അടുക്കള തുടയ്ക്കുന്ന തുണികൾ അഴുക്ക് പിടിച്ച് നാറുന്നുണ്ടോ, വൃത്തിയാക്കാനുളള എളുപ്പവഴികളിതാ

വീട്ടിലെ അടുക്കള തുടയ്ക്കുന്ന തുണികൾ എളുപ്പത്തിൽ അഴുക്ക് പിടിക്കുന്നവയാണ്. കൈ തുടയ്ക്കാൻ മാത്രമല്ല കൗണ്ടർ ടോപ്പുകൾ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് വേഗത്തിൽ ഇതി എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ പിടിക്കും.

അടുക്കളയിൽ ഉപയോഗിക്കുന്നതായത് കൊണ്ട് തന്നെ ഈ തുണികൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് അടുക്കളയിലെ തുണികൾ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.

കറകൾ ഉടൻ തന്നെ കഴുകുക

കറകൾ ഉണ്ടാകുമ്പോൾ തന്നെ കഴുകിക്കളയുന്നത് കാര്യങ്ങൾ എളുപ്പമാക്കും. എണ്ണമയമുള്ള കറകൾക്ക് കുറച്ച് ഡിഷ് സോപ്പ് പുരട്ടി 10-15 മിനിറ്റ് വെക്കുക. മഞ്ഞൾ, ചായ, തക്കാളി സോസ് എന്നിവയുടെ കറകൾക്ക് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് 30 മിനിറ്റ് പുരട്ടി വെക്കുന്നത് കറകൾ മാറ്റാൻ സഹായിക്കും. തുണി കഴുകാൻ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക, ചൂടുവെള്ളം ഉപയോഗിച്ചാൽ കറകൾ തുണിയിൽ ഉറച്ചുപോകാൻ ഇടയാകും.

Kitchen Hacks

AI Image

തുണി കുതിർത്ത് വെക്കുക

ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിൽ 2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് ഡിഷ് സോപ്പും ചേർക്കുക. കട്ടിയുളള കറകളാണെങ്കിൽ തുണികൾ ഇതിൽ കുറച്ച് മണിക്കൂറുകളോ അല്ലെങ്കിൽ രാത്രി മുഴുവനുമോ കുതിർത്തു വെക്കുക. രാവിലെ കഴുകിയെടുക്കുക.

ചൂടുവെള്ളത്തിൽ കഴുകുക

അടുക്കളയിലെ തുണികൾ മറ്റ് വസ്ത്രങ്ങൾക്കൊപ്പം കഴുകരുത്. കോട്ടൺ തുണികൾക്ക് 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുവെള്ളവും സാധാരണ ഡിറ്റർജന്റും ഉപയോഗിച്ച് കഴുകുന്നത് അണുക്കളെ നശിപ്പിക്കാനും എണ്ണമയം മാറ്റാനും സഹായിക്കും. ദുർഗന്ധം മാറുന്നില്ലെങ്കിൽ കഴുകുന്ന വെള്ളത്തിൽ അര കപ്പ് വൈറ്റ് വിനാഗിരി ചേർക്കാം.

കടുത്ത ദുർഗന്ധം മാറ്റാൻ

കഴുകിയ ശേഷവും നാപ്കിനുകളിൽ ദുർഗന്ധം ഉണ്ടെങ്കിൽ അതിൽ ബാക്ടീരിയകൾ അവശേഷിക്കുന്നുണ്ടെന്നാണ് അർത്ഥം. ചെറുചൂടുവെള്ളത്തിൽ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേർത്ത് 30 മിനിറ്റ് കുതിർത്ത ശേഷം സാധാരണ പോലെ കഴുകിയെടുക്കുക. കഴുകിയ ശേഷം നന്നായി വെയിലത്തിട്ട് ഉണക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma