വേപ്പും ഉണക്ക് മുളകും കൊണ്ടൊരു വഴി, തീർന്നില്ല; അരി പൂപ്പൽ പിടിക്കാതെ കാലങ്ങളോളം സൂക്ഷിക്കാം!
അരി പെട്ടെന്ന് കേട് വരാത്ത ഒന്നാണ്. എന്നാൽ ഏത്ര കാലം അരി കേട് കൂടാതെ നിൽക്കും, എങ്ങനെ അരി കേട് കൂടാതെ കുറേ കാലം സൂക്ഷിക്കാൻ സാധിക്കും. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അരിക്കും പൂപ്പൽ ഉണ്ടാകാം, അല്ലെങ്കിൽ പ്രാണികൾ ഉണ്ടാവാം. വെളുത്ത അരി ബ്രൗൺ റൈസിനേക്കാൾ കൂടുതൽ കാലം കേടില്ലാതെ നിലിൽക്കും. ബ്രൗൺ റൈസിൽ എണ്ണയുടെ അളവ് കൂടുതലാണ്, ഇത് കൊണ്ടാണ് കൂടുതൽ കാലം കേട് കൂടാതെ നിൽക്കാത്തത്.
വെളുത്ത അരി 3 - 4 വർഷം നീണ്ടുനിൽക്കും മട്ട അരി 8 മാസത്തിൽ കൂടുതൽ നിൽക്കും. ഫ്രിഡ്ജിൽ പരമാവധി ഒരു വർഷം കാലം നിലനിൽക്കും. കേടായ അരി തിരിച്ചറിയാനുള്ള വഴികളും , അരി വളരെക്കാലം ഫ്രഷ് ആയി നിലനിർത്താനുള്ള ചില എളുപ്പവഴികളും അറിയാൻ വായിക്കുക.

വായു കടക്കാത്ത പാത്രത്തിൽ വെയ്ക്കുക: അരി കേടാകാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഒരു ഗ്ലാസ് കണ്ടെയ്നർ അല്ലെങ്കിൽ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് കണ്ടെയ്നർ എന്നിവ തിരഞ്ഞെടുക്കാം. ഇത് ഈർപ്പം തടയുകയും അരി ഫ്രഷായി നിലനിർത്തുകയും ചെയ്യും.
വേപ്പിലയും ഉണങ്ങിയ മുളകും; വേപ്പിലയും ഉണക്ക് മുളകും കണ്ടെയ്നറിൽ സൂക്ഷിക്കുക. ഇത് കീടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും പൂപ്പൽ ഉണ്ടാകുന്നത് തടയുകയും ചെയ്യും. നിങ്ങൾ അരി ഇട്ടുവെച്ച പാത്രത്തിൽ ഒരുപിടി വേപ്പലയോ 4-5 ഉണകങ്ങിയ ചുവന്ന് മുളകോ ഇടുക.
വേപ്പിലയും ഉണങ്ങിയ മുളകും കണ്ടെയ്നറിൽ സൂക്ഷിക്കുക എന്നതാണ് കീടങ്ങളെ സംരക്ഷിക്കുകയും അരിയിൽ പൂപ്പൽ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്ന മറ്റൊരു രസകരമായ ഹാക്ക്. നിങ്ങളുടെ വായു കടക്കാത്ത പാത്രത്തിൽ ഒരു പിടി വേപ്പിലയോ 4-5 ഉണങ്ങിയ ചുവന്ന മുളകോ ചേർക്കുക. ഈ ട്രിക്ക് നിരവധി സ്ത്രീകൾ ഉപയോഗിക്കുന്നു, ഇത് അരി സുരക്ഷിതമായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണ്.
അരി ശീതീകരിച്ച് സൂക്ഷിക്കുക: അരി ശീതീകരിച്ച് സൂക്ഷിക്കുക എന്നതാണ് മറ്റൊരു വഴി. അരി ഫ്രീസർ-സേഫ് കണ്ടെയ്‌നറിലേക്ക് മാറ്റി ഫ്രീസ് ചെയ്യുക. ആവശ്യമുള്ളപ്പോഴെല്ലാം പാത്രത്തിൽ നിന്ന് ചെറിയ അളവിൽ അരി എടുത്ത് ബാക്കിയുള്ളത് പുറത്തടുക്കാതെ വെയ്ക്കാം. വളരെക്കാലം കീടങ്ങളില്ലാതെ സൂക്ഷിക്കാം.
അരി കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം...
അന്നജം അടങ്ങിയ ഒരു ഭക്ഷ്യ വസ്തുവാണ് അരി, അന്നജം നിറഞ്ഞ വസ്തുക്കളിൽ പ്രജനനം നടത്താൻ ബാക്ടീരിയകൾക്ക് ഇഷ്ടമാണ്. ശരിയായി സംഭരിച്ചില്ലെങ്കിൽ എളുപ്പത്തിൽ ചീത്തയാകും. അരി ഉണങ്ങിത്തുടങ്ങുകയോ പൂപ്പൽ രൂപപ്പെടുകയോ ചീഞ്ഞ ഗന്ധം പുറപ്പെടുവിക്കുകയോ നിറം മാറുകയോ ചെയ്‌താൽ ഇവ കേടായ അരിയുടെ ചില ലക്ഷണങ്ങളാണ്












Click it and Unblock the Notifications