ജോലിസ്ഥലം അലങ്കോലമായി കിടക്കുകയാണോ?; വൃത്തിയാക്കാന്‍ ചില പൊടിക്കൈകളുണ്ട്
ജോലി ചെയ്യുന്ന ക്യാബിന്‍ വൃത്തിയായി സൂക്ഷിക്കുന്നത് ഉല്‍പ്പാദനക്ഷമതയും ഏകാഗ്രതയും വര്‍ധിപ്പിക്കും എന്നത് തര്‍ക്കമമില്ലാത്ത വിഷയമാണ്. എന്നാല്‍ പലരും ജോലി ചെയ്യുന്ന സ്ഥലം അശ്രദ്ധമായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നത്. ചായക്കപ്പ്, പേപ്പര്‍ കഷണങ്ങള്‍, ഒഴിഞ്ഞ പേന, ഇന്‍ഡോര്‍ പ്ലാന്റിലെ ഇലകളിലെ പൊടി എന്നിവയൊക്കെ പലരുടേയും വര്‍ക്കിംഗ് ക്യാബിനില്‍ കാണാറുണ്ട്.
വൃത്തിയുള്ളതും ചിട്ടയോടെ ഒരുക്കിയതുമായ തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഏറെ നിര്‍ണായകമാണ്. നിങ്ങള്‍ ദിവസേന അഭിമുഖീകരിക്കുന്ന ജോലികളുടെയും സമയപരിധികളുടെയും കാഠിന്യം കണക്കിലെടുക്കുമ്പോള്‍ വര്‍ക്ക് സ്പെയ്സുകള്‍ അല്‍പ്പം അലങ്കോലമാകുന്നത് സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കാന്‍ സാധിച്ചെന്നും വരില്ല. എങ്കിലും ചില പൊടിക്കൈകളിലൂടെ ഇത് നമുക്ക് മറികടക്കാന്‍ സാധിക്കും.

വര്‍ക്ക് സ്‌പെയ്‌സിന് അടുത്ത് ഒരു ബാസ്‌കറ്റ് വെക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇതുവഴി നിങ്ങള്‍ക്ക് പേപ്പര്‍ വേസ്റ്റുകള്‍, ഭക്ഷണ പാക്കറ്റുകള്‍ എന്നിവ അതിലേക്കിടാനും വര്‍ക്ക് ക്യാബിന്‍ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. നിങ്ങളുടെ ജോലിക്ക് ഏറ്റവും ആവശ്യമായ വസ്തുക്കള്‍ മാത്രം ടേബിളില്‍ വെക്കുക. അല്ലാത്തവ ടേബിളിന് സമീപം ഒരു ഷെല്‍ഫ് സജ്ജീകരിച്ച് അതിലേക്ക് മാറ്റാം.
നിങ്ങളുടെ ടേബിള്‍ പലപ്പോഴും വിവിധ ഫയലുകളും ഫോള്‍ഡറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാകും. ഇതെല്ലാം ഈ ഷെല്‍ഫിലേക്ക് ഭംഗിയായി അടുക്കി വെക്കാം. അത് നിങ്ങള്‍ക്ക് വര്‍ക്ക് സ്പെയ്സില്‍ ഒരു പ്രൊഫഷണല്‍ രൂപഭാവം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം ആവശ്യമായ വസ്തുക്കള്‍ വേഗത്തില്‍ തിരഞ്ഞെടുക്കാനും ഇത് വഴി സാധിക്കും. മേശപ്പുറത്ത് ചില ക്ലീനിംഗ് അവശ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി വൃത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും.
ഡെസ്‌ക് ഡ്രോയറില്‍ ഒരു പായ്ക്ക് അണുനാശിനി വൈപ്പുകള്‍ സൂക്ഷിക്കുക. ഇത് ക്ലീനിംഗ് സൊല്യൂഷന്റെ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ കീബോര്‍ഡ്, മൗസ്, ഡെസ്‌ക് എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ ഒരു ചെറിയ മൈക്രോ ഫൈബര്‍ തുണി കരുതുന്നത് പെട്ടെന്ന് പൊടി നീക്കം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഒഴിവ് സമയങ്ങളില്‍ വര്‍ക്ക് സ്‌പെയ്‌സ് കൂടി വൃത്തിയാക്കാന്‍ സമയം കണ്ടൈത്തുക.
അങ്ങനെ വരുമ്പോള്‍ ഇവിടം കൂടുതല്‍ അലങ്കോലമാകാതിരിക്കും. ഓരോ പ്രവൃത്തി ദിനവും വൃത്തിയുള്ള വര്‍ക്ക് സ്പെയ്സില്‍ തുടങ്ങുന്നത് ശീലമാക്കുന്നത് നല്ലതാണ്. കാരണം ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുന്നതിന് വൃത്തിയുള്ളതും സംഘടിതവുമായ ഒരു വര്‍ക്ക്സ്പേസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.












Click it and Unblock the Notifications