വിനാഗിരി ഉപയോഗിച്ച് അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ വൃത്തിയാക്കല്ലേ! എട്ടിന്റെ പണികിട്ടും
പല കറകളും വൃത്തിയാക്കാനും മോശം മണം ഇല്ലാതാക്കാനും ഒക്കെ വിനാഗിരി ഉപയോഗിച്ചുള്ള പൊടിക്കൈകൾ നിങ്ങൾ പരീക്ഷിച്ചുകാണുമല്ലോ. എന്നാൽ ഇനി പറയുന്നത് നിങ്ങൾ ഒരു കാരണവശാലും വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത സാധനങ്ങളാണ്. ഏതൊക്കെയാണ് ആ സാധനങ്ങൾ എന്ന് നോക്കാം.
ഗ്രാനൈറ്റ്, മാർബിൾ, കോൺക്രീറ്റ് : ഗ്രാനൈറ്റ്, മാർബിൾ, കോൺക്രീറ്റ് എന്നിവ സുഷിരങ്ങളാണ്, വിനാഗിരി ഉപയോഗിച്ച് ഈ പ്രതലങ്ങൾ നിങ്ങൾ വൃത്തിയാക്കാൻ നോക്കിയാൽ അതിന്റെ കാെത്തുപണികളും തിളക്കവും നഷ്ടമാകാൻ കാരണമാകും. അതുകൊണ്ട് വിനാഗിരി ഉപയോഗിച്ച് ഇവ വൃത്തിയാക്കരുത്. വീര്യം കുറഞ്ഞ സോപ്പും നനഞ്ഞ തുണിയും കൊണ്ട് വൃത്തിയാക്കുക.

കത്തി: കത്തി ഒരിക്കലും വിനാഗിരി ഉപയോഗിച്ച് കഴുകരുത്. സാധരാണ കത്തി കുറേ നേരം വെള്ളത്തിലിട്ട് വെയ്ക്കരുത് എന്നൊക്കെ നിങ്ങൾക്ക് അറിയാമല്ലോ, എന്നാൽ വിനാഗിരി ഉപയോഗിച്ച് കഴുകരുത് എന്ന് അറിയാമോ. കാലക്രമേണ ആസിഡ് നിങ്ങളുടെ കത്തിയുടെ ലോഹത്തെ നശിപ്പിക്കുകയും, കത്തിയുടെ മൂർച്ച കുറയാൻ കാരണമാവുകയും ചെയ്യും,
വാക്സ് ചെയ്ത തടി അല്ലെങ്കിൽ ഫർണിച്ചറുകൾ: വാക്സ ചെയ്ത തടിയും ഫർണിച്ചറും വിനാഗിരി വെച്ച് കഴുകിയാൽ ചില തടികൾ നശിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ഇവ വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിക്കരുത്. ഇത്തരം സാധനങ്ങൾ തുടർച്ചയായി വിനാഗിരി കൊണ്ട് വൃത്തിയാക്കിയാൽ നശിക്കാനുള്ള സാധ്യത ഉണ്ട്. വാണിജ്യ ക്ലീനർ ഉപയോഗിക്കാം.
വീട്ടുപകരണങ്ങളിൽ റബ്ബർ ഗാസ്കറ്റുകൾ: വീട്ടുപകരണങ്ങളിൽ റബ്ബർ ഗാസ്കറ്റുകൾ വിനാഗിരി ഉപയോഗിച്ച് കഴുകരുത്. ഡിഷ് വാഷറിനും റഫ്രിജറേറ്ററിനും, വാഷിംഗ് മെഷിനുമൊക്കെ റബ്ബർ ഗാസ്കറ്റുകൾ ഉണ്ടാകും. ഇവയിൽ വിനാഗിരി ആവർത്തിച്ച് കൊണ്ടാൽ നശിക്കാൻ സാധ്യത ഉണ്ട്.
ഇലക്ട്രോണിക് സ്ക്രീനുകൾ: കമ്പ്യൂട്ടർ, ഫോൺ സ്‌ക്രീനുകളിലും ടിവിയും വിനാഗിരി ഉപയോഗിച്ച് തുടയ്ക്കരുതേ. ഇത് ഇവയുടെ ആന്റി-ഗ്ലെയർ പ്രോപ്പർട്ടികളെ നശിപ്പിക്കുന്നു.












Click it and Unblock the Notifications