Get Updates
Get notified of breaking news, exclusive insights, and must-see stories!

കാളിദാസ് ജയറാമിന് കിട്ടിയത് എട്ടിന്റെ പണി; 'ഇനി ഒരിക്കലും ചെയ്യില്ല'..ചിത്രം പങ്കുവെച്ച് താരം

വിവാഹത്തിന് തയ്യാറെടുക്കുകയാണ് ആരാധകരുടെ പ്രീയപ്പെട്ട താരം കാളിദാസ് ജയറാം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തും മോഡലുമായ തരിണിയെ ആണ് കാളിദാസ് വിവാഹം കഴിക്കുന്നത്. ഡിസംബറിലാണ് താരത്തിന്റെ വിവാഹം എന്നാണ് റിപ്പോർട്ട്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് കൈമാറുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

പണ്ടത്തെ പോലെയല്ല, വിവാഹത്തിന് മുൻപ് വലിയ മുന്നൊരുക്കങ്ങൾ സെലിബ്രിറ്റികൾ നടത്താറുണ്ട്. അത് വസ്ത്രങ്ങളിലും ആഭരണങ്ങളിലും മാത്രമല്ല, ശരീരം ഫിറ്റായി നിലനിർത്താനുള്ള തീവ്രശ്രമങ്ങളും താരങ്ങളിൽ നിന്നുണ്ടാകാറുണ്ട്. വിവാഹത്തിന് വേണ്ടി മാത്രം പ്രത്യേക ഡയറ്റ് വരെ ഉണ്ട്. ഇപ്പോഴിതാ താൻ ഫോളോ ചെയ്യുന്ന ഫിറ്റ്നസ് ഡയറ്റിനെ കുറിച്ചും കാണിച്ച മണ്ടത്തരത്തിനെ കുറിച്ചും പറയുകയാണ് കാളിദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് പ്രതികരണം.

kalidasjayaram-

തടി കുറച്ച് ഞെട്ടിച്ച കാളിദാസ്

ചെറുപ്പത്തിൽ ഏറെ വണ്ണം കൂടിയ ആളായിരുന്നു കാളിദാസ് ജയറാം. പിന്നീട് കൗമാര പ്രായത്തിലാണ് ഫിറ്റ്സിന്റെ പ്രാധാന്യം താരം തിരിച്ചറിയുന്നത്. ഒടുക്കം സിനിമയിലേക്കുള്ള ചുവടുവെപ്പിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്ത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം. കാളിദാസിന്റെ ഈ മാറ്റം ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരുന്നു. കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം തന്നെയാണ് ആരോഗ്യവാനായിരിക്കാൻ കാളിദാസിനെ സഹായിച്ചത്.

അതിന് ശേഷം ഒരിക്കൽ പോലും പഴയ രീതിയിൽ കാളിദാസിനെ കണ്ടിട്ടില്ല. ഫിറ്റ്നസിന്റെ കാര്യത്തിലുള്ള താരത്തിന്റെ കഠിനാധ്വാനം തന്നെയാണ് നടനെ ഇതിന് സഹായിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിന് തെളിവായി ഇടയ്ക്കിടെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളെല്ലാം കാളിദാസ് പങ്കിടാറുണ്ട്. കാളിദാസിന്റെ വഴിയെ അച്ഛൻ ജയറാമും ഫിറ്റ്നസ് വീണ്ടെടുത്തത് ആരാധകർ കണ്ടതാണ്. അമ്മ പാർവതിയും ഇപ്പോൾ ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുടുംബം പങ്കിട്ടിട്ടുണ്ട്.

സെബിബ്രിറ്റി ഫിറ്റ്നെസ് ടിപ്സ്

സെലിബ്രിറ്റികളുടെ ഫിറ്റ്നസിന് ആരാധകർ ഏറെയാണെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ താരങ്ങൾ പങ്കുവെയ്ക്കുന്ന ഫിറ്റ്നസ് ടിപ്സ് പലരും പിന്തുടരാറുണ്ട്. കാളിദാസ് ഇപ്പോഴിതാ ഒരു ടിപ് പങ്കുവെയ്ക്കുകയാണ്. സിനിമയ്ക്ക് വേണ്ടിയാണോ അതോ വിവാഹത്തിന് മുൻപുള്ള ഡയറ്റിലാണോ താരം എന്ന് അറിയില്ല. പക്ഷെ കഴിഞ്ഞ 20 ദിവസമായി പിന്തുടരുന്ന ഡയറ്റ് താരത്തിന് നൽകിയത് വലിയ പണിയാണ്. എന്താണെന്നല്ലേ? പറയാം

സീറോ കാർബ്സ് ഡയറ്റ് തരുന്ന പണി

തടികുറക്കാൻ കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള ഭക്ഷണ രീതി പിന്തുടരുന്നവർ ഉണ്ട്. എന്നാൽ ഇത് ആരോഗ്യകരമാണോ? അല്ലെന്ന് പറയുകയാണ് കാളിദാസ്. സീറോ കാർബ്സ് ഡയറ്റ് തടികുറക്കാൻ എളുപ്പം സഹായിക്കുമെങ്കിലും അതിന് പിന്നാലെ അനുഭവിക്കേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളായിരിക്കുമെന്നാണ് കാളിദാസ് ജയറാം ചൂണ്ടിക്കാട്ടുന്നത്

കാളിദാസ് ജയറാമിന്റെ അനുഭവം ഇങ്ങനെ

ഇൻസ്റ്റഗ്രാമിൽ കാളിദാസ് പങ്കിട്ട വാക്കുകൾ വായിക്കാം-'20 ദിവസമായി സീറോ കാർബ് ഡയറ്റാണ് പിന്തുടരുന്നത്. 1000 കലോറി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ഇത് ഒരിക്കൽ പോലും പിന്തുടരില്ല. കാരണം ഞാൻ ഇപ്പോൾ വളരെ ക്ഷീണിതനാണ്. സംശയമില്ല കാർബോഹൈഡ്രേറഅറ് തന്നെയാണ് കിംഗ്. ആരോഗ്യകരമായിരിക്കൂ, ഹൈഡ്രേറ്റഡ് ആയിരിക്കൂ', കാളിദാസ് കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+