Get Updates
Get notified of breaking news, exclusive insights, and must-see stories!

കവാസാക്കി ഒരു സ്പോർട്സ് ബൈക്ക് മാത്രമല്ല, ഗുരുതരമായ രോഗം കൂടിയാണത്, ഭയക്കേണ്ടതുണ്ടോ? അറിയാം

ഡോ. സുമ ബാലൻ
കൺസൾട്ടന്റ് പീഡിയാട്രീഷൻ & പീഡിയാക്രിക് റൂമറ്റോളജിസ്റ്റ്
അമൃത ആശുപത്രി, കൊച്ചി

കവാസാക്കി എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മനോഹരമായ സ്പോർട്സ് ബൈക്കുകളാവും. എന്നാൽ കുട്ടികളിൽ കണ്ടുവരുന്ന ഗുരുതരമായ ഒരു അസുഖത്തിനും കവാസാക്കി എന്ന് പേരുണ്ട്.

ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുവിനോട് നമ്മളുടെ രോഗ പ്രതിരോധ സംവിധാനം അസാധാരണമാം വിധം പ്രതികരിക്കുന്നതാണ് ഈ അസുഖത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത് അല്ലാതെ ഇത് ഒരു പകർച്ചവ്യാധിയോ പൂർണ്ണമായ രീതിയിൽ ജനിതക രോഗമോ അല്ല.

നിങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഒളിക്യാമറകളുണ്ടെങ്കിലോ? എങ്ങനെ കണ്ടുപിടിക്കാം?
നിങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഒളിക്യാമറകളുണ്ടെങ്കിലോ? എങ്ങനെ കണ്ടുപിടിക്കാം?

ലോകത്തിനു മുന്നിൽ ഈ രോഗത്തെ ആദ്യമായി അവതരിപ്പിക്കുകയും അതിനെ പഠനവിധേയമാക്കുകയും ചെയ്ത ജാപ്പനീസ് ഡോക്ടറായ ടോമിസാക്കു കവാസാക്കിയുടെ പേരിലാണ് ഈ രോഗം ഇന്നറിയപ്പെടുന്നത്. ആദ്യം വെറും അലർജി രോഗമെന്ന് പറഞ്ഞ് ടോമിസാക്കുവിൻറെ കണ്ടെത്തലുകളെ തള്ളി കളഞ്ഞവർ പിന്നീട് ഈ രോഗത്തിൻ്റെ സങ്കീർണ്ണതകൾ തിരിച്ചറിയുകയും അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ ലോകം അംഗീകരിക്കുകയും ചെയ്തു.

Kawasaki

കുട്ടികളിലാണ് കാവാസാക്കി പ്രധാനമായും കണ്ടുവരുന്നതെങ്കിലും വളരെ അപൂർവ്വമായെങ്കിലും മുതിർന്നവരിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ വംശജരിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്

എന്തെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ?

കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ശക്തമായ പനിയാണ് ഇതിന്റെ പ്രാരംഭലക്ഷണം. കഴുത്തിലുണ്ടാകുന്ന തടിപ്പ്, അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചുവന്ന പാടുകൾ, കണ്ണുകൾ, ചുണ്ട്,നാക്ക് എന്നിവ അസാധാരണമാംവിധം ചുവക്കുന്നത്, കൈയും കാലുമെല്ലാം നീരുവെച്ച് വീർക്കുന്നത്,കൈ- കാൽ വിരലുകളുടെ അറ്റത്തുനിന്ന് തൊലി പോകുന്നത് എന്നിങ്ങനെയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ.

രോഗലക്ഷണങ്ങൾ തുടങ്ങി 10 ദിവസത്തിനകം ചികിത്സ നൽകിയില്ല എങ്കിൽ ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ അതിസങ്കീർണ്ണമായി ബാധിക്കും. രക്തക്കുഴലിലൂടെ ഈ രോഗത്തിനുള്ള പ്രതിരോധ പ്രോട്ടീൻ ഇൻജെക്ഷനായി നൽകുന്ന ഇൻട്രാവീനസ് ഇമ്മ്യൂണോഗ്ലോബുലിൻ ചികിത്സയാണ് കവാസാക്കി രോഗത്തിനുള്ള പ്രധാന ചികിത്സ. ഇതിനോടൊപ്പം ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മറ്റു മരുന്നുകളും നൽകാറുണ്ട്. അതുകൊണ്ട് ഇപ്രകാരമുള്ള ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാലോ പനി നീളുകയാണെങ്കിലോ സ്വയം ചികിത്സക്ക് നിൽക്കാതെ ഉടനെതന്നെ വിദഗ്ദ്ധ ചികിത്സക്കായി ഒരു ഡോക്ടറെയോ ആശുപത്രിയോ സമീപിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+