറ്റിയെ ഇല്ലാതാക്കും. ബ്ലാക്ക് കോഫിയുമായി ഏറ്റവും യോജിച്ച് പോകുന്ന സുഗന്ധ വ്യജ്ഞനമാണ് എലയ്ക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്.
രാധികയുടെ ഡയറ്റും വളരെ ആരോഗ്യപ്രദമാണ്. ഇതാണ് ഫിറ്റായിരിക്കാന്‍ നടിയെ സഹായിക്കുന്നത്. അതേസമയം തന്നെ കഠിനമായ ഡയറ്റല്ല നടി സ്വീകരിച്ചിരിക്കുന്നത്. എല്ലാ തരം ഭക്ഷണവും നടി കഴിക്കും. അത് പക്ഷേ ഏറ്റവും ഹെല്‍ത്തിയായിരിക്കണം. വളരെ ശുചിത്വമുള്ളതുമായിരിക്കണം ഭക്ഷണം. ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് നടിയുടേത്. കൂടുതല്‍ പച്ചക്കറികളും പഴങ്ങളുമാണ് ഈ ഡയറ്റില്‍ ഉള്ളത്.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനമാണ് നടിക്ക്. എന്ത് കഴിച്ചാലും അത് മിതത്തില്‍ മാത്രം കഴിക്കും. ഫിറ്റ്നെസ്സും, ആരോഗ്യവും തമ്മില്‍ കൃത്യമായ ബാലന്‍സ് ഉണ്ടാവാന്‍ വേണ്ടിയാണിത്. ആരോഗ്യത്തെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ബാധിക്കുമെന്നാണ് നടിയുടെ വിലയിരുത്തല്‍. ജങ്ക് ഫുഡുകള്‍ നടിയുടെ ഡയറ്റിലേ ഇല്ല. വേഫറുകള്‍, ഉരുളക്കിഴങ്ങ് ചിപ്പ്സ് പോലുള്ള ഭക്ഷണങ്ങള്‍ നടി കഴിക്കുകയേ ഇല്ല. ഇവ തീര്‍ത്തും അനാരോഗ്യ ഭക്ഷണമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വരും എന്നാണ് നടി പറയുന്നത്.
ലഘുഭക്ഷണത്തിനായി നട്സാണ് ധാരാളമായി നടി കഴിക്കുക. വറുത്തകായയാണ് നടിയുടെ പ്രിയപ്പെട്ട ല ഘുഭക്ഷണം. അതുപോലെ മികച്ച വ്യായാമവും നടിയുടെ ഫിറ്റ്നെസ്സിന്റെ ഭാഗമാണ്. യോഗയാണ് കൂടുതലായി നടി ചെയ്യാറുള്ളത്. ഇതാണ് രാധികയുടെ ഫ്ളെക്സിബിളിറ്റി വര്‍ധിപ്പിക്കുന്നത്. കാര്‍ഡിയോ വര്‍ക്കൗട്ടും ഇതിനൊപ്പമുണ്ട്. ഇത് കലോറികളെ കുറയ്ക്കാന്‍ സഹായിക്കും. സ്ട്രെങ്ങ്ത് ട്രെയിനിംഗും. വെയ്റ്റ്ലിഫിറ്റിംഗുമാണ് മറ്റ് വ്യായാമങ്ങള്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications