Get Updates
Get notified of breaking news, exclusive insights, and must-see stories!

കീർത്തി സുരേഷ് 20 കിലോ കുറച്ചത് ഇങ്ങനെ; രഹസ്യം വെളിപ്പെടുത്തി നടി

ഒറ്റയടിക്ക് തടി കുറച്ച് ഞെട്ടിച്ച താരമാണ് നടി കീർത്തി സുരേഷ്. 20 കിലോയാണ് താരം കുറച്ചത്. എന്നാൽ അതൊരിക്കലും താരത്തെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കൃത്യമായ ജീവിതചര്യയും ഡയറ്റുമാണ് തടി കുറക്കാൻ നടിയെ സഹായിച്ചത്. നടി പങ്കുവെച്ച സീക്രട്ട് ഇങ്ങനെ

1. വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കുന്ന ഭക്ഷണം

കടുത്ത ഭക്ഷണ നിയന്ത്രണത്തിന് പകരം വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് കീർത്തി തന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയത്. അവശ്യപോഷകങ്ങളും കലോറി കുറഞ്ഞതുമായ സസ്യാഹരങ്ങളാണ് നടി കഴിച്ചിരുന്നത്. ശുദ്ധീകരിച്ച (പ്രൊസസ്ഡ് ) ഭക്ഷണങ്ങൾ ഒന്നും തന്നെ അവർ ഡയറ്റിൽ ചേർത്തിരുന്നില്ല. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കുന്നത് നടിയെ സംബന്ധിച്ച് കൂടുതൽ എളുപ്പമായിരുന്നു.

keerthy-1

2. വർക്കൗട്ടിന്റെ കാര്യത്തിൽ ഒകു കോമ്പ്രമൈസും ഇല്ല

പല നടിമാരും പറയാറുണ്ട് തങ്ങൾ അധികം വർക്കൗട്ടിന് വേണ്ടി സമയം ചെലവഴിച്ചിട്ടില്ലെന്ന്. എന്നാൽ കീർത്തി സുരേഷ് അങ്ങനെയായിരുന്നില്ല. കൃത്യമായി വ്യായാമം പിന്തുടർന്നിരുന്നു. ഏകേദേശം 30 മിനിറ്റ് കാർഡിയോ, 20 മിനിറ്റോളം ജോഗിങ്, 10 മിനിറ്റ് സൈക്ലിങ് ഒക്കെ നടി ചെയ്യാറുണ്ട്. മസിൽ പവർ കൂട്ടാനും ഹൃദയാരോഗ്യത്തിനും ഈ വർക്കൗട്ടുകൾ സഹായിചു. മാത്രമല്ല

3. കാർഡിയോ തന്നെ പ്രധാനം

കാർഡിയോയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തടി കുറക്കാനുള്ള കീർത്തിയുടെ ശ്രമങ്ങളെ വളരെ അധികം സഹായിച്ചിട്ടിണ്ട്. ജോഗിഭ്, സൈക്ലിങ്, സ്പിന്നിങ് എന്നിവയെല്ലാം കലോറി കത്തിക്കാൻ വളരെ അധികം ഗുണകരമായിരുന്നു. ശരീരം മെലിയാനും അതുപോലെ തന്നെ കൂടുതൽ ദൃഢമാകാനും ഇത് സഹായിക്കും

മനസിനും ശരീരത്തിനും വേണ്ടി യോഗയും

കൂടുതൽ തീവ്രമായ വർക്കൗട്ടുകൾ മാത്രമല്ല, നടിയുടെ ദിനചര്യയിൽ യോഗയും ഉൾപ്പെടുന്നു. മനസിനും ശരീരത്തിനും ഒരുപോലെ ഇൻമേഷത്തിന് ഇത് സഹായിക്കും. ധ്യാനത്തോടൊപ്പം ഗോമുഖാസനം, ബാലാസനം, ധനുരാസനം തുടങ്ങിയ ആസനങ്ങളും നടി ചെയ്യാറുണ്ട്. മനസിന് ഏകാഗ്രത ലഭിക്കാൻ ഇത് സഹായിക്കും.

സമ്മർദ്ദം കുറക്കാൻ

സമ്മർദ്ദം കുറച്ചാൽ തന്നെ ഒരു പരിധി വരെ നമ്മുടെ ജീവിതചര്യ സുഗമമായി പോകും. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസിന്റെ ആരോഗ്യവും പ്രധാനമാണെന്ന ചിന്തയുള്ളയാളാണ് കീർത്തി സുരേഷ്. യോഗയും മെഡിറ്റേഷനും ഒരുപരിധി വരെ സമ്മർദ്ദം കുറക്കാൻ താരത്തെ സഹായിച്ചിട്ടുണ്ട്. ശ്രദ്ധയും ശാന്തതയും നിലനിർത്താനുള്ള കഴിവ് തടികുറക്കാനുള്ള നടിയുടെ യാത്രയെ ഏറെ സഹായിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+