ഇഞ്ചി വളരെ വേഗത്തിൽ കേടായിപ്പോയോ? ഇഞ്ചി ഏറെനാൾ ഫ്രഷായി സൂക്ഷിക്കാം, എളുപ്പവഴികളിതാ

ചില പച്ചക്കറികൾ നമ്മൾ കറികളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കുകയുളളൂ. അതിലൊന്നാണ് ഇഞ്ചി. അതുകൊണ്ട് തന്നെ കടയിൽ നിന്നും നമ്മൾ ഇഞ്ചി വാങ്ങുമ്പോൾ അത് ഒരുപാട് നാൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതൊരു വെല്ലുവിളിയാണ്.

പലപ്പോഴും ഇഞ്ചി ചീഞ്ഞ് പോയത് കാരണം നമ്മളെടുത്ത് കളയാറുണ്ട്. ഇഞ്ചി കേടുവരാതെ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാനുള്ള 5 ലളിതമായ വഴികൾ ഇതാ..

തോൽ കളയാത്ത ഇഞ്ചി ഒരു പേപ്പർ ടവ്വലിൽ പൊതിയുക. അതിന് ശേഷം ഇത് ഒരു എയർടൈറ്റ് ബോക്സിലോ പ്ലാസ്റ്റിക് കവറിലോ ആക്കി ഫ്രിഡ്ജിലെ വെജറ്റബിൾ ബോക്സിൽ സൂക്ഷിക്കുക. പേപ്പർ ടവ്വൽ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ ഇഞ്ചി 3 മുതൽ 4 ആഴ്ച വരെ കേടാകാതിരിക്കും.

Kitchen

ഇഞ്ചി കൂടുതൽ കാലം കേടുവരാതിരിക്കാൻ ഫ്രീസറിൽ വെക്കുന്നതാണ് ഏറ്റവും നല്ലത്. തോൽ കളയത്ത ഇഞ്ചി ഒരു ഫ്രീസർ ബാഗിലാക്കി കാറ്റ് പൂർണ്ണമായി കളഞ്ഞ് അടച്ചു വെക്കുക. ഇത് 3 മുതൽ 6 മാസം വരെ കേടുവരാതെ ഇരിക്കും.

മറ്റൊരു വഴി ഇഞ്ചി ചിരകിയെടുത്ത് ഒരു ഐസ് ട്രേയിൽ അമർത്തി നിറച്ച് തണുപ്പിച്ച് കട്ടയാക്കുക. കട്ടയായ ശേഷം ഇത് ഒരു കവറിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം. പാചകം ചെയ്യുമ്പോൾ ആവശ്യത്തിന് ഓരോ ക്യൂബ് വീതം ഉപയോഗിക്കാം.

തോൽ കളഞ്ഞ ഇഞ്ചി സാധാരണ വെള്ളത്തിൽ ഇട്ടു വെച്ചൽ അത് പെട്ടെന്ന് ചീഞ്ഞു പോകാനും നാരുപോലെ ആകാനും സാധ്യതയുണ്ട്. ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കാൻ സാധിച്ചില്ലെങ്കിൽ തോൽ കളയാത്ത ഇഞ്ചി നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്ത് വെച്ചാൽ 3 ആഴ്ച വരെ കേടാകാതിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+