ആഗോളവേദിയിലെ കേരള തിളക്കം; അഭിമാനമായി നിത്യയും റാവ്ലീനും കെസിയയും

തിരുവനന്തപുരം: നിത്യ രാമൻ,റവ്ലീൻ വർഗീസ്, കാസിയ ലിസ് മേജോ.. ആഗോള ഭൂപടത്തിൽ മലയാളിയുടെ അഭിമാനം ഉയർത്തിപ്പിടിച്ച മൂന്ന് വനിതകൾ. നിത്യ അമേരിക്കൻ രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചപ്പോൾ അന്താരാഷ്ട്ര ഫാഷൻ വേദിയിലൂടെയാണ് റവ്ലീൻ തിളങ്ങിയത്. ലോക സൗന്ദര്യവേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തിക്കൊണ്ടാണ് കെസിയ ലിസ് മേജോ എന്ന മലയാളി പെണ്‍കുട്ടി ചരിത്രം കുറിച്ചത്.

wn-7

നിത്യ രാമൻ

ലൊസാഞ്ചലസിലെ മേയർ തിരഞ്ഞെടുപ്പിലാണ് നിത്യ മേനോൻ ചരിത്ര വിജയം സ്വന്തമാക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ നിത്യ രാമൻ നിലവിലെ മേയറായ കരേൻ ബാസിനെയാണ് പരാജയപ്പെടുത്തിയത്. ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിത കൂടിയാണ് നിത്യ.

തിരുവനന്തപുരത്തുകാരിയാണ് നിത്യ. 1981 ജുലൈ 28 ന് ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. അമ്മ തൃശൂർകാരിയും. തൃശൂരിലാണ് ജനിച്ചതെങ്കിലും പിന്നീട് അച്ഛൻ്റെ നാട്ടിലേക്ക് മാറി. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്ക് പോയതിന് പിന്നാലെ ആറാം വയസിൽ നിത്യയും സഹോദരനും അമ്മയും അച്ഛനൊപ്പം അമേരിക്കയിലേക്ക് പറന്നു.

പഠനം എല്ലാം യുഎസിൽ തന്നെ. ഹാർവേഡ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് നിത്യ ബിരുദം പൂർത്തിയാക്കുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
പഠനത്തിന് ശേഷമാണ് അവർ പിന്നീട് കുറച്ച് കാലം അവർ ഇന്ത്യയിൽ കഴിഞ്ഞത്. ഈ സമയത്ത് ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യം പഠിച്ചു. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്.2010 ലായിരുന്നു വിവാഹം. ഭർത്താവിനും ഇരട്ടകുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യ കഴിയുന്നത്.

റവ്ലീൻ വർഗീസ്

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷൻ ഷോകളിലൊന്നായ വിക്ടോറിയാസ് സീക്രട്ടിന്റെ റാംപിൽ ചുവടുവെച്ചാണ് പത്തനംതിട്ടയിലെ കൊടുമണ്‍ സ്വദേശിയായ 26 കാരിയായ
റവ്ലീൻ വർഗീസ് ചരിത്രമെഴുതിയത്. ഈ വേദിയിൽ തിളങ്ങുന്ന ആദ്യ മലയാളി മോഡൽ കൂടിയാണ് റവ്ലീൻ. റാവ്ലീനെ സംബന്ധിച്ച് ഇതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ഡൽഹിയിലെ എഐഎഫ്ടി പഠനകാലയളവാണ് റാവ്ലിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. 18ാം വയസിൽ ഡിസൈൻ പഠിക്കണമെന്ന മോഹവുമായിട്ടാണ് റാവ്ലിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ചേർന്നത്. മോഡലിംഗ് അന്ന് മനസിലുണ്ടായിരുന്നേ ഇല്ല. എന്നാൽ പഠനത്തിനിടയിൽ അനിമ ക്രിയേറ്റീവ് മാനേജ്മെൻ്റ് അവളെ കണ്ടെത്തുകയായിരുന്നു. അങ്ങനെ മോഡലിംഗിലേക്ക്. പിന്നീട് പ്രമുഖ ബ്രാൻഡുകൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. ഒടുവിൽ വിക്ടോറിയാസ് സീക്രട്ടിന്റെ റാംപിലേക്ക്.

കെസിയ മിസ് മോജോയ്

2026 ലെ മിസ് യൂനിവേഴ്സ് ഇന്ത്യ പട്ടം നേടിയാണ് കാസിയ മിസ് മോജോയ് എന്ന മലയാളി പെണ്‍കുട്ടി കേരളത്തിന് അഭിമാനമായി മാറിയത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് 19 കാരിയായ കെസിയ. വളർന്നത് അബുദാബിയിൽ. അവിടെ വിവിധ സ്കൂളുകളിലായി പഠനം. പഠന കാലയളവിലാണ് മോഡലിംഗ് വേദിയിൽ സജീവമാകുന്നത്. 17-ാം വയസിൽ മിസ് ടീൻ ദിവ കിരീടം നേടിയ കസിയ തുടർന്ന് മിസ് ടീൻ ഇന്റർനാഷണൽ 2025 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കിരീടം നേടി. ഈ വർഷം തന്നെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു.

നവംബർ 24 ന് ലോകം ഉറ്റുനോക്കുന്ന മിസ് യൂനിവേഴ്സ് വേദിയിൽ കെസിയ ഇന്ത്യയെ പ്രതിനീധികരിച്ച് മത്സരിക്കും. സുസ്മിത സെന്നിന്നും ലാറാ ദത്തയ്ക്കും ഹർനാസ് സിന്ധുവിനും പിന്നാലെ മിസ് യൂനിവേഴ്സ് പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കെസിയക്ക് ആകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma