Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ രാത്രി എഴുന്നേറ്റിരുന്ന് കരയാറുണ്ടോ? പോംവഴിയുണ്ട്: ഈ ഭക്ഷണങ്ങള്‍ നല്‍കി നോക്കൂ

കൊച്ചുകുട്ടികളുടെ ഉറക്കം പല മാതാപിതാക്കളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. പലപ്പോഴും രാത്രികളില്‍ എഴുന്നേറ്റിരുന്ന് കരയുന്നത് പല കുട്ടികളുടെയും ശീലമാണ്. കുട്ടികള്‍ കരയുന്നത് എന്തിനാണെന്ന് അറിയാതെ മാതാപിതാക്കള്‍ ആശങ്കപ്പെടുകയും ചെയ്യാറുണ്ട്. ഭക്ഷണത്തിലെ താളപ്പിഴകള്‍ കുട്ടികളുടെ സുഗമമായ ഉറക്കത്തിന് തടസം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിന് ശരിയായ ഉറക്കത്തെ സഹായിക്കാന്‍ കഴിയും.

അത്താഴം ആരോഗ്യകരമാക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അത്താഴത്തിന് ലളിതവും ശരിയായ ചേരുവകളുമുള്ള ഭക്ഷണം തിരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് തൊട്ടു മുമ്പ് കടുപ്പമുള്ളതും എരിവുള്ളതുമായ ആഹാരം ഒഴിവാക്കുക.

അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ സന്തുലിതമാവണം. ഇത് രാത്രിയില്‍ രക്തത്തിലെ പഞ്ചസാര സ്ഥിരമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ശരീരത്തിന് ആവശ്യമായ മെലറ്റോണിന്‍, സെറോടോണിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഈ ഹോര്‍മോണുകള്‍ കുട്ടികളുടെ ഉറക്കവും മാനസികാവസ്ഥയും നിയന്ത്രിക്കുന്നു.

kids sleep

പ്രോട്ടീന്‍, കാല്‍സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവയുടെ ഉറവിടമാണ് ചൂട് പാല്‍. എളുപ്പം ദഹിക്കുന്ന ചോറും ഉറക്കത്തിന് നല്ലതാണ്. പ്രോബയോട്ടിക്കുകളുള്ള തൈര് കുടലിന് പ്രയോജനം ചെയ്യും. വാഴപ്പഴം ഞരമ്പുകള്‍ക്ക് പൊട്ടാസ്യം, വിറ്റാമിന്‍ ബി6 നല്‍കുന്നു. അല്‍പം നെയ്യും നല്ല ഉറക്കത്തിന് സഹായിക്കും.

ധാന്യങ്ങള്‍ സാവധാനത്തില്‍ ഊര്‍ജ്ജം നല്‍കി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു. റാഗി, ഓട്‌സ്, ബ്രൗണ്‍ റൈസ് എന്നിവ കുഞ്ഞുങ്ങള്‍ക്ക് ഉത്തമമാണ്. പരിപ്പ് വര്‍ഗങ്ങളില്‍ പ്രോട്ടീനും ഇരുമ്പുമുണ്ട്. പനീര്‍ പ്രോട്ടീനും കാല്‍സ്യവും നല്‍കുന്നു. നാരുകളും വിറ്റാമിനുകളും ലഭിക്കാന്‍ പച്ചക്കറികള്‍ ചേര്‍ക്കുക. ഇത് രാത്രി മുഴുവന്‍ ശരീരത്തിന് ഊര്‍ജം ഉറപ്പാക്കും.

നന്നായി വേവിച്ച ചോറും പച്ചക്കറികളും

ചോറ്, ചെറുപയര്‍ പരിപ്പ്, പച്ചക്കറികള്‍ ചേര്‍ത്ത ഭക്ഷണം ദഹിക്കാന്‍ എളുപ്പമാണ്. കാരറ്റ് ചേര്‍ത്ത തൈര് സാദം ആശ്വാസം നല്‍കും. ചില കുഞ്ഞുങ്ങള്‍ക്ക് രാത്രിയില്‍ പാലില്‍ ചേര്‍ത്ത റാഗി കഞ്ഞി ഗുണകരമാണ്.

വളരെ എരിവുള്ള കറികള്‍ ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കാം. വറുത്ത പലഹാരങ്ങള്‍ ചെറിയ വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ കാരണമാകും. പഞ്ചസാര ചേര്‍ത്ത മധുരപലഹാരങ്ങള്‍ രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും. ചോക്ലേറ്റില്‍ കഫീന്‍ ഉണ്ട്, ഇത് ഉറക്കം കെടുത്താം. മാംസഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് ദഹിക്കാന്‍ പ്രയാസമാണ്.

ഉറങ്ങുന്നതിന് രണ്ട്, മൂന്ന് മണിക്കൂര്‍ മുന്‍പ് അത്താഴം നല്‍കുക. ഇത് ദഹനത്തിന് മതിയായ സമയം ഉറപ്പാക്കും. വാഴപ്പഴം കഷണങ്ങളാക്കിയോ ചൂടു പാലോ പോലുള്ള ചെറിയ ലഘുഭക്ഷണവും നല്‍കാം. ഭക്ഷണം കഴിച്ച ശേഷം ശാന്തമായ ഉറക്കത്തിന് പ്രേരിപ്പിക്കുക. സ്‌ക്രീനുകളും ഉച്ചത്തിലുള്ള കളികളും ഒഴിവാക്കുക.

പ്രായത്തിനനുസരിച്ച് ഭക്ഷണം ശ്രദ്ധിക്കുക. 1-2 വയസുകാര്‍ക്ക് വളരെ മൃദലമായ ഭക്ഷണം (ഉടച്ച ചോറ്, പരിപ്പ്, പച്ചക്കറികള്‍) നല്‍കുക. 2-4 വയസുള്ളവര്‍ക്ക് ചവയ്ക്കാന്‍ എളുപ്പമുള്ള പച്ചക്കറി കഷണങ്ങള്‍ ഉള്‍പ്പെടുത്താം. തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. അലര്‍ജിയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുക.

കുട്ടിയുടെ ഭക്ഷണക്രമവും ഉറക്കത്തിന്റെ രീതികളും ഏതാനും ദിവസത്തേക്ക് കുറിച്ചുവെക്കുന്നത് ഗുണകരമാണ്. അത്താഴ വിഭവങ്ങള്‍, അത്താഴ സമയം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ രേഖപ്പെടുത്തുക. രാത്രിയില്‍ ഉണരുന്നതും ഗ്യാസ് പ്രശ്‌നങ്ങളും ശ്രദ്ധിക്കുക. ഭക്ഷണത്തിലെ മാറ്റങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. ഉറക്കപ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ വൈദ്യോപദേശം തേടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+