പ്രായം 44 കഴിഞ്ഞിട്ടും കരീന സുന്ദരി തന്നെ; നയിക്കുന്നത് സന്യാസ ജീവിതം? അറിയാം ഡയറ്റും മറ്റ് ശീലങ്ങളും
ബോളിവുഡിൽ താരസുന്ദരിമാർ ഒരുപാട് പേരുണ്ട്. പുതുതലമുറ നായികമാരെ ഒഴിച്ച് നിർത്തിയാൽ മുൻനിരയിൽ തന്നെ ഇപ്പോഴുമുള്ള താരങ്ങളിൽ ഒരാളാണ് കരീന കപൂർ. 44 വയസ് പിന്നിട്ടിട്ടും കരീന കപൂർ, സിനിമാ മേഖലയിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള നടിമാരിൽ ഒരാളാണ് എന്നത് വാസ്‌തവമാണ്. യോഗയും കൃത്യമായ ഭക്ഷണ രീതികളും ഒക്കെ തന്റെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി ഉപയോഗിക്കാറുണ്ടെന്ന് കരീന പലവട്ടം പറഞ്ഞിട്ടുണ്ട്.
എന്നാൽ അതൊക്കെ ആണെങ്കിലും കരീനയുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും പിന്നിലെ യഥാർത്ഥ രഹസ്യം അറിയാൻ വേണ്ടി കാത്തിരിപ്പിലായിരുന്നു ആരാധകരിൽ ഏറെയും. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ താൻ എങ്ങനെ ഫിറ്റ്നസ് നിലനിർത്തുന്നുവെന്ന് കരീന തന്നെ തുറന്നു പറയുകയുണ്ടായി. ഇതാണ് ഇപ്പോൾ കരീനയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൃത്യമായ സമയത്ത് അത്താഴം കഴിക്കുകയും നേരത്തെ ഉറങ്ങുകയും ചെയ്യുന്ന ഒരു സന്യാസ ദിനചര്യയാണ് താൻ പിന്തുടരുന്നതെന്ന് അവർ അഭിമുഖത്തിൽ പറയുകയുണ്ടായി. ദി നോഡ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് കരീന കപൂർ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. തന്റെ ഫിറ്റ്നസ് ദിനചര്യയെക്കുറിച്ച് അവർ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്‌തു.
ജീവിതത്തിലെ ചില കാര്യങ്ങളിൽ താൻ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാറില്ലെന്നും അതിൽ വ്യായാമങ്ങൾ, നേരത്തെയുള്ള അത്താഴം, നേരത്തെയുള്ള ഉറക്കസമയം എന്നിവ ഉൾപ്പെടുന്നുവെന്നുമാണ് കരീന പറയുന്നത്. ഇത്തരം കഠിനമായ ശീലങ്ങളിലൂടെയാണ് താൻ തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്നാണ് കരീന കപൂർ വ്യക്തമാക്കുന്നത്.
എന്തൊക്കെയാണ് കരീനയുടെ ശീലങ്ങൾ
വൈകുന്നേരം 6 മണിക്ക് തന്നെ അത്താഴം, രാത്രി 9:30ന് ലൈറ്റ് ഓഫ് ചെയ്‌തു കിടക്കുക എന്നിവയൊക്കെയാണ് തന്റെ ശീലങ്ങളായി അവർ പറയുന്നത്. പുലർച്ചെ സൂര്യനുദിക്കും മുൻപ് തന്നെ ബന്ധപ്പെട്ട വ്യായാമങ്ങൾ ചെയ്യുമെന്നും കരീന പറയുന്നു. കൂടാതെ നൈറ്റ് പാർട്ടികൾ പോലെയുള്ള പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാറുണ്ടെന്നും കരീന അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വ്യായാമത്തിന്റെ കാര്യത്തിൽ കരീന വളരെ കണിശക്കാരിയാണ്. ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി അവർ അതിന് മുൻഗണന നൽകുന്നുവെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, കാരണം ഇത് തന്റെ ശാരീരികക്ഷമത നിലനിർത്തുക മാത്രമല്ല, മാനസികാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നാണ് താരം സാക്ഷ്യപ്പെടുത്തുന്നത്.
ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യാൻ താൽപറയപ്പെടുന്നു. സെയ്‌ഫ്, കുട്ടികൾ, ഞാൻ, എല്ലാവരും അടുക്കളയിലുണ്ടാവും. സെയ്‌ഫിന് കേരള ഭക്ഷണരീതികളിൽ വലിയ താൽപര്യമുണ്ട്. എപ്പോഴും പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിച്ചുനോക്കാറുണ്ട് - ഇടിയപ്പം, തേങ്ങാ സ്റ്റ്യൂ അങ്ങനെയൊക്കെ. എനിക്ക് ഒരു ദിവസം ഒരു ഇന്ത്യൻ ഭക്ഷണം എങ്കിലും വേണം; കരീന കൂട്ടിച്ചേർത്തു.
അതേസമയം, രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നതും കിടക്കുന്നതും നല്ല ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നു, ആസിഡ് റിഫ്ലക്‌സിൽ നിന്നുള്ള ആശ്വാസം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയും അതിന്റെ പ്രധാന ഗുണങ്ങളാണ്.
മാത്രമല്ല കരീനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ അവർ വ്യായാമത്തിന് നൽകുന്ന പ്രാധാന്യമാണ്. നാൽപത് പിന്നിട്ട സ്ത്രീകളിൽ വ്യായാമം ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. കാരണം പലർക്കും കൃത്യമായ ഡയറ്റും ഉറക്കവും വ്യായാമക്കുറവും ഒക്കെയാണ് പ്രായം കൂടുതൽ തോന്നിക്കുന്നതിന് പിന്നിലെ കാരണം. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്‌താൽ ശരീരത്തിൽ അഭൂതപൂർവമായ മാറ്റം തന്നെയുണ്ടാവും.












Click it and Unblock the Notifications