Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീൽ സ്ക്രബറാണോ പാത്രം കഴുകാൻ ഉപയോ​​ഗിക്കുന്നത്? എന്നാൽ ഇക്കാര്യങ്ങൾ കൂടി അറിയാം

പാത്രങ്ങളും ചട്ടികളുമൊക്കെ വൃത്തിയാക്കാൻ സാധാരണയായി സ്റ്റീൽ സ്ക്രബറുകൾ ഉപയോ​ഗിക്കാറില്ലേ. കുറച്ച് കൂടി വേ​ഗത്തിൽ കറ കളയാൻ ഇത് സഹായിക്കും. എന്നാൽ ഇത് മാത്രമാണോ സ്റ്റീൽ സ്ക്രബറുകൾ കൊണ്ടുള്ള ​ഗുണം. പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബ് കൊണ്ട് വേറെന്ത് ​ഗുണം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ഒന്നല്ല ഒന്നിലധികം ​ഗുണങ്ങൾ ഉണ്ട്. എന്തൊക്കെയാണ് അവ എന്ന് അറിഞ്ഞാലോ?

കത്രികയുടെ മർച്ഛവർദ്ധിപ്പിക്കുവാൻ : അതെ കത്രികയുടെ മൂർച്ഛവർ‌ദ്ധിപ്പിക്കുന്നതിന് ഈ സ്ക്രബർ മതി. കേൾക്കുമ്പോൾ ഇതെങ്ങനെ എന്നല്ലേ മനസ്സിൽ വരുന്ന സംശയം. മൂർച്ഛയില്ലാത്ത കത്രിക കൊണ്ട് ഈ സ്റ്റീൽ സ്ക്രബർ മുറിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ കത്രികയുടെ മൂർച്ഛ കൂടുമെന്നാണ് പറയുന്നത്.

tip

തുരുമ്പിനെ ഇല്ലാതാക്കാം : ഇരുമ്പ് കത്തികൾ കത്രികൾ എന്നിവയ്ക്ക് പെട്ടെന്ന് തുരുമ്പ് പിടിക്കാറുണ്ട്,. തുരുമ്പ് പിടിച്ച ഇത്തരം സാധനങ്ങളുടെ തുരുമ്പ് കളയാൻ ഈ സ്റ്റീൽ സ്ക്രബർ മതി. സ്ക്രബർ എടുത്ത് തുരുമ്പെടുത്ത ഭാ​ഗങ്ങളിൽ ഉരച്ച് കൊടുക്കുക. തുരുമ്പ് പോകും.

ബാത്റൂമിലെ ബ്ലോക്ക് മാറ്റാൻ : ബാത്ത് റൂമിലെ വെള്ളം ഒഴികിപോകുന്ന ദ്വാരത്തിന് മുകളിൽ മുടി പോലുള്ള കെട്ടിക്കിടന്ന് വെള്ളം ഒഴുകിപ്പോകാതെ നിൽക്കുന്നുണ്ടോ. എന്നാൽ അവിടെ ഒരു സ്റ്റീൽ സ്ക്രബർ വെച്ചാൽ മതി. മുടി പോലെയുള്ള അഴുക്കുകൾ ഈ സ്റ്റീൽ സ്ക്രബറിൽല പറ്റിക്കിടന്നോളും. അഴുക്ക് നിറയുമ്പോൾ ഇത് എടുത്ത് കളയാം,

​ഗ്രില്ലുകൾ വൃത്തിയാക്കാൻ: ചിക്കനൊക്കെ ​ഗ്രില്ല് ചെയ്യാൻ ​ഗ്രില്ല് ഉപയോ​ഗിക്കാറില്ലേ. എന്നാൽ അതിന് ശേഷം വൃത്തിയാരക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സ്റ്റീൽ സ്ക്രബർ കൊണ്ട് നിങ്ങൾക്ക് ​ഗ്രില്ല് വൃത്തിയാക്കാം. ​ഗ്രില്ല് മാത്രമല്ല ബേക്ക് ചെയ്യാൻ ഉപയോ​ഗിച്ച പാത്രങ്ങളും സ്ക്രബ് ഉപയോ​ഗിച്ച് പെട്ടെന്ന് വൃത്തിയാക്കാം.

മെഴുക് അടയാളങ്ങൾ വൃത്തിയാക്കാം: തറയിലോ ചുവരിലോ മെഴുകിന്റെയോ ക്രയോണിന്റെയോ അടയാളങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ സ്റ്റീൽ സ്ക്രബ്ബർ ഉപയോ​ഗിച്ച് ഇല്ലാതാക്കാം. പാടുകൾ ഉള്ള ഭാ​ഗത്ത് സ്ക്രബർ കൊണ്ട് മൃദുവായി ഉരച്ച് കൊടുത്താൽ മിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+