Get Updates
Get notified of breaking news, exclusive insights, and must-see stories!

പാത്രങ്ങളിലെ കറയും ഇരുമ്പിലെ തുരുമ്പും കളയും, കഴിഞ്ഞില്ല! അരിക്ക് ഇനിയുമുണ്ട് ​ഗുണങ്ങൾ...

ചോറ് ഇഷ്ടമല്ലാത്ത ആളുകൾ കുറവായിരിക്കും. ഓരോരുത്തർക്കും ഇഷ്ടമുള്ള അരിയുമുണ്ടാകും. എന്നാൽ അരി കാെണ്ട് ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല മറ്റ് പല ​ഗുണങ്ങളും ഉണ്ട്. അവയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് ചിലപ്പോൾ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. അരി കൊണ്ടുള്ള ചില ​ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം.

1. ടൂർ ബോക്സ് തുരുമ്പിക്കാതെ സൂക്ഷിക്കാം: ടൂൾ ബോക്സ് അരിയുള്ള പാത്രത്തിൽ വെച്ചാൽ അവ തുരുമ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കാം. അത് പോലെ കത്തിയും നിങ്ങൾക്ക് അരിയിൽ സൂക്ഷിക്കാം. എളുപ്പത്തിൽ തുരുമ്പ് വരില്ല.

Rice

2. പഞ്ചസാര അല്ലെങ്കിൽ ഉപ്പ് കട്ടയാകുന്നത് തടയാൻ അരി ഉപയോഗിക്കാം: കാലാവസ്ഥ വളരെ ഈർപ്പമുള്ളത് ആണെങ്കിൽ നിങ്ങളുടെ പഞ്ചസാരയും ഉപ്പുമൊക്കെ കട്ട പിടിക്കും. ഇത് വളരെ ബുദ്ധിമുട്ടാണ്. അരിയുടെ ഈർപ്പം ആ​ഗിരണം ചെയ്യുന്ന ​ഗുണം നിങ്ങൾക്ക് പ്രയോജനകരമാകും. നിങ്ങളുടെ പ‍ഞ്ചസാര പാത്രത്തിൽ അരി നിറച്ച മസ്ലിൻ/ പരുത്തി ബാ​ഗ് വെയ്ക്കുക. അത് നിങ്ങളുടെ പ‍ഞ്ചസാരയുടെ തരികൾ വേറിട്ട് നിർത്താൻ സാഹായിക്കും. കട്ട പിടിക്കാതിരിക്കാൻ ഉപ്പിനൊപ്പം കുറച്ച് അരി സൂക്ഷിക്കാം.

3. പാത്രങ്ങളും കെറ്റിലുകളും വൃത്തിയാക്കുമ്പോൾ അരി ചേർക്കുക: എല്ലാ അഴുക്കുകളും കറകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ സ്ക്രബ് ചെയ്ത് കളയാൻ പ്രയാസമാണ്. എന്നാൽ അരി നിങ്ങൾക്ക് സഹായകമാകും. അത്തരം പാത്രങ്ങൾ വൃത്തിയാക്കാൻ സഹായകമാകുന്ന ഒന്നാണ് അരി, ചെറുചൂടുള്ള വെള്ള ലിക്വിഡ് സോപ്പ്. ഈ മിശ്രിതം ഉപയോ​ഗിച്ച് പാത്രം കഴുകാം. കറ നീക്കാൻ സഹായകമാകും. നന്നായി ഉരച്ച് കഴുകണം.

5. റൈസ് ഹോട്ട് പാക്ക്: വേദനയോ ഉളുക്കോ ഉള്ളപ്പോൾ നിങ്ങളുടെ ശരീരത്തിൽ ചൂട് പിടിക്കാൻ ഒരു ഹോട്ട് പായ്ക്ക് സഹായകമാണ്, റെഡി മെയ്ഡ് പാക്ക് വാങ്ങാൻ കിട്ടുന്നതാണ്. എന്നാൽ നിങ്ങൾക്ക് അവ വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കും. നിങ്ങൾക്ക് ഒരു സ‍ഞ്ചിയിൽ അല്ലെങ്കിൽ ഏതെങ്കിലും ചെറിയ കോട്ടൺ ബാഗിൽ അരി നിറയ്ക്കാം, അത് നന്നായി അടച്ച് ഒരു മിനിറ്റോ മറ്റോ മൈക്രോവേവിൽ നന്നായി ചൂടാക്കാം. ഇതാ ​ ഹോട്ട് പാക്ക് തയ്യാറായി, ഇത് നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. പണവും സമയവും ലാഭം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+